വരണ്ടകാലത്തെ വസന്തകാലമാക്കി കണ്ണൂരുകാരന്‍ ഷംറീസിന്റെ ബിസിനസ് യാത്ര

വരണ്ടകാലത്തെ വസന്തകാലമാക്കി കണ്ണൂരുകാരന്‍ ഷംറീസിന്റെ ബിസിനസ് യാത്ര

ഷമീം റഫീഖ് ( കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് )

ബിസിനസുകാരെ സംബന്ധിച്ചിടത്തോളം മാര്‍ച്ച് മാസം വരണ്ട കാലമാണ്. ലൈസന്‍സുകളുടെ പുതുക്കല്‍, ടാക്സ് അടയ്ക്കല്‍, കച്ചവടമില്ലായ്മ തുടങ്ങി തലവേദനകളുടെ വേനല്‍ക്കാലമാണ് എല്ലാവര്‍ക്കും. ഈ വരണ്ട കാലഘട്ടത്തെ എങ്ങനെ വസന്തകാലമാക്കാം എന്ന് പഠിപ്പിക്കുകയാണ് കണ്ണൂര്‍ സ്വദേശി ഷംറീസ് ഉസ്മാന്‍. വ്യത്യസ്തമായി ചിന്തിക്കുക, സ്വന്തമായി മാര്‍ക്കറ്റ് കണ്ടെത്തുക, കാലഘട്ടത്തെ പഴി പറയാതെ പറക്കുക എന്നത് പ്രമുഖ ബിസിനസ്സ് കോച്ചും കോര്‍പ്പറേറ്റ് ട്രെയ്നറുമായ ഷമീം റഫീഖ് നയിക്കുന്ന ഈഗിള്‍ കോച്ചിങ് പ്രോഗ്രാമിലൂടെ ഷംറീസ് ആര്‍ജിച്ചെടുത്ത തത്ത്വങ്ങള്‍ ആണ്.

 

എല്ലാവരും ഡ്രൈ മാസങ്ങളായി കാണുന്ന ഫെബ്രുവരിയിലും മാര്‍ച്ചിലും കൂടുതല്‍ ബിസിനസ് നേടുക എന്ന തത്ത്വമായിരുന്നു ഷംറീസ് ഉസ്മാന്‍ പിന്തുടര്‍ന്നത്. ഇരുന്നൂറില്‍ അധികം മെമ്പേഴ്സുള്ള ഈഗിള്‍ ബിസിനസ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് മെമ്പറാണ് ഷംറീസ്. ഈ ഗ്രൂപ്പുകളില്‍ അംഗമായിട്ടുള്ള പലരും ഷംറീസിന്റെ വാട്സ് അപ്്മെസ്സേജുകള്‍ കണ്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. ”അയാം ഷംറീസ് ഉസ്മാന്‍, മാനേജിംഗ് ഡയറക്ടര്‍ ഒക്ട്രാ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്. എനിക്ക് റഫറന്‍സ് തരൂ ഞാന്‍ നിങ്ങള്‍ക്കും റഫറന്‍സ് തരാം” എന്നു തുടങ്ങുന്ന അയാളുടെ മെസ്സേജ് വായിച്ച് മറന്നവര്‍ ഒരുപാട് ഉണ്ടാകുമെന്നുറപ്പ്. ഇത്തരം മെസ്സേജുകള്‍ കൊണ്ട് വല്ല കാര്യമുണ്ടോയെന്നും പലരും പലപ്പോഴും ചിന്തിക്കുകയും ചെയ്തിട്ടുണ്ടാകാം. പക്ഷെ എല്ലാ ആഴ്ചകളിലും പതിവ് മെസ്സേജുകള്‍ ഷംറീസില്‍ നിന്ന് വന്നുകൊണ്ടേയിരുന്നു.

 

നെറ്റ് വര്‍ക്ക് ചെയ്യുക എന്നത് വളര്‍ച്ചയുടെ ആഴം നിര്‍ണയിക്കുന്ന ഘടകമാണെന്ന് ഈഗിള്‍ കോച്ചിങ് പ്രോഗ്രാമിലൂടെ ഷംറീസ് മുന്‍പേ തിരിച്ചറിഞ്ഞിരുന്നു. ബിസിനസ് ഗ്രൂപ്പുകളിലൂടെയും മെസ്സേജുകളിലൂടെയും വലിയ സുഹൃത്ത് വലയം ഷംറീസ് ഇക്കാലം കൊണ്ട് സ്വന്തമാക്കുകയും ചെയ്തു. നീണ്ട കാലത്തെ ഈ സൗഹൃദ നെറ്റ് വര്‍ക്കുകളെ നേരിട്ട് ബന്ധിപ്പിക്കാം എന്ന ചിന്തയാണ് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള റോഡ് യാത്രയ്ക്ക് പ്രചോദനമായത്.

മൂന്‍കൂട്ടി തയ്യാറാക്കിയ പ്ലാനുകളുമായിട്ടല്ല ഷംറീസ് കണ്ണൂരില്‍ നിന്ന് തിരിച്ചത്. ”ഞാന്‍ ഈ ദിവസങ്ങളില്‍ ഈ ജില്ലകളിലുണ്ട്. സുഹൃത്തുക്കളെ കാണാന്‍ ആഗ്രഹിക്കുന്നു” എന്ന അദ്ദേഹത്തിന്റെ മെസ്സേജിനെ കൂട്ടുകാര്‍ ഏറ്റെടുത്തു. ഓരോ ബിസിനസ് സഹൃത്തുക്കളെയും നേരിട്ട് ചെന്ന് കണ്ടു. ആലുവയിലെ ജിജോയെയും എറണാകുളത്തെ കുര്യനെയും ഫൈസലിനെയും മൂവാറ്റുപുഴയിലെ എല്‍ദോസിനെയും, ശശിയേയും തിരുവനന്തപുരത്തെ റോയിയേയും സുഹൃത്തുക്കളെയും കണ്ടു, അവരൊടൊപ്പം സംസാരിച്ചു, അവര്‍ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കി, റഫറന്‍സുകള്‍ നല്‍കി, റഫറന്‍സുകള്‍ വാങ്ങി നീണ്ട എട്ടു ദിവസം അയാള്‍ സഞ്ചരിച്ചു.

 

സഞ്ചാരം വെറുതെയായില്ല, 4 കോടി രൂപയുടെ റഫറന്‍സാണ് അയാള്‍ സ്വന്തമാക്കിയത്. കൂടാതെ റഫറന്‍സുകള്‍ തിരിച്ചു നല്‍കുകയും ചെയ്തു. ഇനി എല്ലാ മാസവും ഇത് തുടരുവാനുള്ള പ്ലാനിംഗാണ് ഷംറീസിന്. ബിസിനസ്സ് ഒരിക്കലും ഒരു പിടിച്ചു വാങ്ങലല്ല, ഒരു കൊടുക്കല്‍ വാങ്ങലാണ്. അത് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏതൊരു ബിസിനസുകാരനും ജീവിതത്തിലും ബിസിനസ്സിലും വളരാന്‍ സാധിക്കുകയുള്ളു എന്ന് ഈഗിള്‍ പ്രോഗ്രാമിലൂടെ ഷംറീസ് തിരിച്ചറിഞ്ഞു. ഈ വ്യത്യസ്ത ചിന്തയാണ് മാര്‍ച്ച് മാസത്തില്‍ നേട്ടങ്ങളുടെ കണക്കുകള്‍ ബാലന്‍സ് ഷീറ്റില്‍ കുറിയ്ക്കുവാന്‍ ഷംറീസ്സിന് സഹായകമായത്. ഈഗിളിനെപ്പോലെ പറക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മാതൃകയാക്കാം ഈ ചെറുപ്പക്കാരനെ…. yes , let’s fly like an EAGLE …..

 

Spread the love
Previous കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രലഹരിയുടെ ടീസര്‍
Next സ്വര്‍ണശേഖരത്തില്‍ ഒന്നാമതായി അമേരിക്ക,  ഇന്ത്യക്ക് പത്താം സ്ഥാനം

You might also like

NEWS

ഐഎംഎഫ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥ്

അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു. ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. മലയാളിയായ ഗീതാ ഗോപിനാഥ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതല വഹിച്ചിട്ടുണ്ട്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായ മൗറി ഒബെസ്റ്റ്ഫീല്‍ഡ് ഡിസംബറില്‍

Spread the love
NEWS

‘വേര്‍ ഈസ് മൈ ട്രെയിന്‍’ ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു

ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ‘വേര്‍ ഈസ് മൈ ട്രെയിന്‍’.  ഒരു കോടിയിലേറെ പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ് ഗൂഗിള്‍ സ്വന്തമാക്കി. ആപ് നിര്‍മിച്ച ബെംഗളൂരുവിലെ സിഗ്മോയ്ഡ് ലാബ്സിനെ ഏകദേശം 250 കോടി രൂപയ്ക്ക് ഗൂഗിള്‍ ഏറ്റെടുത്തു 

Spread the love
Business News

1000 സ്റ്റോറുകള്‍ ലക്ഷ്യമിട്ട് ചിക്കിംഗ്

ദുബായ്: പ്രമുഖ ഹലാല്‍ ക്വിക്ക് സര്‍വ്വീസ് റെസ്റ്റോറന്‍റ് ബ്രാന്‍ഡായ ചിക്കിംഗ് ലക്ഷ്യമിടുന്നത് 2025 ഓടെ 70 രാജ്യങ്ങളിലായി ആയിരം സ്റ്റോറുകള്‍. അഞ്ച് വര്‍ഷത്തിനകം 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ 100 സ്റ്റോറുകള്‍ തുറക്കാനുളള കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. നെതര്‍ലന്‍ഡിലെ ഐഎന്‍ടി ഫ്രാഞ്ചൈസിയുമായാണ് കരാര്‍ ഒപ്പിട്ടത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply