കുറഞ്ഞ ചിലവില്‍ ആരംഭിക്കാന്‍ സാധിക്കുന്ന അഞ്ച് മികച്ച ബിസിനസുകള്‍

കുറഞ്ഞ ചിലവില്‍ ആരംഭിക്കാന്‍ സാധിക്കുന്ന അഞ്ച് മികച്ച ബിസിനസുകള്‍

 

സ്വന്തമായി ബിസിനസ് അല്ലെങ്കില്‍ സ്വന്തം പ്രസ്ഥാനം എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ നിക്ഷേപ മൂലധനം എന്ന വലിയ മതില്‍ മുന്നിലുള്ളതിനാല്‍ വ്യവസായ മികവുകളും കഴിവുകളുമുള്ള ആളുകള്‍പോലും സംരംഭം എന്ന ചിന്തയ്ക്ക് കടിഞ്ഞാണിടുകയാണ് ചെയ്യുന്നത്. എന്നാല്‍ വളരെ കുറഞ്ഞ ചിലവിലോ ചിലവില്ലാതെയോ ചെയ്യാന്‍ സാധിക്കുന്ന ബിസിനസുകളും ഇന്ന് നിരവധിയുണ്ട്. വ്യവസായം അല്ലെങ്കില്‍ സംരംഭകത്വം തുടങ്ങുന്നവര്‍ കൃത്യമായും സൂക്ഷ്മമായും നിരീക്ഷണം നടത്തേണ്ടതുണ്ട്. അഭിരുചി-പാഷന്‍ എന്നിവ മാത്രം നോക്കി ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് പലപ്പോഴും തിരിച്ചടി കിട്ടുന്നതിന്റെ കാരണം അതാണ്. കൃത്യമായ പ്ലാനിംഗ് നടത്തി ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ ആരംഭിക്കാന്‍ സാധിക്കുന്ന അഞ്ച് ബിസിനസുകള്‍ ഏതൊക്കെയെന്ന് നോക്കാം.

1. ഗ്രാഫിക് ഡിസൈനിംഗ്


നാമെല്ലാം യാത്ര ചെയ്യുന്ന വഴികളിലും പത്രമാധ്യമങ്ങളിലും എന്തിനേറെ മൊബൈല്‍ ഫോണിലുള്ള സമൂഹമാധ്യമങ്ങളില്‍ വരെ ദിവസേന നാം ഗ്രാഫിക് ഡിസൈനിംഗ് കാണാറുണ്ട്. മാഗസിനുകള്‍, ബ്രോഷറുകള്‍, ക്ഷണക്കത്തുകള്‍, വിസിറ്റിംഗ് കാര്‍ഡ് തുടങ്ങിയവയെല്ലാം മികച്ച ഗ്രാഫിക് ഡിസൈന്‍ ഉല്‍പന്നങ്ങളാണ്. മികച്ച വാചകങ്ങളും ചിത്രങ്ങളും ആശയങ്ങളും കൂടിച്ചേരുന്ന സന്ദേശങ്ങളാണ് ഗ്രാഫിക് ഡിസൈനുകള്‍.
ക്രിയേറ്റീവ് ചിന്തയും എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളിലുള്ള കഴിവുകളും ഉണ്ടെങ്കില്‍ വളരെ കുറഞ്ഞ ചിലവില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ബിസിനസാണ് ഗ്രാഫിക്കല്‍ ഡിസൈനിംഗ്. ഒരു കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്, കുറച്ച് ഡിസൈന്‍ സോഫ്ട് വെയറുകള്‍ എന്നിവ മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. കേവലം 50000 രൂപയില്‍ താഴെയാണ് ഇതിനു ചിലവ് വരുന്നത്. മാസം 30,000 രൂപയോളം വരുമാനം വീട്ടിലിരുന്ന് സമ്പാദിക്കുന്ന ഗ്രാഫിക് ഡിസൈനര്‍മാര്‍ നാട്ടിലുണ്ട്. സോഷ്യല്‍ മീഡിയ വഴി മാര്‍ക്കറ്റിംഗ് നടത്തിയാല്‍ മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന സംരംഭമാണ് ഗ്രാഫിക് ഡിസൈന്‍. സ്റ്റുഡിയോകള്‍, വെഡിംഗ് ഫോട്ടോഗ്രാഫര്‍മാര്‍, പരസ്യ ഏജന്‍സികള്‍ എന്നിവര്‍ ഫ്രീലാന്‍സ് ഗ്രാഫിക് ഡിസൈനര്‍മാരെയാണ് ഇന്ന് കൂടുതല്‍ ആശ്രയിക്കുന്നത്.

2. സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ്


ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളെ ഇഷ്ടമില്ലാത്തതായി ആരുമുണ്ടാകില്ല. എന്നാല്‍ ഇവയില്‍ ഒളിഞ്ഞിരിക്കുന്ന സംരംഭസാധ്യത വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ശ്രദ്ധിച്ചിട്ടുള്ളത്. ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ കഴിയുന്ന ഒരു ക്ലയന്റ് അടിത്തറയുള്ള പരിമിതികള്‍ വളരെ കുറവുള്ള ബിസിനസാണ് ഇത്. വലിയ കമ്പനികളുടെയും പ്രസിദ്ധരായ വ്യക്തികളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മാനേജ് ചെയ്യുന്ന ആളുകളാണ് സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ്. ദിനംപ്രതി പ്രചാരം നേടുന്നതിന് ഏറ്റവും ലളിതമായ മാര്‍ഗമാണ് സോഷ്യല്‍ മീഡിയ. ഉല്‍പ്പന്നങ്ങളുടെ വിപണനം, പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകത എന്നിവയെല്ലാം സമൂഹമാധ്യമങ്ങള്‍ വഴി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടിന്റെ ജോലി. സൈഡ് ബിസിനസായും ഫുള്‍ടൈം ബിസിനസായും ആരംഭിക്കാന്‍ സാധിക്കുന്ന ഈ സംരംഭത്തിന് ആവശ്യമായ നിക്ഷേപം 50,000 രൂപയില്‍ താഴെയാണ്. ഒരു ലാപ്‌ടോപ്പും ചെറിയ ക്യാമറയും നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ മാസം ലക്ഷങ്ങള്‍ സമ്പാദിക്കാം. വിശ്വാസ്യത നേടിയാല്‍ വലിയ ക്ലൈന്റുകള്‍ നിങ്ങളെ തേടിയെത്തുമെന്ന് തീര്‍ച്ച.

3. വ്യക്തിവിവരണരേഖ ലേഖകന്‍ (Resume writer)


വലിയ പരിജ്ഞാനം ഉള്ളവരാണെങ്കിലും റെസ്യൂമെ അഥവാ വ്യക്തിവിവരണരേഖ തയാറാക്കുന്നത് എല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എഴുത്തില്‍ താല്‍പര്യമുള്ളവരാണെങ്കില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ചെറിയ സംരംഭമാണ് റെസ്യൂമെ ലേഖകന്‍. ഒരു വ്യക്തിയുടെ യോഗ്യതകളും പരിജ്ഞാനവുമെല്ലാം ശേഖരിച്ച് അവയില്‍ ഏറ്റവുമാവശ്യമായവ മികച്ച വാക്കുകളില്‍ ക്രമീകരിച്ച് സോഫ്റ്റ് കോപ്പിയാക്കി നല്‍കുക എന്നതാണ് റെസ്യൂമെ ലേഖകന്റെ ജോലി. ഒരു ലാപ്‌ടോപ്പ് മാത്രം മൂലധനമായി ആരംഭിക്കാന്‍ സാധിക്കുന്ന സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും റെസ്യൂമെ മാത്രം ചെയ്യുന്ന വളരെ ചെറിയ ബിസിനസായും ഒരു വെബ്‌സൈറ്റ് തയാറാക്കി വലിയ ക്ലൈന്റ് ലിസ്റ്റ് ഉള്ള മികച്ച ബിസിനസായും ആരംഭിക്കാന്‍ സാധിക്കുന്നു എന്നതാണ് റെസ്യൂമെ ലേഖകന്റെ പ്രത്യേകത. 50,000 രൂപയില്‍ താഴെയാണ് ഇതിനെല്ലാം ചിലവ് എന്നതും വലിയ പിരിമുറുക്കമില്ലാത്ത ജോലി എന്നതും വനിതകള്‍ക്ക് കൂടുതല്‍ ലളിതമായ ജോലി എന്നതുമെല്ലാം റെസ്യൂമെ ലേഖകരുടെ പ്രത്യേകതളാണ്.

4. ഓണ്‍ലൈന്‍ ഫോട്ടോഗ്രഫി വില്‍പന


ഫോട്ടോഗ്രാഫിയില്‍ നിങ്ങള്‍ക്ക് കമ്പമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ചെറിയ സംരംഭമാണ് ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി വില്‍പന. മികച്ച ചിത്രങ്ങളെടുത്ത് പല വെബ്‌സൈറ്റുകളിലും വില്‍പന നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ആളുകള്‍ നമുക്കിടയില്‍ തന്നെയുണ്ട്. gettyimages.com, flickr.com തുടങ്ങിയ വെബ്‌സൈറ്റുകള്‍ ചിത്രങ്ങള്‍ വാങ്ങുന്നുണ്ട്. വൈവിദ്ധ്യമുള്ളതും ആകര്‍ഷകമായതുമായ ചിത്രങ്ങള്‍ പകര്‍ത്തി അവ സൈറ്റുകള്‍ക്ക് നല്‍കുക മാത്രമാണ് ജോലി. ഇതിന് ആവശ്യമായത് കേവലം 8 മെഗാപിക്‌സല്‍ മുതലുള്ള ഡിജിറ്റല്‍ ക്യാമറകളും ഒരു കമ്പ്യൂട്ടറും എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുമാണ്. ബിസിനസ് വളര്‍ന്ന് സ്വയം പര്യാപ്തമായി എന്നു തോന്നിയാല്‍ സ്വന്തമായി ഒരു ബിസിനസ് വെബ്‌സൈറ്റ് ആരംഭിച്ച് വാട്ടര്‍മാര്‍ക്ക് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റും യൂണിറ്റിന് വിലയും ചേര്‍ത്ത് ക്രമീകരിക്കുക. ഓര്‍ക്കുക അന്താരാഷ്ട്ര വിപണിയില്‍ കേരളത്തിന്റെയും ഇന്ത്യയുടെയും വ്യത്യസ്തമാര്‍ന്ന ചിത്രങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ്. ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വില ഡോളറുകളും.

5. വീഡിയോ പ്രൊഡക്ഷന്‍


സ്വന്തം വീട്ടിലിരുന്ന് വീഡിയോഗ്രാഫിയിലൂടെ ബിസിനസ് ആരംഭിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. കടകളും മറ്റ് പ്രസ്ഥാനങ്ങളും ആരംഭിക്കുന്ന സമയത്തുള്ള പ്രമോ വീഡിയോ, വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും പ്രമോ വീഡിയോ എന്നിവ ചെറിയ തോതില്‍ ചെയ്യുന്ന ആളുകള്‍ ഇന്ന് വളരെ വിരളമാണ്. ഒരു ആപ്പിള്‍ ഐ ഫോണ്‍ അല്ലെങ്കില്‍ മികച്ച ഒരു അഡ്വഞ്ചര്‍ ക്യാമറയും ഒരു ഇമേജ് സ്‌റ്റെബിലൈസറും (ഗിംബല്‍) ഒരു ലാപ്‌ടോപ്പും ഉണ്ടെങ്കില്‍ മികച്ച വീഡിയോകള്‍ തയാറാക്കാം. യൂട്യൂബ് സെലബ്രറ്റികളാകാന്‍ കാത്തിരിക്കുന്ന വീഡിയോ, എഡിറ്റിംഗുകളെക്കുറിച്ച് കാര്യമായ ഗ്രാഹ്യമില്ലാത്ത ആളുകളും നിങ്ങളെ തേടിയെത്തും. 75,000 രൂപ മൂലധന നിക്ഷേപത്തില്‍ ആരംഭിക്കുന്ന ഈ ബിസിനസില്‍ മാസം 25,000 മുതല്‍ 30,000 വരെ നേടാം.

Spread the love
Previous ഫ്ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറുകള്‍; നാളെ മുതല്‍ സാധനങ്ങള്‍ പകുതി വിലക്ക്
Next ബിജിബാല്‍ ഹരിനാരായണന്‍ കൂട്ടുകെട്ട് ; വൈറലായി അയ്യപ്പഗാനം

You might also like

Others

എയര്‍ ഇന്ത്യ നിലമെച്ചപ്പെടുത്തുന്നു

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യ നില മെച്ചപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. 2016-17 കാലയളവില്‍ 298.03 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടിയെന്ന് വ്യോമയാന മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3991.51 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. അതിനു മുന്‍പ് 5884.49

Spread the love
Business News

സിഎജി റിപ്പോര്‍ട്ട് അടിസ്ഥാന രഹിതം; നിര്‍മലാ സീതാരാമന്‍

രാജ്യത്തിന്റെ പ്രതിരോധ സേനയില്‍ ആയുധ ക്ഷാമമുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് 20 ദിവസം ഉപയോഗിക്കാന്‍ കഴിയുന്ന ആയുധശേഖരം മാത്രമേ ഒള്ളു എന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. എന്നാല്‍, ആയുധ ദൗര്‍ലഭ്യമുണ്ടെന്ന റിപ്പോര്‍ട്ട്

Spread the love
NEWS

നടന്‍ ദിലീപ് വീട്ടിലെത്തി

നടന്‍ ദിലീപ് ആലുവ സബ് ജയിലില്‍ നിന്നും കൊട്ടാരക്കടവ് പത്മസരോവരം വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുത്തു. രാവിലെ 8 മണിക്ക് പോലീസ് കാവലിലാണ് ജയിലില്‍ നിന്നും ദിലീപിനെ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം ആങ്കമായി മജിസ്‌ട്രേറ്റ് കോടതിയാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദീലീപിന്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply