വീട്ടമ്മമാര്‍ക്ക് സമ്മര്‍ദ്ദമേറിയ ദിനം ഞായറാഴ്ച്ചയെന്ന് സര്‍വെ : കാരണം ഇതാണ്‌

വീട്ടമ്മമാര്‍ക്ക് സമ്മര്‍ദ്ദമേറിയ ദിനം ഞായറാഴ്ച്ചയെന്ന് സര്‍വെ : കാരണം ഇതാണ്‌

ഓഫീസ് ജോലിയുടെ തിരക്കില്‍നിന്ന് ഒഴിഞ്ഞ് ഉല്ലാസഭരിതമാണ് ഞായറാഴ്ചകള്‍ എന്നാണ് പൊതുവെയുള്ള ചിന്ത. എന്നാല്‍, കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അമ്മമാര്‍ക്ക് ഞായറാഴ്ചകള്‍ മറ്റ് ദിവസങ്ങളേക്കാള്‍ പിരിമുറുക്കം കൂടിയതാണ്. വോള്‍ട്ടാസും ആഴ്സ്ലിക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ വോള്‍ട്ട്ബെക്ക് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് മോംസ്പ്രെസോയുമായി ചേര്‍ന്ന് നടത്തിയ ‘സണ്‍ണ്ടേ പാരഡോക്സ്’ സര്‍വെയില്‍ 46 ശതമാനം അമ്മമാരും പിരിമുറുക്കം കൂടിയത് ഞായറാഴ്ചകളാണെന്ന് അഭിപ്രായപ്പെട്ടു.

 

വീട്ടുജോലികള്‍ അധികമായി ചെയ്യേണ്ടി വരുന്നതും വരുന്ന ആഴ്ചകളിലേയ്ക്കുള്ള തയാറെടുപ്പുകളുമാണ് ഞായറാഴ്ചകളെ സംഘര്‍ഷഭരിതമാക്കുന്നത്. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള സമയം ഞായറാഴ്ചകളില്‍ കുറവാണെന്ന് അമ്മമാര്‍ ചൂണ്ടിക്കാട്ടി. രാവിലെ അഞ്ചുമുതല്‍ എട്ടുമണി വരെയുള്ള സമയത്ത് എഴുന്നേല്‍ക്കുന്ന അമ്മമാര്‍ക്ക് രാത്രി പതിനൊന്നിനും പന്ത്രണ്ടിനും മാത്രമേ ഞായറാഴ്ചകളില്‍ ഉറങ്ങാന്‍ സാധിക്കാറുള്ളൂവെന്ന് 47 ശതമാനം പേരും അഭിപ്രായപ്പെട്ടു. അഞ്ചു ശതമാനം അമ്മമാര്‍ക്കു മാത്രമാണ് ഞായറാഴ്ചകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ അവസരം ലഭിക്കുന്നത്.

 

 

കൊച്ചി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ 25 മുതല്‍ 55 വരെ പ്രായമുള്ള അമ്മമാരാണ് സര്‍വെയില്‍ പങ്കെടുത്തത്. വോള്‍ട്ടാസ് ബെക്കോ 31 എസ്കെയു റഫ്രിജറേറ്ററുകളും 5 എസ്കെയു ഫ്രന്‍റ് ലോഡ് വാഷിംഗ് മെഷീനുകളും 12 എസ്കെയു ടോപ് ലോഡ് വാഷിംഗ് മെഷീനുകളും 9 എസ്കെയു സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളും 3 എസ്കെയു ഡിഷ് വാഷറുകളും 9 എസ്കെയു കണ്‍വെക്ഷന്‍ മൈക്രോവേവുകളും ഈ വര്‍ഷം പുറത്തിറക്കിയിരുന്നു.

 

 

Spread the love
Previous കാര്‍ വില്‍പനയില്‍ നേരിയ വര്‍ധന
Next യു എസ് ടി ഗ്ലോബൽ കോഗ്നിഫൈ ടെക്‌നോളജീസിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി

You might also like

LIFE STYLE

കുട്ടികളുടെ ഭക്ഷണക്രമം

കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെപ്പറ്റി അമ്മമാര്‍ എപ്പോഴും ആകുലരാണ്. എന്ത് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നുള്ളതിനെക്കുറിച്ച് പലരു അജ്ഞരാണ് എന്നുള്ളതാണ് സാരാം. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യപരമായ ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കിട്ടാതെ പോകുകയും ചെയ്യും. ഇതാ കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ആദ്യത്തെ

Spread the love
LIFE STYLE

ഏലക്കൃഷി ചെയ്യാം; പ്രതിവര്‍ഷം ലക്ഷങ്ങള്‍ നേടാം

ഔഷധമായും കറിക്കൂട്ടുമായും ഉപയോഗിച്ചു വരുന്ന സുഗന്ധവ്യഞ്ജനങ്ങളിലെ റാണിയാണ് ഏലം. ഏലം നമ്മുടെ ആരോഗ്യത്തിന് ഗുണകരമാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് പൊടിച്ചെടുത്ത ഏലക്കായ്കള്‍ക്കൊപ്പം ഇഞ്ചിയോ ഗ്രാമ്പുവോ ശീമജീരകമോ ചേര്‍ത്ത് ഉപയോഗിക്കുന്നത് ആശ്വാസദായകമാണ്. മൂത്രം കൂടുതലായി പോകുന്നതിനും, വായുക്ഷോഭത്തിനും ഉത്തേജകമായും ഏലം ഉപയോഗിക്കുന്നുണ്ട്. മനംപിരട്ടലും ഛര്‍ദ്ദിയും

Spread the love
Home Slider

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂര്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂരെന്ന് എച്ച്എസ്ബിസി നടത്തിയ സര്‍വെ ഫലം. ന്യൂസീലന്‍ഡ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. ജോലി ചെയ്യാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആണ് ഒന്നാമതുളളത്. സ്വിറ്റ്സര്‍ലാന്‍ഡ്, യുഎസ്, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply