ഇറക്കുമതി തീരുവ: മൊബൈല്‍ ഫോണുകള്‍ക്ക് കുത്തനെ വില കൂടും

ഇറക്കുമതി തീരുവ: മൊബൈല്‍ ഫോണുകള്‍ക്ക് കുത്തനെ വില കൂടും

 

വിദേശ സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടി. മൊബൈല്‍ ഫോണുകളടക്കം 19 ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വിപണിയിലെത്തിക്കുന്ന ചൈനയ്ക്ക് വലിയ ആഘാതമായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സൃഷ്ടിക്കുന്നത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പരിപോഷിപ്പിക്കുന്നതിനാണ് വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് അധികനികുതി ചുമത്തുന്നത്. എന്നാല്‍ ഇത് ബാധിക്കുന്നത് സാധാരണക്കാരനെയായിരിക്കും. ഇതിലൂടെ സര്‍ക്കാരിന് ഏകദേശം നാലായിരം കോടി രൂപ ലഭിക്കുമെന്ന് കരുതപ്പെടുന്നു. ഇറക്കുമതി തീരുവ കൂടുന്നതോടെ സ്മാര്‍ട്‌ഫോണ്‍ വില ഇരട്ടിയോളം വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. എസി, റഫ്രിജറേറ്റര്‍ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ആക്കി ഉയര്‍ത്തി.

ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ വിലകൂടുന്ന ഉല്‍പ്പന്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മൊബൈല്‍ ഫോണ്‍:

മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് ടെലികോം ഉത്പന്നങ്ങള്‍ക്ക് 20 ശതമാനമാണ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്. ബേസ് സ്റ്റേഷന്‍സ്, ഒപ്റ്റിക്ക
ല്‍ ട്രാന്‍സ്പോര്‍ട് എക്വിപ്മെന്റ്സ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് തുടങ്ങിയവയുടെ തീരുവയാണ് വര്‍ധിപ്പിച്ചത്.

എയര്‍ കണ്ടീഷണര്‍:

എസിക്കും റഫ്രിജറേറ്ററിനും നിലവിലുള്ള 10 ശതമാനം തീരുവയില്‍നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്. വേനല്‍ സീസണ്‍ കഴിഞ്ഞതിനാല്‍ എസിയുടെ വിലയില്‍ ഉടനെ വര്‍ധന പ്രതിഫലിക്കില്ല.

വാഷിങ് മെഷീന്‍:

10 കിലോഗ്രാം കപ്പാസിറ്റിക്കുതാഴെയുള്ള വാഷിങ് മെഷീനുകളുടെ തീരുവ 10 ശതമാനത്തില്‍നിന്ന് 20 ശതമാനമായാണ് വര്‍ധിപ്പിച്ചത്.

വിമാനയാത്ര:

ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് അഞ്ച് ശതമാനം ലെവി ഏര്‍പ്പെടുത്തി. ഇത് യാത്രനിരക്ക് വര്‍ധിക്കാനിടയാക്കും.

സ്വര്‍ണാഭരണങ്ങള്‍:

സ്വര്‍ണം ഉള്‍പ്പടെ വിലകൂടിയ ലോഹങ്ങള്‍ക്കൊണ്ടു നിര്‍മിച്ച ആഭരണങ്ങളുടെ തീരുവ 15 ശതമാനനത്തില്‍നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചു.

ബാത്ത്റൂം ഉപകരണങ്ങള്‍:

ഷവര്‍ ബാത്ത്, സിങ്ക്, വാഷ് ബെയ്സന്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവ 10ശതമാനത്തില്‍നിന്ന് 15 ശതമാനമായാണ് വര്‍ധിപ്പിച്ചത്.

പ്ലാസ്റ്റിക് വസ്തുക്കള്‍:

പായ്ക്കിംഗ്‌ കെയ്സുകള്‍, ബോക്സുകള്‍, കണ്ടെയ്നറുകള്‍, ബോട്ടിലുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ 10ല്‍ നിന്ന് 15 ശതമാനമായി വര്‍ദ്ധിപ്പിച്ചു.
പ്ലാസ്റ്റിക്കുകൊണ്ടുനിര്‍മിച്ച അടുക്കള ഉപകരണങ്ങള്‍, ഓഫീസ് സ്റ്റേഷനറി, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയുടെ തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ട്രങ്ക്സ്, സ്യൂട്ട് കെയ്സുകള്‍, എക്സിക്യുട്ടീവ് കെയ്സുകള്‍, ബ്രീഫ് കെയ്സുകള്‍, ട്രാവല്‍ ബാഗ് തുടങ്ങിയവയുടെ തീരുവ 10ല്‍നിന്ന് 15 ശതമാനമായി വര്‍ധിക്കും.

Previous എസ്ബിഐ വെല്‍ത്ത് ഹബ്ബ് കോഴിക്കോട്
Next ഏറ്റവും വലിയ സൈബര്‍ ഹാക്കിങ്ങില്‍ കുടുങ്ങി ഫേസ്ബുക്ക്

You might also like

Business News

കിടിലന്‍ ഓഫറുകളുമായി ജിയോ വീണ്ടും

ഉപഭോക്താക്കള്‍ക്ക് റിപ്പബ്ലിക് ദിന സമ്മാനമായി പുതിയ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. പ്രതിദിനം 1 ജിബി ഡാറ്റയായിരുന്നു ഇതുവരെ ജിയോ നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ റിപ്പബ്ലിക് ഓഫറിന്റെ ഭാഗമായി 1.5 ജിബി ഡാറ്റയാണ് ജിയോ ഇപ്പോള്‍ നല്‍കുന്നത്. ഇതിനായി 149 രൂപ മുതല്‍ 498

LIFE STYLE

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂര്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂരെന്ന് എച്ച്എസ്ബിസി നടത്തിയ സര്‍വെ ഫലം. ന്യൂസീലന്‍ഡ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. ജോലി ചെയ്യാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആണ് ഒന്നാമതുളളത്. സ്വിറ്റ്സര്‍ലാന്‍ഡ്, യുഎസ്, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍

Business News

ഇളവുകള്‍ ആനുവദിച്ച് ധനകാര്യസ്ഥാപനങ്ങളുടെ ആശ്വാസനടപടി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍പെട്ട സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ധനകാര്യസ്ഥാപനങ്ങളുടെ ആശ്വാസനടപടി. വായ്പ, ഇന്‍ഷുറന്‍സ് പോളിസി ഉള്‍പ്പെടെ വിവിധ ധനകാര്യ ഇടപാടുകള്‍ക്ക് ധനകാര്യസ്ഥാപനങ്ങള്‍ ഇളവുകള്‍ അനുവദിച്ചു. മാസംതോറും അടയ്ക്കുന്ന വായ്പ തിരിച്ചടവായ ഇഎംഐയ്ക്ക് പ്രമുഖ പൊതുമേഖല സ്ഥാപനമായ എസ്ബിഐ ഇളവ് അനുവദിച്ചു. ഒരു മാസം സാവകാശമാണ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply