കോടീശ്വരനായ മുടിവെട്ടുകാരന്‍

ഒരു കോടീശ്വരന്‍ നിങ്ങളുടെ മുടിവെട്ടിത്തരുന്ന കാര്യം ഊഹിക്കാന്‍ കഴിയുമോ? ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്തുള്ള ഇന്നര്‍ സ്പേസ് സലൂണില്‍ ചെന്നാല്‍, അസാധാരണമായ ഈ അനുഭവം നിങ്ങള്‍ക്കുമാസ്വദിക്കാം. ഇവിടെ നിങ്ങളുടെ മുടിവെട്ടുവാനെത്തുന്നയാള്‍ ഒരു കോടീശ്വരനാണ്. 255ലധികം ലക്ഷ്വറി കാറുകളുടെ ഉടമയായ ജി രമേശ് ബാബു.

കുട്ടിയായിരുന്നപ്പോള്‍തന്നെ അച്ഛനെ നഷ്ടപ്പെട്ട രമേശിന് പ്ലസ്ടു പൂര്‍ത്തിയാക്കുവാനായില്ല. ബാര്‍ബറായിരുന്ന അച്ഛന്റെ അപ്രതീക്ഷിത മരണം കുടുംബത്തെ തളര്‍ത്തി. പിന്നീട് അമ്മ വീട്ടുജോലിക്കുപോയാണ് കുടുംബ കാര്യങ്ങള്‍ നോക്കിയിരുന്നത്. അച്ഛന്റെ ബാര്‍ബര്‍ഷോപ്പ് വില്‍ക്കുവാന്‍ മനസു വരാത്തതിതാന്‍ ആ മുറി അവര്‍ അത് 5 രൂപ പ്രതിദിന വാടയ്ക്കു നല്‍കി. എങ്കിലും പ്രീയൂണിവേഴ്സിറ്റിയ്ക്കു ശേഷം ഇലക്ട്രോണിക്സ് ഡിപ്ലോമ സ്വന്തമാക്കാന്‍ രമേശിനായി.

പഠനശേഷം ഇന്നര്‍ സ്പേയ്സ് എന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. സ്വന്തമായൊരു കാര്‍ എന്നതായിരുന്നു രമേശിന്റെ എക്കാലത്തേയും വലിയ സ്വപ്നം. കുറച്ചു നാളുകള്‍ക്കു ശേഷം ഒരു ഒമിനി വാന്‍ സ്വന്തമാക്കാനുള്ള സമ്പാദ്യം സ്വരൂപിച്ച രമേശ് ഒമിനി വാങ്ങി വാടകയ്ക്കു നല്‍കാന്‍ തീരുമാനിച്ചു. അവിടെവെച്ചാണ് രമേശിന്റെ ജീവിതം മാറുന്നത്.

വാടകയ്ക്ക് കാര്‍ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ചെറിയ ലാഭമൊക്കെ കിട്ടിത്തുടങ്ങി, വണ്ടികളുടെ എണ്ണം വര്‍ധിച്ചു. അതിനിടെ ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ വാങ്ങി. ആഡംബര കാറുകള്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരു ഏജന്‍സിയും നഗരത്തില്‍ ഇല്ലാതിരുന്ന കാലമായിരുന്നു അത്. അതോടെ വന്‍കിടക്കാര്‍ രമേശ് ബാബുവിനെ തേടിയെത്തിത്തുടങ്ങി. രാഷ്ട്രീയക്കാരും സിനിമാക്കാരും ബിസിനസുകാരുമെല്ലാം രമേശ് ബാബുവിനെ തേടി വന്നു. ആഡംബര വാഹനങ്ങള്‍ ഏറി. ഐശ്വര്യ റായിയും അമിതാബ് ബച്ചനും ഷാരൂഖ് ഖാനുമെല്ലാം തന്റെ കാറില്‍ സഞ്ചരിച്ചതായി രമേശ് വ്യക്തമാക്കുന്നു. ഇന്ന് 255ല്‍പരം ആഢംബര കാറുകളാണ് രമേശിന്റെ ഉടമസ്ഥതയിലുള്ളത്.

എങ്കിലും ഇപ്പോഴും രമേശ് ബാബു തന്റെ ജോലി മറന്നിട്ടില്ല. പാരമ്പര്യ തൊഴില്‍ മറന്നൊരു പ്രവര്‍ത്തനവുമില്ല രമേശിന്. എന്നും രാവിലെ ഗ്യാരിയേജിലേക്കു പോവും. പത്തര വരെ ഓഫീസില്‍. പിന്നീട് വൈകിട്ട് അഞ്ചര വരെ സലൂണില്‍. രമേശിന്റെ മുടിവെട്ടല്‍ ഇഷ്ടപ്പെടുന്ന ധാരാളം സ്ഥിരം കക്ഷികള്‍ നാട്ടിലുണ്ട്. അവരെ കൂടാതെ കൊല്‍ക്കത്തിയില്‍ നിന്നും മുംബൈയില്‍ നിന്നുമെല്ലാം തന്നെ തേടി കസ്റ്റമേഴ്സ് എത്താറുണ്ടെന്നാണ് രമേശ് പറയുന്നു. കോടികളുടെ ആസ്ഥിയുണ്ടെങ്കിലും വെറും 65 രൂപയ്ക്കാണ് ഇന്നും അദ്ദേഹം വെട്ടിക്കൊടുക്കുന്നത്. തന്റെ മക്കളും ഈ തൊഴില്‍ പഠിച്ചു വളരണം എന്നാണ് രമേശിന്റെ ആഗ്രഹം. അതിനാല്‍ അവരെയും മുടിവെട്ടാന്‍ പഠിപ്പിക്കുന്നുണ്ട്. എത്ര വളര്‍ന്നാലും വേരുകള്‍ മറക്കരുത് എന്നതാണ് രമേശിന്റെ തത്വം.

 

Previous സ്വര്‍ണ വില ഉയര്‍ന്നു
Next ഐഡിയ വോഡാഫോണ്‍ ലയനെ 2018ല്‍ പൂര്‍ത്തിയാകും

You might also like

SPECIAL STORY

ചക്കയെ മുത്താക്കി ചിപ്പി

നമ്മുടെ തൊടികളില്‍ സീസണ്‍ കാലത്ത് ഉപയോഗിക്കാതെ വരുന്ന ചക്കകളെ പത്തരമാറ്റുള്ള ഭക്ഷ്യ വിഭവങ്ങളാക്കി മാറ്റി പണം കൊയ്യുകയാണ് പത്തനംതിട്ട ഇടപ്പരിയാരത്തെ ചിപ്പി തിലക്. ഇവരുടെ ഇലന്തൂരിലെ ശ്രീവിലാസം ഫുഡ്‌സ് എന്ന ചെറുകിട ഭക്ഷ്യ സംസ്‌കരണ സ്ഥാപനത്തില്‍ നിന്ന് ചക്കി എന്ന പേരില്‍

SPECIAL STORY

കരിയര്‍ സുരക്ഷിതമാക്കാം കരിയര്‍ഫിറ്റ് 360യിലൂടെ

ഒരാളുടെ ജീവിതത്തില്‍ നിര്‍ണായകവും മുതല്‍ക്കൂട്ടാവുന്നതുമായ നിര്‍ദേശങ്ങള്‍ യഥാസമയത്ത് ലഭിക്കുക എന്നത് ഏറെക്കുറെ അസംഭവ്യമായ ഒന്നാണ്. എന്നാല്‍ ഇത്തരത്തില്‍ അസംഭവ്യമായ ചിലതിനെ സംഭവ്യമാക്കി ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വാര്‍ത്തെടുത്ത് അയാളെ വിജയപഥത്തിലെത്തിക്കുക എന്നത് അതിലേറെ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ ഏറ്റെടുത്ത് ഓരാളെ സുരക്ഷിത

SPECIAL STORY

ഇരുമ്പാണി നിര്‍മിച്ച് മാസം 80,000 സ്വന്തമാക്കാം

ലൈറ്റ് എന്‍ജിനീയറിംഗ് മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് തുടങ്ങാന്‍ സാധിക്കുന്ന ബിസിനസാണിത്. റോളുകളായി വാങ്ങാന്‍ കിട്ടുന്ന സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ചാണ് ഇരുമ്പാണികള്‍ നിര്‍മിക്കുന്നത്. ഗുജറാത്ത് രാജ്‌കോട്ടില്‍ നിന്ന് ഇതിന്റെ മെഷിനറികള്‍ ലഭിക്കും. സ്റ്റീല്‍ കമ്പികള്‍ റായ്പൂര്‍, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. വിപണിയില്‍ ഡിമാന്റ് ഏറെയുള്ള

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply