ഒഴിവുവേളകള്‍ ആദായകരമാക്കാം

ഒഴിവുവേളകള്‍ ആദായകരമാക്കാം

വീട്ടമ്മമാര്‍ക്കും ഒഴിവുസമയം കൂടുതലുള്ളവര്‍ക്കും ആനന്ദകരവും ആയാകരവുമായി ചെയ്യാന്‍ പറ്റുന്ന ചില ബിസിനസുകളാണ് ചമ്മന്തിപ്പൊടി നിര്‍മാണം, ഹാന്‍ബാഗ് നിര്‍മാണം, കേക്ക് നിര്‍മാണം, മെഴുകുതിരി നിര്‍മാണം എന്നിവ. ബിസിനസ് ചെയ്യാനുള്ള മനസിനൊപ്പം ഭാവനയും അര്‍പ്പണമനോഭാവവും കൂടി ചേരുകയാണെങ്കില്‍ ഈ സംരംഭങ്ങള്‍ വളരെ വേഗം ആദായകരമാക്കി മാറ്റുവാന്‍ സാധിക്കും. വൈവിധ്യമാര്‍ന്ന രുചികളില്‍ ഉണ്ടാക്കാവുന്ന ചമ്മന്തിപ്പൊടി നിര്‍മാണത്തിന് അയ്യായിരം രൂപയില്‍ മാത്രമേ മുടക്കുമുതല്‍ വരുകയുള്ളു. നൂറ് മുതല്‍ കാല്‍കിലോ പാക്കറ്റുകളിലാക്കി സൂപ്പര്‍മാര്‍ക്കറ്റുകള്‍, കടകള്‍, ബേക്കറി, പലചരക്കുകടകള്‍, കാന്റീന്‍ എന്നിവ വഴി വില്‍ക്കാം.

 

വാണിജ്യാടിസ്ഥാനത്തില്‍ വീട്ടിലിരുന്ന് ഉണ്ടാക്കി വില്‍ക്കാവുന്ന ഒന്നാണ് കേക്കുകള്‍. വില്‍പ്പനയ്ക്കായി സോഷ്യല്‍ മീഡിയയും ഉപയോഗിക്കാം. മുടക്കുമുതല്‍ വളരെ കുറവ് മാത്രമേ ആവശ്യം വരുന്നുള്ളു. കുറച്ച് ഭാവന ഉണ്ടെങ്കില്‍ ബാഗുകള്‍ നിര്‍മിച്ച് കൂടുതല്‍ ഉപഭോക്താക്കളെ നേടിയെടുക്കാന്‍ സാധിക്കും. തുണി, കടലാസ്, കയര്‍ എന്നിവ കൊണ്ടുള്ള ഹാന്‍ഡ്ബാഗുകള്‍ വിപണിയില്‍ ഇടംനേടിക്കഴിഞ്ഞു. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കുറവാണെന്നതും ഹാന്‍ഡ് ബാഗ് നിര്‍മാണത്തിന് മുതല്‍ക്കൂട്ടാണ്. ഇതുപോലെ തന്നെയാണ് മെഴുകുതിരി നിര്‍മാണവും. ഇന്ന് പല നിറങ്ങളിലും മണം പരത്തുന്നതുമായ മെഴുകുതിരികള്‍ ലഭ്യമാണ്. വിവിധ വലുപ്പങ്ങളിലും രൂപങ്ങളിലും ഉണ്ടാക്കുന്ന മെഴുകുതിരികള്‍ക്ക് ആവശ്യക്കാരേറും.

Spread the love
Previous പോത്ത് വളര്‍ത്തി കാശുണ്ടാക്കാം
Next നാഷണൽ ടാലന്റ് സേർച്ച് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

You might also like

SPECIAL STORY

പ്രസാധകര്‍ പറയുന്നു : വാക്ക് ഉറങ്ങില്ല, അക്ഷരം അരങ്ങൊഴിയില്ല

രഞ്ജിനി പ്രവീണ്‍ കാലം അങ്ങനെയൊക്കെയാണ്. മനുഷ്യന്‍ സങ്കല്‍പ്പിക്കുന്നതിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് മാറ്റത്തിന്റെ മായാജാലങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. ഒരു കാലത്തു സര്‍വസാധാരണത്തം പേറുന്ന പലതും അത്ഭുതമായി മാറും, ചരിത്രമായി രൂപാന്തരപ്പെടും. അത്തരമൊരു പാതയിലാണോ പുസ്തകങ്ങളും പുസ്തകപ്രസാധകസംഘങ്ങളും. വായന മരിക്കുന്നു, അക്ഷരങ്ങള്‍ അരങ്ങൊഴിയുന്നു, വിജ്ഞാനവ്യാപനത്തിന്റെ വീഥികളില്‍

Spread the love
SPECIAL STORY

തരംഗമായ ഒരു കല്യാണം വിളി

കേരളത്തില്‍ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത് save the date എന്ന വിവാഹ തിയതി ഓര്‍മിപ്പിക്കുന്ന വീഡിയോകളാണ്. പുതിയ തലമുറ കല്യാണ ക്ഷണക്കത്തിനേക്കാളും പ്രാധാന്യം ഇപ്പോള്‍ കൊടുക്കുന്നത് save the date video കള്‍ക്കാണ്. ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ട്രെന്‍ഡ് ആയിരിക്കുന്ന ഒരു കല്യാണ

Spread the love
Home Slider

യെസ് ബിസ് കോണ്‍ക്ലേവ് & അവാര്‍ഡ്‌സ് ശനിയാഴ്ച കൊച്ചി ക്രൗണ്‍ പ്ലാസയില്‍

എന്റെ സംരംഭം ബിസിനസ് മാഗസിന്‍ സംഘടിപ്പിക്കുന്ന യെസ് ബിസ് കോണ്‍ക്ലേവ് ആന്‍ഡ് അവാര്‍ഡ്‌സ് ശനിയാഴ്ച (ജനുവരി 19) കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. വിവിധ ബിസിനസ്‌മേഖലകളില്‍ വിജയം നേടിയ പ്രഗത്ഭര്‍ക്കാണു പുരസ്‌കാരം നല്‍കുന്നത്. ഇതു രണ്ടാംവട്ടമാണു എന്റെ സംരംഭത്തിന്റെ ആഭിമുഖ്യത്തില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply