കാംറി ഹൈബ്രിഡ് ഇന്ത്യയിലെത്തി

ടൊയോട്ടൊയുടെ കാംറി ഹൈബ്രിഡ് ഇന്ത്യയിലെത്തി; 37.22 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. കാഴ്ചയില്‍ കാര്യമായ മാറ്റമൊന്നുമില്ലാതെയെത്തുന്ന ‘ഹൈബ്രിഡ് കാംറി’യില്‍ വീതിയേറിയ മുന്‍ ഗ്രില്ലും ഓട്ടമാറ്റിക് എല്‍ ഇ ഡി ഹെഡ്‌ലാംപും ഇടംപിടിക്കുന്നുണ്ട്. ബൂട്ട് ലിഡിലും ബംപറിലും ക്രോം സ്ട്രിപ്പുമുണ്ട്. അകത്തളത്തില്‍ ചില്ലറ വ്യത്യാസങ്ങളോടെയാണ് കാംറി ഹൈബ്രിഡ് ത്തുന്നത്.

 

ഡാഷ്‌ബോഡിലും സ്റ്റീയറിങ് വീലിലും സെന്റര്‍ കണ്‍സോളിലും ഡോര്‍ ട്രിമ്മിലും കാര്‍ബണ്‍ വുഡ് ഫിനിഷ് സഹിതം ടാന്‍ നിറമുള്ള അപ്‌ഹോള്‍സ്ട്രിയാണ് കാബിനു തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ മോഡലിലെ നാലു സ്‌പോക്ക് സ്റ്റീയറിങ് വീലിനു പകരം മൂന്നു സ്‌പോക്ക് യൂണിറ്റ് ഇടംപിടിക്കുന്നു. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം പരിഷ്‌കരിച്ചിട്ടുണ്ട്. 21 സ്പീക്കര്‍ ഓഡിയോ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിങ് പാഡ്, ലംബാര്‍ സപ്പോട്ടോടെ എട്ടു തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍സീറ്റ്, മെമ്മറി ഫംക്ഷന്‍, വെന്റിലേഷന്‍, മൂന്നു മേഖലകളായി വിഭജിച്ച ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ റിക്ലൈനിങ് പിന്‍സീറ്റ്, കൊളാപ്‌സിബ്ള്‍ ഹെഡ്‌റസ്റ്റ് എന്നിവയും കാറിലുണ്ട്.

 

മികച്ച സുരക്ഷയ്ക്കായി ഒന്‍പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ബ്രേക്ക് സിസ്റ്റം, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ചൈല്‍ഡ് സീറ്റിന് ഐസോഫിക്‌സും ടോപ് ടിതര്‍ കണ്‍ട്രോള്‍ തുടങ്ങിയവയുമൊക്കെ കാറിലുണ്ട്.

 

കാറിനു കരുത്തേകുന്നത് 2.5 ലീറ്റര്‍, ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ്; 5750 ആര്‍പിഎമ്മില്‍ 160 ബി എച്ച് പി കരുത്തും 4500 ആര്‍ പി എമ്മില്‍ 213 എന്‍എംടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 650 വോള്‍ട്ട് സിങ്ക്രോണസ് മോട്ടോറാണു കാറിലെ ഹൈബ്രിഡ് സംവിധാനം; 143 ബിഎച്ച്പി കരുത്തും 270 എന്‍എംടോര്‍ക്കുമാണ് ഈ സംവിധാനം സൃഷ്ടിക്കുക. 6.5 എഎച്ച് ശേഷിയുള്ള 245 വോള്‍ട്ട് നിക്കല്‍ മെറ്റല്‍ ഡൈബ്രൈഡ് ബാറ്ററിയാണു കാറിലെ ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്‍ബലം. ‘ഇകോ’, ‘ഇവി’ ഡ്രൈവിങ് മോഡുകളോടെ എത്തുന്ന കാറിലെ സംയുക്ത പവര്‍ ഔട്ട്പുട്ട് 205 ബിഎച്ച്പിയാണ്.

Previous ഫെയ്‌സ്ബുക്ക് ബുള്ളിയിങ് - ഒടുവിലെ ഇര ചീനവല
Next ഇലക്ട്രിക് സൈക്കിളുമായി ലംബോര്‍ഗിനി

You might also like

Car

ഞെട്ടിപ്പിക്കുന്ന ഇന്ധനക്ഷമതയുമായി എര്‍ട്ടിഗയെത്തുന്നു

മള്‍ട്ടിപര്‍പ്പസ് യൂട്ടിലിറ്റി വാഹനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത വാഹനമാണ് സുസുക്കി എര്‍ട്ടിഗ. കാലഹരണപ്പെട്ട രൂപത്തില്‍ നിന്നും ഇതാ മുഖം മിനുക്കി എത്തിയിരിക്കുന്നു ഈ എംപിവി. 7.44 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന ഈ വാഹനത്തിന് മികച്ച ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. പെട്രോള്‍ വകഭേദത്തിന്

Car

നാലുലക്ഷം വില കുറച്ച് കാവസാക്കി

ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള നാലു ബൈക്കുകളുടെ കഴിഞ്ഞ വര്‍ഷത്തെ മോഡലുകള്‍ക്ക് ജാപ്പനീസ് നിര്‍മാതാക്കളായ കാവസാക്കി വിലക്കിഴിവ് പ്രഖ്യാപിച്ചു. ‘നിന്‍ജ 300’, ‘സെഡ് എക്‌സ് 10 ആര്‍ ആര്‍’, ‘സെഡ് 1000’, ‘സെഡ് 1000 ആര്‍’ ബൈക്കുകളുടെ 2017 മോഡലുകളുടെ വിലയില്‍ 60,000 മുതല്‍

AUTO

ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ എത്തി

ഫെരാരിയും ലംബോര്‍ഗിനിയും മാസരാട്ടിയും കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യന്‍ നിരത്തിലേക്ക് മക്‌ലാരനും എത്തി. മാര്‍ച്ചില്‍ നടന്ന 2017 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് മക്‌ലാരന്‍ 720 എസിനെ കമ്പനി അവതരിപ്പിച്ചത്. ഇതേ മക്‌ലാരന്‍ 720 എസാണ് ഇന്ത്യയിലും എത്തിച്ചിരിക്കുന്നത്. സ്പോര്‍ട്സ് കാര്‍ പ്രേമി

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply