ബിസിനസുകാരന്റെ മകള്‍ക്ക്‌ വരനെ ആവശ്യമുണ്ട്. പ്രതിഫലം 2 കോടി, പിന്നെ കോടികളുടെ സ്വത്തും

ബിസിനസുകാരന്റെ മകള്‍ക്ക്‌ വരനെ ആവശ്യമുണ്ട്. പ്രതിഫലം 2 കോടി, പിന്നെ കോടികളുടെ സ്വത്തും

തന്റേതല്ലാത്ത കാരണത്താല്‍ കോടീശ്വരനായിപ്പോയ ഒരു ബിസിനസുകാരന്‍ മകള്‍ക്കു വരനെ അന്വേഷിക്കുകയാണ്. നിബന്ധനകള്‍ വളരെ കുറച്ചേയുള്ളൂ. എന്നാല്‍ മകളുടെ വരനു നല്‍കുന്ന കാര്യങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്. പ്രതിഫലമായി പ്രതിശ്രുത വരനു നല്‍കുന്നതു രണ്ടു കോടി 23 ലക്ഷത്തിലധികം രൂപ. പിന്നെ കോടികള്‍ വിലമതിക്കുന്ന സ്വത്തും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണു തായ് ലന്‍ഡിലെ ബിസിനസുകാരനായ അര്‍നോണ്‍ റോഡ്‌തോങ് മകള്‍ക്കു വരനെ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നത്.

 

 

കുടുംബബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്ന ഇരുപത്താറുകാരിയായ മകള്‍ക്കു വേണ്ടിയാണു അരനോണ്‍ വരനെ അന്വേഷിക്കുന്നത്. മകള്‍ നന്നായി ഇംഗ്ലിഷും ചൈനീസും സംസാരിക്കുമെന്നും അദ്ദേഹം പറയുന്നു. ദേശമോ രാഷ്ട്രമോ പ്രശ്‌നമല്ല. വരന് നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയണം. തന്റെ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കണം. ഇതിനായി ഒരു വിദ്യാഭ്യാസയോഗ്യതയും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നില്ല. മകളെ എല്ലാക്കാലത്തും സന്തോഷത്തോടെ പോറ്റുന്ന പയ്യനായിരിക്കണം എന്നു നിബന്ധനകളില്‍ പറയുന്നു.

 

ദിവസവും അമ്പതു ടണ്ണിലധികം പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാമിന്റെ ഉടമയാണ് അര്‍നോണ്‍. കൂടാതെ മറ്റനവധി ബിസിനസുകളും സ്വത്തുക്കളും ഇദ്ദേഹത്തിനുണ്ട്. എന്തായാലും ഈ വരനെ അന്വേഷിക്കല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതില്‍പ്പിന്നെ നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ട്.

 

എന്തായാലും അച്ഛന്റെ ഈ പോസ്റ്റ് കണ്ട മകളുടെ പ്രതികരണം വ്യത്യസ്തമാണ്. ആരെയെങ്കിലും വിവാഹം കഴിക്കണമെന്നുണ്ട്, കുടുംബത്തെ നന്നായി നോക്കുന്ന ആളായിരിക്കണം എന്നതിനാണു മുന്‍ഗണന നല്‍കുന്നത് മാത്രമല്ല. മാത്രവുമല്ല അച്ഛന്‍ പ്രതിഫലമായി നല്‍കുന്ന ആ തുക പോക്കറ്റിലിട്ട് നടക്കാമെന്നു പ്രതിശ്രുത വരന്‍ വിചാരിക്കണ്ടെന്നും മകള്‍ പറയുന്നു.  ആ തുക കൊണ്ടു കൊറിയയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്നാണു മകളുടെ ആഗ്രഹം.

Spread the love
Previous കൊച്ചി 1 കാര്‍ഡ് രാജ്യത്തെ ആദ്യത്തെ ഇന്റര്‍ മോഡല്‍ ട്രാന്‍സിറ്റ് കാര്‍ഡാവുന്നു
Next സംസ്ഥാനം പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക്: ഇലക്ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്ക് അനുമതി

You might also like

NEWS

നിശാഗന്ധി നൃത്തോത്സവം 20 മുതൽ

റിസം വകുപ്പ് സംഘടിപ്പിക്കുന്ന വാർഷിക നൃത്തോത്സവമായ നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ ജനുവരി 20 മുതൽ 26 വരെ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.  20ന് വൈകിട്ട് 6.15ന് ഗവർണ്ണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. നൃത്തരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം

Spread the love
NEWS

ഐസിഐസിഐ ബാങ്ക് സ്വതന്ത്ര ഡയറക്ടറായി രാധാകൃഷ്ണന്‍ നായര്‍

ഐസിഐസിഐ ബാങ്ക് അഡിഷ്ണല്‍ (ഇന്‍ഡിപെന്‍ഡന്റ്) ഡയറക്ടറായി രാധാകൃഷ്ണന്‍ നായരെ നിയമിക്കും. നിയമനം സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടി അനുമതി ലഭിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഐസിഐസിഐ ബാങ്ക് പ്രൊഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, പ്രൊഡന്‍ഷ്യല്‍ ട്രസ്റ്റ്, ഐസിഐസിഐ സെക്യൂരിറ്റീസ് പ്രൈമറി ഡീലര്‍ഷിപ്പ് എന്നീ

Spread the love
NEWS

മാതാളത്തില്‍ നിന്നു ലാഭം കൊയ്യാം

മുറ്റത്തു കായ്ചു ചുവന്നു കിടക്കുന്ന മാതള നാരകങ്ങള്‍ കണ്ണിന് ആനന്ദദായകമാണ്. വെറും ഭംഗി മാത്രമല്ല, മാതളം ഒരു ഔഷധം കൂടിയാണ്. കേരളത്തിന്റെ സാഹചര്യത്തിന് അധികം ഇണങ്ങാത്ത ഇനമാണ് മാതളം. ഈര്‍പ്പമുള്ള അന്തരീക്ഷമായതിനാലാണിത്. പക്ഷേ അധികം മുതല്‍മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന ഒരു കൃഷിരീതി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply