സ്യൂട്ടണിയാന്‍ മോഹമുണ്ടോ, ബ്രിട്ടീഷ് സ്യൂട്ട്സിലേക്കു വരൂ

സ്യൂട്ടണിയാന്‍ മോഹമുണ്ടോ, ബ്രിട്ടീഷ് സ്യൂട്ട്സിലേക്കു വരൂ

കോട്ടും സ്യൂട്ടും എന്ന പ്രയോഗത്തിനൊരു ആഢ്യത്ത്വത്തിന്റെ സ്പര്‍ശമുണ്ട്. വസ്ത്രധാരണത്തിന്റെ ആഡംബരവഴികളില്‍ സ്യൂട്ട് പോലുള്ളവ ഇടംപിടിച്ചിട്ടു കാലം കുറെയായി. എന്നാലും കുറച്ചുകാലം മുമ്പു വരെ സ്യൂട്ട് ധരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആ മോഹസാക്ഷാത്ക്കാരം വളരെ അകലെത്തന്നെയായിരുന്നു. എന്നാലിന്ന്, ആഘോഷങ്ങളില്‍ ഏറ്റവും മനോഹരമായി എത്തിച്ചേരുക, ഏവരുടേയും ശ്രദ്ധയും ആശംസയും പിടിച്ചു പറ്റുക എന്നതത്ര വിദൂരമല്ല. ബ്രിട്ടീഷ് സ്യൂട്ട് എന്ന സംരംഭത്തിലൂടെ അതിനുള്ള മാര്‍ഗമൊരുക്കിയിരിക്കുകയാണു ഫോര്‍ട്ട് കൊച്ചി സ്വദേശിയായ പീറ്റര്‍ ഷൈജു. വാടകയ്ക്കു സ്യൂട്ടുകള്‍ നല്‍കുന്ന ബ്രിട്ടീഷ് സ്യൂട്ട് എന്ന സ്ഥാപനം ഇന്നു നിരവധി പേരുടെ വസ്ത്രമോഹങ്ങള്‍ സാക്ഷാത്കരിക്കുന്ന ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു.

 

എല്ലാവര്‍ക്കുമായി ബ്രിട്ടീഷ് സ്യൂട്ട്സ്

സ്വന്തം വിവാഹത്തിന് സ്യൂട്ട് ധരിക്കണമെന്ന് ആഗ്രഹിക്കാത്ത സാധാരണക്കാര്‍ കുറവാണ്. എന്നാല്‍ ഫാബ്രിക്കിന്റെ വിലയും സ്റ്റിച്ചിങ് ചിലവുകളും ചേര്‍ത്താല്‍, ആ മോഹം സാധ്യമാക്കാന്‍ കുറഞ്ഞതു പതിനായിരം രൂപയില്‍ അധികമാവും. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ കഴിയുന്നതിലധികം തുക. അതുകൊണ്ടു തന്നെ പലരും ആ മോഹം ഉപേക്ഷിക്കുകയാണു പതിവ്. കാരണം ഒരൊറ്റ ദിവസത്തേക്കു മാത്രമായി പതിനായിരങ്ങള്‍ ചെലവഴിക്കാന്‍ പലരുടേയും സാമ്പത്തിക സ്ഥിതി അനുവദിക്കില്ല. ആ തിരിച്ചറിവില്‍ നിന്നാണു ബ്രിട്ടീഷ് സ്യൂട്ട്സ് എന്ന സ്ഥാപനത്തിന്റെ പിറവി. സാധാരണക്കാര്‍ക്കു താങ്ങാന്‍ കഴിയാത്തത്ര വിലയാണ് ബ്രാന്റഡ് കമ്പനികളുടെ സ്യൂട്ടുകള്‍ക്കുള്ളതെന്ന തിരിച്ചറിവില്‍ നിന്നു തുടങ്ങിയ സ്ഥാപനത്തില്‍ ഇന്നു നിരവധി പേരെത്തുന്നു. തുടക്കത്തില്‍ സ്റ്റിച്ചിങ് മാത്രമാണ് ഉണ്ടായിരുന്നത്. വില്‍പ്പനക്കായി സ്യൂട്ട് നല്‍കുന്നില്ലെങ്കിലും വാടകക്ക് എടുക്കാന്‍ ഇന്ന് ഉപയോക്താക്കള്‍ തയ്യാറാണ്.

ബിസിനസ് എന്ന ലക്ഷ്യത്തിലേക്ക്

ബിസിനസ് ചെയ്യുക എന്നതായിരുന്നു പീറ്റര്‍ ഷൈജുവിന്റെ ലക്ഷ്യം. എല്ലാ കണ്ടു പഠിക്കാനുള്ള കഴിവുണ്ടായിരുന്നു. സ്റ്റിച്ചിങ്ങും കണ്ടു പഠിക്കുകയായിരുന്നു. ഒരു കടയില്‍ ജോലിക്ക് കയറിയ ശേഷമാണ് സ്റ്റിച്ചിങ് പഠിച്ചെടുക്കുന്നത്. അന്നു തൊട്ടേ മനോഹരമായി സ്റ്റിച്ച് ചെയ്യുമായിരുന്നു. പിന്നീട് ഇരുപത്തഞ്ചോളം സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. സ്വന്തമായി ചെറിയൊരു ഷോപ്പ് ആരംഭിച്ചു പ്രവര്‍ത്തിക്കുമ്പോഴാണു കുറച്ചുകൂടി വിപുലമായി മറ്റൊരു ഷോപ്പ് തുടങ്ങുന്നതിനെക്കുറിച്ച് ഒരു സുഹൃത്ത് പറയുന്നത്. അതിനായി ഒരിടവും അദ്ദേഹം തന്നെ തന്നു. ഒരു ട്രയല്‍ പോലെയാണ് അന്ന് ആ വര്‍ക്ക് ഏറ്റെടുത്തത്. എന്നാല്‍ മൂന്ന് മാസം കൊണ്ട് തന്നെ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിഞ്ഞു. ഈ സംരംഭത്തിലൂടെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണത് നേടിത്തന്നത്. പിന്നീട് കൊച്ചിയിലെ ആ ഷോപ്പ് സ്വന്തമായി വാങ്ങിച്ചു. എട്ടു വര്‍ഷത്തെ പ്രയത്നത്തിലൂടെയാണു ഈ സംരംഭത്തിന്റെ കൃത്യമായൊരു സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞത്.

 

പ്ലാനിങ്ങോടെ പ്രവര്‍ത്തനം

ഓരോ ദിവസത്തെയും കുറിച്ച് തികഞ്ഞ ബോധ്യത്തോടെയാണ് പീറ്റര്‍ ഷൈജുവിന്റെ പ്രവര്‍ത്തനം. ഈ പ്ലാനിങ് കൃത്യമായി പിന്തുടരാന്‍ കഴിഞ്ഞതു കൊണ്ടു തന്നെ കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്ഥാപനമായി മാറാന്‍ ബ്രിട്ടീഷ് സ്യൂട്ടിനു കഴിഞ്ഞു. ഇപ്പോള്‍ എറണാകുളത്തു മാത്രമാണു ബ്രിട്ടീഷ് സ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. അധികം വൈകാതെ തന്നെ മറ്റു ബ്രാഞ്ചുകള്‍ തുടങ്ങാനുള്ള പദ്ധതിയുമുണ്ട്.

 

ബ്രിട്ടീഷ് സ്യൂട്ട്സിന്റെ പ്രത്യേകത

ഏതെങ്കിലും ഒരു ദിവസത്തെ പരിപാടിക്ക് വേണ്ടി 10000-15000 രൂപ ചിലവാക്കാന്‍ ആരും തയ്യാറല്ല. അതുകൊണ്ട് തന്നെ കുറഞ്ഞ വാടകക്ക് ബ്രിട്ടീഷ് സ്യൂട്ട്സില്‍ നിന്നും വാടകക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ എല്ലാ മാസവും 250-500 ഓളം ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. 1000 രൂപ മുതല്‍ സ്യൂട്ട്സുകള്‍ ലഭ്യമാണ്. ക്വാളിറ്റി അനുസരിച്ച് 10,000 രൂപവരെ വില വരുന്നുണ്ട്. പഴയ കളക്ഷന്‍സ് മാറ്റി എല്ലാ മാസവും പുതിയ ഡിസൈനിലുള്ള സ്യൂട്ടുകള്‍ കൊണ്ട് വരാറുണ്ട്. സീരിയലുകാര്‍ക്കാണ് പഴയ കളക്ഷന്‍സ് കൊടുക്കാറുള്ളത്. കേരളത്തിലെ ആളുകളുടെ പ്രായത്തെയും രൂപത്തയും പഠിച്ച് കൊണ്ടാണ് ഓരോ സ്യൂട്ടും സ്റ്റിച്ച് ചെയ്തെടുക്കുന്നത്. സ്യൂട്ടും വെഡ്ഡിങ് ഗൗണ്‍സും മാത്രം നല്‍കുന്ന ഒരു ഷോപ്പ് കൂടിയാണിത്.

 

ഉപയോക്താക്കളുടെ ഇഷ്ടമനുസരിച്ച്

ബ്രിട്ടീഷ് സ്യൂട്ട്സിലെത്തുന്ന ഓരോ കസ്റ്റമറും സന്തുഷ്ടരാണ്. ബ്രാന്റഡ് ഷോപ്പുകളില്‍ പോയി ഇഷ്ടപ്പെടാതെ ഒരു ഓപ്ഷന്‍ പോലെ ബ്രിട്ടീഷ് സ്യൂട്ട്സിലെത്തുന്ന ഉപയോക്താക്കളുമുണ്ട്. അത്തരം കസ്റ്റമേഴിസിനെപ്പോലും തൃപ്തിപ്പെടുത്താന്‍ കഴിയുന്നത്ര കളക്ഷന്‍സ് ബ്രിട്ടീഷ് സ്യൂട്ട്സിലുണ്ട്. വിവാഹത്തിനും റിസപ്ഷനുമെല്ലാം വധുവിന്റെ വേഷത്തിനു യോജിക്കുന്ന തരത്തിലുള്ള വിവിധ നിറത്തിലുള്ള കോട്ടുകളും ഇവിടെ ലഭ്യമാണ്.

കോട്ടും വെഡ്ഡിങ് ഗൗണ്‍സും മാത്രമാണ് റെന്റിന് കൊടുക്കുന്നത്. സ്യൂട്ടിന് വേണ്ടി വരുന്ന ഷര്‍ട്ടും പാന്റും കസ്റ്റമറുടെ അളവിനുസരിച്ചു സ്റ്റിച്ച് ചെയ്തു കൊടുക്കും. അതുകൊണ്ട് തന്നെ സ്യൂട്ട് ധരിക്കുമ്പോള്‍ ബ്രാന്റഡ് ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പെര്‍ഫെക്ഷനാണ് ബ്രിട്ടീഷ് സ്യൂട്ട്സിലൂടെ ലഭിക്കുക. ആദ്യകാലത്ത് സ്യൂട്ടുകള്‍ വാങ്ങിച്ചവര്‍ മിക്കവരും ഇന്നും ബ്രിട്ടീഷ് സ്യൂട്ട്സിന്റെ സ്ഥിരം കസ്റ്റമേഴ്സാണ്. അവരുടെ മക്കള്‍ വരെ സ്‌കൂളിലെയും മറ്റും പ്രോഗ്രാമുകള്‍ക്ക് വേണ്ടിയും സ്യൂട്ടുകള്‍ വാങ്ങിക്കുവാന്‍ സമീപിക്കുന്നത് ബ്രിട്ടീഷ് സ്യൂട്ട്സിനെയാണ്. 25 വര്‍ഷം കൊണ്ട് ഉപയോക്താക്കള്‍ക്കിടയില്‍ ഒരു വലിയ ചെയിന്‍ കണക്കെ വളര്‍ന്നുകഴിഞ്ഞു ഈ സ്ഥാപനം.  സ്യൂട്ട്സ് എന്ന വസ്ത്രം നിര്‍മ്മിക്കുന്നത് ബ്രിട്ടീഷുകാരാണ്. ആ ബഹുമാനത്തില്‍ നിന്നാണ് ബ്രിട്ടീഷ് സ്യൂട്ട്സ് എന്ന പേര് ഈ സ്ഥാപനത്തിനു നല്‍കുന്നത്.

ഭാവിപരിപാടികള്‍

ഒരു വിവാഹത്തിനു വേണ്ടുന്ന എല്ലാ കാര്യങ്ങളും നല്‍കാന്‍ കഴിയാവുന്ന വിധത്തിലൊരു ഇവന്റ് രൂപത്തിലേക്കു ബ്രിട്ടീഷ് സ്യൂട്ട്സിനെ മാറ്റിയെടുക്കുകയാണ് അടുത്ത ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. നിലവില്‍ രണ്ട് ജാഗ്വര്‍ റെന്റിന് നല്‍കാനായി എടുത്തിട്ടുണ്ട്. എല്ലാ കസ്റ്റമേഴിസിനും ലഭിക്കുവാനായി കൂടുതല്‍ വാങ്ങിക്കുവാനും പദ്ധതിയിട്ടുണ്ട്. ഇത്തരമൊരു സംരംഭവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെ ബ്രിട്ടീഷ് സ്യൂട്ട്സ് ക്ഷണിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ല്‍ പരം കസ്റമേഴ്സ് മാസം തോറും ബ്രിട്ടീഷ് സ്യൂട്ടില്‍ വരുന്നുണ്ട്. വിവധ വലിപ്പത്തിലും നിറത്തിലും വലിയ തോതിലുള്ള കളക്ഷന്‍ തന്നെയാണതിന് കാരണം.

കുടുംബത്തിന്റെ പിന്തുണ

ബ്രിട്ടീഷ് സ്യൂട്ട്സിനെ വളര്‍ത്തി എടുക്കുന്നതില്‍ കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. അച്ഛനായ വി പി ആന്റണിയാണ് എന്നും ബ്രിട്ടീഷ് സ്യൂട്ട്സിന്റെ വളര്‍ച്ചക്ക് ഒപ്പം നിന്നത്. ഭാര്യയും 3 കുട്ടികളുമടങ്ങുന്ന ചെറിയ കുടുംബമാണ് പീറ്ററിന്റേത്.

Spread the love
Previous ക്ലിക്ക് മൈ ഡേ; വെഡ്ഡിങ് ഫോട്ടോഗ്രഫിയിലെ വിശ്വസ്ത സംരംഭം
Next ബയോടെക്നോളജിയില്‍ ആര്‍ജിസിബി നൂതന എംഎസ്സി കോഴ്സുകള്‍ തുടങ്ങി

You might also like

SPECIAL STORY

സുരക്ഷിത ഭാവി തിരഞ്ഞെടുക്കാന്‍ എഡ്യു നെക്‌സ്റ്റ് വിദ്യാഭ്യാസ മേള

പ്ലസ് ടു, ഡിഗ്രി പഠനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിക ഭാവി ഉറപ്പാക്കുന്ന കോഴ്‌സുകള്‍, അവ പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അടുത്തറിയാന്‍ ഇതാ ഒരു സുവര്‍ണാവസരം. കേരളത്തിലെ പ്രമുഖ ബിസിനസ് മാസികയായ എന്റെ സംരംഭവും എന്റെ സംരംഭം ഇവന്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന

Spread the love
Entrepreneurship

വ്യാവസായിക പാചകത്തിന് സഹായമൊരുക്കി എസ്എഎസ്

‘വയറ് നിറയ്ക്കാന്‍ ആരെ കൊണ്ടും പറ്റും കഴിക്കുന്നവരുടെ മനസ്സും നിറയണം അതാണ് ശരിയായ കൈപുണ്യം’ എന്ന ഉസ്താദ് ഹോട്ടലിലെ തിലകന്റെ ഈ ഡയലോഗ് അത്രവേഗമൊന്നും ഭക്ഷണ പ്രേമികള്‍ മറക്കില്ല. ആഹാരം തയ്യാറാക്കാന്‍ ഈ കൈപുണ്യം മാത്രം മതിയാകുമോ; നമുക്ക് യഥേഷ്ടം നിന്ന്

Spread the love
Home Slider

ഓണച്ചിത്രങ്ങൾ സെപ്റ്റംബർ 7ന് റിലീസ് ചെയ്യും

ഓണത്തിന് റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന മലയാള സിനിമകൾ മഴക്കെടുതി മൂലം മാറ്റി വെച്ചു.  ഓഗസ്റ്റ് 24ന് റിലീസ് ചെയ്യാനുള്ള സിനിമകളാണ് സെപ്റ്റംബറിലേക്കു മാറ്റി വെച്ചത്.  ടൊവീനോ നായകനായ തീവണ്ടി ആയിരിക്കും ആദ്യ റീലീസ്സ്.  പ്രളയം ദുരന്തം വിതച്ച മേഖലകളിൽ ടൊവീനോ നടത്തിയ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply