വന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് ; 80 ശതമാനം വരെ വിലക്കിഴിവ്

വന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് ; 80 ശതമാനം വരെ വിലക്കിഴിവ്

മൂന്നു ദിവസത്തെ ബിഗ് ഷോപ്പിങ് ഡെയ്സ് സെയിലുമായി പ്രമുഖ ഇകൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട്. ഡിസംബര്‍ 6 മുതല്‍ 8 വരെയാണ് സെയില്‍ നടക്കുക.സ്മാര്‍ട് ഫോണുകള്‍, ഇലക്ട്രോണിക്സ് ഉപകരണ ങ്ങള്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 40 മുതല്‍ 80 ശതമാനം വരെയാണ് ഇളവുകള്‍ നല്‍കുന്നത്.

ടിവി, മറ്റ് വീട്ടു സാധനങ്ങളുടെ വിഭാഗത്തില്‍ 500 ബ്രാന്‍ഡുകളുടെ ഉലപ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെയാണ് ഇളവ്. ഇലക്ട്രോണിക്സ്, അനുബന്ധ ഉപകരണങ്ങള്‍ക്ക് 80 ശതമാനം വരെ ഓഫര്‍ ഉണ്ട്. ലാപ്ടോപ്, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ഡിഎസ്എല്‍ആര്‍ ക്യമാറകള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങി വിഭാഗങ്ങളില്‍ 80 ശതമാനം വരെ ഇളവുണ്ട്. സോണി, എച്ച്പി, ലെനോവോ, കാനോന്‍ തുടങ്ങി ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുണ്ട്.

സ്മാര്‍ട് ഫോണ്‍ വിഭാഗത്തില്‍ ഓണര്‍ 9എന്‍ (3ജിബി, 4ജിബി വേരിയന്റുകള്‍) യഥാക്രമം 8999 രൂപ, 10999 രൂപയ്ക്ക് വാങ്ങാം. ഷവോമിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് റെഡ്മി നോട്ട് 6 പ്രോ എല്ലാ ദിവസവും ഉച്ചക്ക് 12 മണിക്ക് ഫ്ളാഷ് സെയിലുമുണ്ട്. ഷവോമിയുടെ പോകോ എഫ്1 ഫോണിന് 5000 രൂപ വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓണര്‍ 7എസ് 2 ജിബി റാം വേരിയന്റ് 5999 രൂപയ്ക്ക് ലഭ്യമാക്കാം. 9999 രൂപയ്ക്ക് നോക്കിയ 5.1 പ്ലസും റിയല്‍മി സി1 യ്ക്ക് 7499 രൂപയുമാണ്. മുന്‍നിര ബ്രാന്‍ഡുകളുടെ ഫോണുകളെല്ലാം ഓഫര്‍ വില്‍പ്പന പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ് ഓണ്‍ 8ന് 5000രൂപ വിലക്കിഴിവ് നല്‍കിയിട്ടുണ്ട്. മോട്ടറോള വണ്‍ പവറിന് 4000രൂപ കിഴിവും നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :https://www.flipkart.com/the-big-shopping-days-store?otracker=hp_bannerads_1_deskt-homep-2499f_cvb_OP37IMO6Q11L

Previous വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്
Next ലക്ഷങ്ങള്‍ നേടിത്തരുന്ന കരിങ്കോഴി കൃഷി

You might also like

NEWS

കേടായ ഭക്ഷ്യധാന്യങ്ങളില്‍ നിന്ന് പെട്രോളില്‍ ചേര്‍ക്കാന്‍ എഥനോള്‍ : ലാഭം 4000 കോടി

കേന്ദ്രം ദേശീയ ജൈവ ഇന്ധന നയത്തിന് അംഗീകാരം നല്‍കിയതോടെ കേടായ ഭക്ഷ്യധാന്യങ്ങളില്‍ നിന്നുള്ള എഥനോള്‍ പെട്രോളില്‍ ചേര്‍ക്കാന്‍ തീരുമാനമായി. ഇതുവരെ കരിമ്പില്‍ നിന്ന് ലഭിച്ചിരുന്ന എഥനോള്‍ മാത്രമാണ് പെട്രോളില്‍ ചേര്‍ത്തിരുന്നത്. ജൈവ ഇന്ധനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് ജൈവ ഇന്ധന

NEWS

കൊച്ചിന്‍ ടസ്‌കേഴ്‌സിന് ലോട്ടറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ കൊച്ചി ടസ്‌കേഴ്‌സിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയതിന് നഷ്ടപരിഹാരമായി 550 കോടി രൂപയും 18 ശതമാനം പലിശയും ബിസിസിഐ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏകദേശം 800 കോടി രൂപ ബിസിസിഐ ടസ്‌കേഴ്‌സിന് നല്‍കേണ്ടിവരും.

NEWS

ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ലേലം ചെയ്യും

അപകടത്തില്‍പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ ലേലം ചെയ്യും. അങ്ങനെയുള്ള വാഹനങ്ങള്‍ വിട്ടുകിട്ടണമെങ്കില്‍ ഇനിമുതല്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വരികയും ചെയ്യും. ഇതു സംബന്ധിച്ച് കേരള മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതിവരുത്തി വിജ്ഞാപനം ഇറങ്ങി. നിലവില്‍ അപകടം സംഭവിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply