നോര്‍ത്ത് ഇന്ത്യന്‍ രുചിവൈവിധ്യങ്ങളുമായി ബികാസ് ബാബു സ്വീറ്റ്‌സ്

നോര്‍ത്ത് ഇന്ത്യന്‍ രുചിവൈവിധ്യങ്ങളുമായി ബികാസ് ബാബു സ്വീറ്റ്‌സ്

രുചിയുടെ വൈവിധ്യങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ളവരാണു മലയാളികള്‍. രുചിയേറിയ വിഭവങ്ങളുടെ വൈവിധ്യമൊരുക്കിയാല്‍ അതിര്‍ത്തികളില്ലാത്ത സ്‌നേഹം ചൊരിയാന്‍ മലയാളി ഒരുകാലത്തും മടിച്ചിട്ടില്ല. കൊച്ചി ആസ്ഥാനമായുള്ള ബികാസ് ബാബു സ്വീറ്റ്‌സിന്റെ സ്വീകാര്യതയ്ക്കു പിന്നിലും ഇക്കാര്യം തന്നെയാണ്. ആരംഭകാലം മുതലേ വ്യത്യസ്തവും രുചികരവും ശുചിത്വമുള്ളതുമായ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും ഡയറി പ്രൊഡക്റ്റുകളുമാണു ബികാസ് ബാബു സ്വീറ്റ്‌സ് ഉല്‍പ്പാദിപ്പിച്ചു വിപണനം നടത്തിയത്. അതുകൊണ്ടു തന്നെ അവരൊരുക്കിയ വിഭവങ്ങള്‍ തേടി നിരവധി പേരെത്തി. ഒരിക്കല്‍ കഴിച്ചവര്‍ ഈ രുചിപ്പെരുമ മറ്റുള്ളവരിലേക്കു പകരുകയും ചെയ്തു. സര്‍ക്കാര്‍സ് ഡയറി ടെക് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ സംരംഭം ബികാസ് ബാബു സ്വീറ്റ്‌സ് എന്ന പേരിലാണു ബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. ബികാസ് ബാബു സ്വീറ്റ്‌സിന്റെ പിറവിയെക്കുറിച്ചും രുചികളെക്കുറിച്ചും മാനേജിങ് ഡയറക്ടര്‍ അമിത് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

 

ബിസിനസ് രംഗത്തെ ആദ്യ തലമുറ

1981 ആറു വയസുള്ളപ്പോഴാണു അമിത് കൊച്ചിയില്‍ എത്തുന്നത്. കൊച്ചിന്‍ റിഫൈനറിയില്‍ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു അമിതിന്റെ പിതാവ് ബികാസ് ബാബു കുടുംബവുമൊന്നിച്ചു കൊച്ചിയിലേക്കു വരുന്നത്. അമിതിന്റെ വളര്‍ച്ചയുടെ കാലവും പഠനത്തിന്റെ കാലവുമൊക്കെ കൊച്ചിയിലായിരുന്നു. ബിസിനസിലേക്കു കടക്കുന്ന ആദ്യതലമുറയാണു അദ്ദേഹത്തിന്റേത്. അതുവരെ ആരും തന്നെ ബിസിനസ് ലോകത്തുണ്ടായിരുന്നില്ല, എല്ലാവരും ജോലിക്കാരായിരുന്നു. ആദ്യം മുംബൈയില്‍ എയര്‍ടെല്ലിലായിരുന്നു അമിതിനു ജോലി. അപ്പോഴൊക്കെ സംരംഭകമോഹം മനസിലുണ്ടായി. ഏതു മേഖലയില്‍ കാലെടുത്തു വയ്ക്കണം എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഡയറി പ്രൊഡക്റ്റുകളുടെ മേഖലയില്‍ തുടങ്ങിയാല്‍ സാധ്യതയുണ്ടെന്നു പലരും പറഞ്ഞു. കാരണം കേരളത്തില്‍ ഡയറി പ്രൊഡക്റ്റുകളുടെ ഉല്‍പ്പാദനം കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രാദേശികമായി ഡയറി പ്രൊഡക്റ്റുകളുടെ ഉല്‍പ്പാദനം ഉന്നത ഗുണനിലവാരത്തില്‍ നടത്തിയാല്‍ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞ് ആരംഭിക്കുയായിരുന്നു. സര്‍ക്കാര്‍ ഡയറിടെക്‌സ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു ബികാസ് ബാബു സ്വീറ്റ്‌സ് എന്ന ബ്രാന്‍ഡിലായിരുന്നു ഉല്‍പ്പാദനവും വിപണനവും.

പനീറില്‍ തുടക്കം

പനീറായിരുന്നു ബികാസ് ബാബു സ്വീറ്റ്‌സിന്റെ ആദ്യ ഉല്‍പ്പന്നം, 2013ല്‍. ഇപ്പോഴും കേരളത്തിലെ ഏറ്റവും വലിയ പനീര്‍ ഉല്‍പ്പാദകരും വിപണനം നടത്തുന്നവരും ബികാസ് ബാബു സ്വീറ്റസാണ്. കേരളത്തിലെ പ്രമുഖരായ എല്ലാ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും പനീര്‍ വിതരണം ചെയ്യുന്നതു ബികാസ് ബാബു സ്വീറ്റ്‌സാണ്. ഗുണനിലവാരം ചോരാതെ സൂക്ഷിക്കുന്നതു കൊണ്ടു തന്നെ നിരവധി പേര്‍ ഇപ്പോഴും തേടിയെത്തുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും വരെ ഈ പനീറിന് ആവശ്യക്കാരുണ്ട്. നെയ്യ്, വെണ്ണ, തൈര് തുടങ്ങിയ ഉല്‍പ്പന്നങ്ങളും ബികാസ് ബാബുവിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങി.

 

മധുരമൂറുന്ന തുടക്കം

കേരളത്തില്‍ ഉന്നത നിലവാരത്തിലുള്ള സ്വീറ്റ് ഷോപ്പ് ഇല്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണ് ആ മേഖലയിലേക്കു കൂടി കാലെടുത്തു വയ്ക്കാം എന്നു അമിത് തീരുമാനിക്കുന്നത്. നിരവധി ബേക്കറികളുണ്ടെങ്കിലും യഥാര്‍ഥ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാകുന്ന സ്വീറ്റ് ഷോപ്പുകള്‍ ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ് കല്‍ക്കത്ത സ്വീറ്റ്‌സിന്റെ ഉല്‍പ്പാദനത്തിലേക്കു കടക്കുന്നത്. അഞ്ചു വര്‍ഷം മുമ്പായിരുന്നു കല്‍ക്കത്ത സ്വീറ്റുകളുടെ ഉല്‍പ്പാദനം ആരംഭിക്കുന്നത്. അധികം എണ്ണമയവും മധുരവുമില്ലാത്ത വിഭവങ്ങളായതു കൊണ്ടു തന്നെ പെട്ടെന്നു തന്നെ ശ്രദ്ധ പിടിച്ചു പറ്റി.

 

ശരിയായ ചേരുവകള്‍ ചേര്‍ത്ത്

ഡയറി വിഭവങ്ങളും നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും കേരളത്തില്‍ ധാരാളമായി ഉണ്ടെങ്കിലും, ശരിയായ ചേരുവകള്‍ ചേര്‍ത്തുള്ള വിഭവങ്ങളുടെ അഭാവമുണ്ടായിരുന്നു. ഇവിടെയുള്ളതു കേരള സ്‌റ്റൈലില്‍ ഒരുക്കിയെടുത്തതായിരുന്നു. ഈയൊരു കുറവു പരിഹരിച്ചു കൊണ്ടാണു ബികാസ് ബാബു സ്വീറ്റ്‌സ് ജനങ്ങളുടെ മനസില്‍ നിറഞ്ഞത്. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് ആവശ്യമായ യഥാര്‍ഥ ചേരുവകള്‍ തന്നെ ചേര്‍ത്തു വിഭവങ്ങള്‍ ഒരുക്കിത്തുടങ്ങി. അതുകൊണ്ടു തന്നെ രുചിയിലും ആ വ്യത്യാസം പ്രകടമായി. ഇതിനുള്ള ചേരുവകള്‍ കേരളത്തിനു പുറത്തു നിന്നു കൊണ്ടുവരുന്നവയാണെന്നു അമിത് പറയുന്നു.

 

വിജയത്തിനു പിന്നില്‍

നല്ലൊരു മുന്നൊരുക്കത്തിനു ശേഷമാണു സംരംഭത്തിലേക്ക് എത്തുന്നതെന്നു അമിത് പറയുന്നു. അതുപോലെ തന്നെ ടീം വര്‍ക്കിന്റെ ശക്തിയും ഇതിനു പിന്നിലുണ്ട്. നല്ല പരിശീലനവും പ്രാവീണ്യവുമുള്ള സംഘമാണു ബികാസ് ബാബു സ്വീറ്റിന്റെ അണിയറയില്‍. ഇന്ത്യയിലെ നിരവധി പ്രമുഖരായ സ്റ്റോറുകളില്‍ ജോലി ചെയ്ത പ്രഗത്ഭരാണു ടീമിലുള്ളത്. ബികാസ് ബാബു സ്വീറ്റ്‌സില്‍ ജോലി തുടങ്ങുന്നതിനു മുമ്പു തന്നെ ഇവര്‍ക്കു കൃത്യമായ പരിശീലനവും നല്‍കിയിട്ടുണ്ട്. വളരെ ശുചിത്വത്തോടെയാണു ബികാസ് ബാബുവിലെ ഓരോ വിഭവങ്ങളും ഒരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഒരു കുടക്കീഴില്‍

കേരളത്തില്‍ പന്ത്രണ്ട് ഔട്ട്‌ലെറ്റുകളാണു ബികാസ് ബാബു സ്വീറ്റ്‌സിനുള്ളത്. ഇതുകൂടാതെ കല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകളുണ്ട്. ഡയറി സൂപ്പര്‍മാര്‍ക്കറ്റ് എന്ന നിലയിലാണു ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം. എല്ലാ ഡയറി വിഭവങ്ങളും ഒരു കുടക്കീഴില്‍ എന്ന ആശയത്തിലൂന്നിയാണു പ്രവര്‍ത്തനം പുരോഗമിക്കുന്നത്. മുപ്പതോളം ഔട്ട്‌ലെറ്റുകള്‍ കേരളത്തില്‍ ആരംഭിക്കണം എന്നതാണു അമിതിന്റെ ലക്ഷ്യം. ഫ്രാഞ്ചൈസി എടുക്കാന്‍ താല്‍പ്പര്യപ്പെട്ടും നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നു അമിത് പറയുന്നു.

പുരസ്‌കാരപ്പെരുമയും

നിരവധി അവാര്‍ഡുകളും ബികാസ് ബാബു സ്വീറ്റ്‌സിനു ലഭിച്ചിട്ടുണ്ട്. ടൈംസ് ഫുഡ്‌സ് അവാര്‍ഡ്, വീക്ക് മാഗസിന്‍ അവാര്‍ഡ്, വയാ കൊച്ചി അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതു മാത്രം.

Spread the love
Previous കോപ്പിയസ് കണ്‍സള്‍ട്ട്; വ്യത്യസ്തം ഈ സംരംഭകസഞ്ചാരം
Next ജംഷീറില്‍ നിന്നും അഞ്ജലിയായി: വീഡിയോ പങ്കുവച്ച് അഞ്ജലി അമീര്‍

You might also like

Success Story

പ്രതിമാസവരുമാനം ഒന്നരലക്ഷം : ഷണ്‍മുഖപ്രിയയുടെ ബിസിനസിനെക്കുറിച്ചറിയാം

ചെന്നൈ സ്വദേശിനിയായ ഷണ്‍മുഖപ്രിയ തന്റെ ബിസിനസ് വിപുലപ്പെടുത്തിയതു സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ഇരുപതു സാരികളും സല്‍വാര്‍ സ്യൂട്ടുകളും വാങ്ങി അതു വാട്‌സപ്പിലൂടെ കച്ചവടം ചെയ്തായിരുന്നു തുടക്കം. ഇന്ന് പ്രതിമാസം ഒന്നരലക്ഷം രൂപ വരുമാനമുണ്ട്. രണ്ടായിരത്തോളം പേര്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു.  

Spread the love
NEWS

പ്രതിമാസം അരലക്ഷം രൂപ വരുമാനം

ഇന്നത്തെ തലമുറയുടെ ദൈനംദിന ചെലവുകളില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വ്യതിയാനം ബ്രാന്‍ഡഡ് പ്രൊഡക്റ്റുകളില്‍ നിന്ന് ക്വാളിറ്റി പ്രൊഡക്റ്റുകളിലേക്ക് മാറിയതുമൂലമാണ്. ഒരു കാലത്ത് എഫ്എംസിജി ഉത്പന്നങ്ങളില്‍ ബ്രാന്‍ഡഡ് മാത്രം തെരഞ്ഞെടുക്കുന്ന രീതിയുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ക്വാളിറ്റിയും വിശ്വാസ്യതയും മാത്രമാണ് ഒരു ഉത്പന്നം തെരഞ്ഞെടുക്കാന്‍

Spread the love
Car

New polo

രാകേഷ് നാരായണന്‍ എന്തായിരുന്നു പോളോയുടെ യൂണിക് സെല്ലിങ് പോയിന്റ് എന്ന് ചോദിച്ചാല്‍, ജര്‍മന്‍ എഞ്ചിനീറിങ് തന്നെയായിരുന്നു എന്ന് പറയാം. ജര്‍മന്‍ എന്നാല്‍ ബിഗ് ത്രീകള്‍ (ബെന്‍സ്, ബീമര്‍, ഓഡി) ആണെന്നും സാധാരണക്കാരന് അപ്രാപ്യമായ എന്തോ ഒന്നാണ് ജര്‍മന്‍ ക്വാളിറ്റിയെന്നും കരുതിയിരുന്ന കാലത്താണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply