വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ റദ്ദാക്കുന്നു; ബോയിങ് വിമാന കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍

വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ റദ്ദാക്കുന്നു; ബോയിങ് വിമാന കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍

അമേരിക്കയിലെ ബോയിംഗ് വിമാന കമ്പനി സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ലോകത്തെ വിവിധ രാജ്യങ്ങള്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന നിലപാടെടുത്തതാണ് അമേരിക്കയിലെ വിമാന കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. സര്‍വീസിലുള്ള വിമാനങ്ങള്‍ നിലത്തിറക്കുന്നതിന് പുറമെ, ഏവിയേഷന്‍ കമ്പനികള്‍ പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ റദ്ദാക്കാന്‍ ഒരുങ്ങുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.

പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകളില്‍ 60,000 കോടി ഡോളറിന്റെ (420,000 കോടി രൂപ) ഓര്‍ഡറുകള്‍ റദ്ദാക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ബോയിംഗ് 737 മാക്സ്  വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്നതാണ് ഇതിനു കാരണം. ഏറ്റവും ഒടുവില്‍ മാര്‍ച്ച് പത്തിന് എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നതോടെയാണ് വിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ അപാകത ഉണ്ടോ എന്ന സംശയം ബലപ്പെടാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്‍ഡോനേഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 189 പേരാണ് മരിച്ചത്.

 

 

 

 

 

 

 

 

 

 

 

റഷ്യയുടെ ഉറ്റയര്‍ ഏവിയേഷന്‍ ഓര്‍ഡറുകള്‍ തത്കാലം മരവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കു കയാണ്.  ഇന്തോനേഷ്യയുടെ ലയണ്‍ എയര്‍ 2200 കോടി ഡോളറിന്റെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു കഴിഞ്ഞു. സൗദി എയര്‍ലൈന്‍സും സമാനപാതയിലാണ്. കെനിയ എയര്‍വേയ്‌സ്, ബോയിങ്ങിന്റെ പ്രധാന എതിരാളിയായ എയര്‍ബസിന് പുതിയ ഓര്‍ഡര്‍ നല്കാന്‍ ഒരുങ്ങുകയാണ്. 2500 കോടി ഡോളറിന്റെ ഓര്‍ഡര്‍ നല്‍കിയ വിയെറ്റ് ഏവിയേഷന്‍ ഇപ്പോള്‍ പുനരാലോചനയിലാണ്.  590 കോടി ഡോളറിന്റെ ഓര്‍ഡര്‍ ഇവര്‍ ബോയിങ്ങിന് നല്‍കിയിരുന്നു. എയര്‍ ബസിന് പകരമായാണ് ഇവര്‍ ബോയിങ്ങിനെ തിരഞ്ഞെടുത്തത്.

ഏവിയേഷന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള വിമാനമാണ് ബോയിംഗ് 737. ഇതിന്റെ ഏറ്റവും പുതിയ പതിപ്പായ മാക്സിന് നല്ല ഡിമാന്റുണ്ട്. നിലവില്‍ 5000 വിമാനങ്ങള്‍ക്ക് ഓര്‍ഡറുണ്ട്. 420,000 കോടി രൂപയാണ് ഇതിന്റെ മൂല്യം. പുതിയ പ്രതിസന്ധിയോടെ ഈ ഓര്‍ഡറുകളില്‍ മിക്കതും റദ്ദാക്കാന്‍ സാധ്യതയുണ്ട്. എത്യോപ്യയിലെ അപകടത്തെ തുടര്‍ന്ന് ഇന്ത്യ, ബ്രസീല്‍, ചൈന, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ പിന്‍വലിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബോയിങ്ങിന്റെ ഓഹരി മൂല്യം ഈയാഴ്ച 11 ശതമാനം ഇടിഞ്ഞു.

 

Spread the love
Previous വിവേക് ഒബ്‌റോയിയുടെ മോഡി മേക്കോവര്‍ : ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും
Next ബുള്ളറ്റ് വരുന്നു ഡ്യൂവല്‍ ചാനല്‍ എബിഎസ്സുമായി

You might also like

Business News

ട്രാന്‍സ്‌ജെന്ററുകൾക്ക് സഹായവുമായി സഹകരണ സംഘം

കേരള സമൂഹത്തിൽ ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്ററുകളെ സഹായിക്കാൻ സഹായ സംഘങ്ങൾ. സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിപ്പെടാനുള്ള കഴിവും വിദ്യാഭ്യാസവും ഉണ്ടായിട്ടും എപ്പോളും പിൻനിരയിൽ നില്ക്കാൻ വിധിക്കപ്പെട്ടവരായിരുന്ന ട്രാന്‍സ്‌ജെന്റർ സമൂഹത്തിന് പുതിയ പ്രതീക്ഷയുമായാണ് സഹകരണ സംഘങ്ങളുടെ വരവ്. സ്വന്തമായി ബിസിനസോ മറ്റ്

Spread the love
NEWS

ലുലു ഫാഷന്‍ വീക്ക് മെയ് ഒമ്പത് മുതല്‍

കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ ലുലു ഫാഷന്‍ വീക്കിന്റെ മൂന്നാമത് എഡിഷന് മെയ് 9 മുതല്‍ 13 വരെ എറണാകുളം ലുലു മാള്‍ വേദിയാകും. ലോകത്തെ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളെയും ഫാഷന്‍ പ്രേമികളെയും ഡിസൈനര്‍ വിദ്യാര്‍ഥികളെയും ഒരുമിച്ച്

Spread the love
Others

ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിടി ചെക്ക് അസാധു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച കേരളത്തിന്റെ സ്വന്തം ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്കുകള്‍ മാര്‍ച്ച് 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് എസ്ബിഐ വ്യക്തമാക്കി.   എസ്ബിടിക്കു പുറമെ ഭാരതീയ മഹിളാ ബാങ്ക് ഉള്‍പ്പെടെ എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെയും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply