ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം;  പ്രാദേശിക ബ്രാന്റുകള്‍ക്കായി വീണ്ടും സോപ്പ് വിപണി ഒരുങ്ങി

ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം;  പ്രാദേശിക ബ്രാന്റുകള്‍ക്കായി വീണ്ടും സോപ്പ് വിപണി ഒരുങ്ങി

മാറ്റം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. വിപണിയിലും അതിന്റെ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ട്. മുന്‍പ് സോപ്പ് വിപണി എന്നു പറയുന്നത് രാധാസ് അടക്കമുള്ള പ്രാദേശിക ബ്രാന്റുകളുടെയായിരുന്നു. പിന്നീടത് ലൈഫ് ബോയ് അടക്കമുള്ള വിദേശ ബ്രാന്റുകളുടെ ആധിപത്യത്തിന് കീഴിലായി. എന്നാല്‍ വീണ്ടുമിതാ പ്രാദേശിക ബ്രാന്റുകളുടെ റീലോഞ്ചുകള്‍ വന്‍തോതില്‍ വിപണി പിടിച്ചുകൊണ്ടിരിക്കുകയാണ്.

ഈ സംരംഭം ആരംഭിക്കുന്നതിനായി ആവശ്യമായി വരുന്നവയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
പ്രതിദിനം 3000 മുതല്‍ 5000 സോപ്പ് ഉല്‍പ്പാദിപ്പിക്കുന്ന ഒരു നിര്‍മ്മാണയൂണിറ്റിന് 500 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് ആവശ്യം. ഇതിനായി രണ്ട് എച്ച്.പി വൈദ്യുതിയും ആവശ്യമാണ്. രണ്ട് തൊഴിലാളികള്‍ മാത്രമെ ഈ യൂണിറ്റിന് ആവശ്യമുളളൂ. എക്യുപ്‌മെന്റ്‌സും റോ മെറ്റീരിയിലും വര്‍ക്കിംഗ് ക്യാപിറ്റലും അടക്കം 10 ലക്ഷം രൂപ മുതല്‍മുടക്കില്‍ ഈ വ്യവസയാം തുടങ്ങാം.

ഏറ്റവും മികച്ച റോമെറ്റീരിയലും സുഗന്ധങ്ങളുമാണ് സോപ്പ് നിര്‍മ്മാണത്തിനായി ഉപയോഗിക്കേണ്ടത്. ഒരു സോപ്പ് ഉണ്ടാക്കാനുളള നിര്‍മ്മാണച്ചിലവ് 15 രൂപ, പായ്ക്കിംഗ് മെറ്റീരിയല്‍സിന് 5 രൂപ, ആകെ ഉല്‍പ്പാദന ചെലവ് 20 രൂപയില്‍ തീരും. പായ്ക്കിങ്ങ് പാളകൊണ്ടായാല്‍ കൂടുതല്‍ നാച്വറലും ആകര്‍ഷകവുമാകും. ഇത്തരം സോപ്പുകള്‍ വിപണിയില്‍ 50 രൂപമുതല്‍ 70 രൂപയ്ക്കുവരെ വിറ്റുപോകുന്നുണ്ട്. വിദേശ വിപണിയിലും പ്രാദേശിക ബ്രാന്റുകളുടെ സോപ്പുകള്‍ക്ക് ആവശ്യക്കാരുണ്ട്.

Spread the love
Previous സാമന്തയുടെ പുതിയ ചിത്രം ഓ ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Next രണ്ട് വര്‍ഷത്തിനുള്ളില്‍ മാരുതി തുറന്നത് 400 അറീന ഷോറൂമുകള്‍

You might also like

Business News

ഉത്സവകാല ഓഫറുമായി ജിയോഫൈ

രാജ്യത്തുടനീളം 4ജി ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി റിലൈന്‍സ് റീട്ടെയ്ല്‍ ജിയോഫൈയുടെ ഉത്സവകാല ഓഫര്‍. സെപ്റ്റംബര്‍ 20ന് തുടങ്ങിയ 999 രൂപയുടെ ജിയോഫൈ ഉത്സവ ഓഫര്‍ 30വരെയാണ് ലഭ്യമാകുന്നത്. 2ജി, 3ജി സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ് തുടങ്ങി 4ജി അല്ലാത്ത മറ്റ് സ്മാര്‍ട്ട്ഫോണ്‍ ഉപകരണങ്ങളിലേക്ക്

Spread the love
Business News

എസ് ബി ഐയുടെ ഡബിറ്റ് കാര്‍ഡില്‍ ഇനി പുതിയ രൂപത്തില്‍

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐ എ.ടി.എം കാര്‍ഡില്‍ പരിഷ്‌കാരം നടപ്പിലാക്കുന്നു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം മാഗ്‌നറ്റിക് സ്ട്രിപില്‍ നിന്നും ഇവിഎം ചിപ്പിലേക്കുള്ള മാറ്റമാണ് കാര്‍ഡുകളില്‍ സംഭവിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 നകം എല്ലാവരും കാര്‍ഡുകള്‍

Spread the love
SPECIAL STORY

യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ മലയാളിയും

കൊച്ചി : യൂറോപ്പില്‍ മൂല്യമേറിയ ആസ്തികള്‍ സ്വന്തമായുള്ള മിഡില്‍ ഈസ്റ്റ് വ്യവസായികളുടെ ഫോര്‍ബ്സ് പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഒരു മലയാളി. ട്വന്റി14 ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്‌കോട്ലാന്‍ഡ് യാര്‍ഡ് ഹോട്ടലാണ് പട്ടികയില്‍ ഇടം നേടിയത്. അദീബ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply