കൈ പറയും നിങ്ങള്‍ കാന്‍സര്‍ രോഗിയാണോ എന്ന്

കൈ പറയും നിങ്ങള്‍ കാന്‍സര്‍ രോഗിയാണോ എന്ന്

മിക്കവരെയും പേടിപ്പെടുത്തുന്ന അസുഖമാണ് കാന്‍സര്‍. എന്നാല്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന അസുഖം തന്നെയാണ് കാന്‍സര്‍. പക്ഷേ തുടക്കത്തിലെ പല രോഗലക്ഷണങ്ങളും ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ നമ്മുടെ കൈ ഒന്ന് നോക്കിയാല്‍ മതി കാന്‍സറിനെ കണ്ടെത്താനെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് കൈകളിലാണെന്നു കണ്ടെത്തിയിരിക്കുന്നത്.

അസുഖത്തിന്റെ തുടക്കത്തില്‍ തന്നെ രോഗിയുടെ ഉള്ളംകയ്യിലെ ചര്‍മം വീര്‍ത്തുവരാനും, കട്ടി കൂടാനും സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ നമുക്കുതന്നെ കൈകള്‍ക്കുള്ളിലെ മാറ്റങ്ങള്‍ നോക്കി അസുഖത്തിന്റെ സാധ്യത കണ്ടെത്താന്‍ സാധിയ്ക്കും. കൂടാതെ കൈക്കുള്ളിലെ ചര്‍മം മൃദുവല്ലാതാകും. വടുക്കളും ചുവന്ന പാടുകളും ചിലപ്പോള്‍ വേദനയുമെല്ലാമുണ്ടാകും. ഉള്ളംകയ്യിലെ തൊലി പൊളിയും, ഉള്ളംകൈ വല്ലാതെ വരണ്ടതാകും. ഇതും ഉള്ളംകൈ സൂചിപ്പിയ്ക്കുന്ന കാന്‍സര്‍ ലക്ഷണം തന്നെയാണ്. പലരും ഇതിനെ എന്തെങ്കിലും അലര്‍ജിയാവുമെന്ന് കരുതി അവഗണിക്കാറാണ് പതിവ്.

ചിലര്‍ക്ക് ചിലതരം സോപ്പുകളോ സോപ്പുപൊടിയോ മറ്റും ചര്‍മത്തിന് അലര്‍ജിയുണ്ടാക്കും. കയ്യിലെ ഇത്തരം ലക്ഷണങ്ങള്‍ നാം പലപ്പോഴും കാന്‍സര്‍ ലക്ഷണമായി എടുക്കാതെ അലര്‍ജിയാണെന്നു കരുതാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. കയ്യിലെ ഇത്തരം മാറ്റങ്ങള്‍ക്കൊപ്പം ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം കിട്ടാതിരിയ്ക്കുക, വലിവ് തുടങ്ങിയവ ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ കയ്യിലെ പ്രശ്നമൊഴികെയുള്ള ലക്ഷണങ്ങള്‍ ആസ്തമയ്ക്കുമുണ്ടാകാം. നാം പലപ്പോഴും ഇതുകൊണ്ടുതന്നെ കാന്‍സര്‍ സാധ്യത അവഗണിയ്ക്കും. കയ്യിലെ ലക്ഷണത്തിനൊപ്പം ചുമയും ഇടയ്ക്കിടെയുള്ള പനിയുമെല്ലാം ലുക്കീമിയ അഥവാ രക്താര്‍ബുദ ലക്ഷണവുമാണ്.

Spread the love
Previous 'പാവപ്പെട്ട പാട്ടുകാരന്റെ പിച്ചചട്ടിയിലും കൈയിട്ടു തുടങ്ങിയോ'; മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഗായകന്‍ വി.ടി മുരളി
Next ക്വീനിന് രണ്ടാം ഭാഗവുമായി ഡിജോ ജോസ് ആന്റണി

You might also like

LIFE STYLE

തപാല്‍ വകുപ്പ് മഹിളാ മന്ദിരത്തിന്റെ പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി

ശതാബ്ദി ആഘോഷിക്കുന്ന പൂജപ്പുര എസ്എംഎസ്എസ് ഹിന്ദു മഹിളാ മന്ദിരത്തോടുള്ള ആദരസൂചകമായി തപാല്‍ വകുപ്പ് പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കേരള സംസ്ഥാന ഫിലാറ്റെലിക് പ്രദര്‍ശനമായ ‘കേരാപെക്‌സ് 2019’-നോടനുബന്ധിച്ചായിരുന്നു പ്രകാശനം. കേരളാ സര്‍ക്കിള്‍ പോസ്റ്റല്‍

Spread the love
LIFE STYLE

പുകവലിക്കാത്തവര്‍ക്ക് ആറു ദിവസത്തെ അധികലീവ് : ഇതൊരു പുതിയ ഐഡിയ

ജോലിക്കിടയില്‍ പുകവലിക്കാനായി സമയം ചെലവഴിക്കുന്നവര്‍ ധാരാളമാണ്. വലിക്കുന്ന സിഗററ്റിന്റെ എണ്ണം അനുസരിച്ചു ചെലവഴിക്കുന്ന സമയവും നീളും. എന്നാല്‍ പുകവലിക്കാത്തവര്‍ ആ സമയത്തൊക്കെ ജോലി ചെയ്യുന്നുണ്ടാവും. ഇതൊരു പരാതിയായി ഉയര്‍ന്നപ്പോള്‍ ടോക്കിയോ ആസ്ഥാനമായുള്ള പിയാല ഇങ്ക് എന്ന കമ്പനി പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു.

Spread the love
LIFE STYLE

ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി : രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കും

ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2020 ജനുവരി അവസാനത്തോടെ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കും. ഇതിനോടകം ഒന്നര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ പ്രഖ്യാപനം 2020 ജനുവരി 26ന് മുഖ്യമന്ത്രി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply