കാര്‍ഡിയാക് അറസ്റ്റ്:  അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

കാര്‍ഡിയാക് അറസ്റ്റ്:  അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

കാര്‍ഡിയാക് അറസ്റ്റും ഹാര്‍ട്ട് അറ്റാക്കും ഒന്നുതന്നെയാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്.  ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റ് അങ്ങനെയല്ല. അതില്‍ ഹൃദയം നിലച്ചുപോകുന്ന സാഹചര്യമാണുണ്ടാകുന്നത്. ഹാര്‍ട്ട് അറ്റാക്കിനെക്കാള്‍ അല്‍പം കൂടി ഗുരുതരമായ അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ്.

പ്രത്യേകിച്ചൊരു ലക്ഷണവും കാണിക്കാതെ തന്നെ പെട്ടെന്ന് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കാം. എന്നാല്‍ ചിലരില്‍ ചില ലക്ഷണങ്ങള്‍ കാണുകയും ചെയ്യാറുണ്ട്. ശ്വാസതടസം, തലകറക്കം, ക്ഷീണം, ഹൃദയമിടിപ്പ് കൂടുന്നത്, ഛര്‍ദ്ദി തുടങ്ങിയവ അത്തരത്തിലുള്ള അഞ്ച് ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളൊന്നുമില്ലാതെ പെടുന്നനെയുണ്ടാകുന്ന കാര്‍ഡിയാക് അറസ്റ്റ് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്.  നെഞ്ചുവേദന, ബോധം പോകുന്നത്, പള്‍സ് പോകുന്നത്, ശ്വാസം നിലയ്ക്കുന്നത്, പെട്ടെന്ന് വീണുപോകുന്നത് തുടങ്ങിയവ ഇതില്‍ പെടുന്നു.

പ്രിയപ്പെട്ട ആര്‍ക്കെങ്കിലുമോ, കൂടെയുള്ളവര്‍ക്കോ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. കാരണം കാര്‍ഡിയാക് അറസ്റ്റിന്റെ കാര്യത്തില്‍, സമയബന്ധിതമായി പ്രാഥമിക ശുശ്രൂഷയടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

Spread the love
Previous കോംപാക്ട് എസ്.യു.വികളുടെ വില്‍പ്പന; ബ്രെസയെ പിന്തള്ളി വെന്യു
Next അഭ്രപാളിയിലെ പ്രണയത്തിന്റെ ആമ്പല്‍പ്പൂവ് : ഓള് റിവ്യൂ

You might also like

LIFE STYLE

വീട്ടമ്മമാര്‍ക്ക് സമ്മര്‍ദ്ദമേറിയ ദിനം ഞായറാഴ്ച്ചയെന്ന് സര്‍വെ : കാരണം ഇതാണ്‌

ഓഫീസ് ജോലിയുടെ തിരക്കില്‍നിന്ന് ഒഴിഞ്ഞ് ഉല്ലാസഭരിതമാണ് ഞായറാഴ്ചകള്‍ എന്നാണ് പൊതുവെയുള്ള ചിന്ത. എന്നാല്‍, കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അമ്മമാര്‍ക്ക് ഞായറാഴ്ചകള്‍ മറ്റ് ദിവസങ്ങളേക്കാള്‍ പിരിമുറുക്കം കൂടിയതാണ്. വോള്‍ട്ടാസും ആഴ്സ്ലിക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ വോള്‍ട്ട്ബെക്ക് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്

Spread the love
LIFE STYLE

ശരീരത്തിനു സുഗന്ധം പരത്താന്‍ ആരോമ തെറാപ്പി

സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്ന സമ്പ്രദായമാണ് ആരോമ തെറാപ്പി എന്നു പറയുന്നത്. ഫ്രഞ്ച് രസതന്ത്രജ്ഞനായ റെനെ മോറിസ് ഗെറ്റഫോസ് ആണ് ആദ്യമായി ഈ പേരുപയോഗിച്ചത്. സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന അവശ്യ എണ്ണകള്‍ക്ക് അസുഖം ഭേതമാക്കാനുള്ള കഴിലുണ്ട്. അവശ്യ

Spread the love
LIFE STYLE

റോസാച്ചെടിയില്‍ നിറയെ പൂക്കളുണ്ടാകാന്‍ ഇതാ ഒരു മികച്ച മാര്‍ഗ്ഗം

നിറയെ പൂവിട്ട് നില്‍ക്കുന്ന റോസാച്ചെടി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ആ ഇഷ്ടം കൊണ്ടാണ് നമ്മള്‍ കടകളില്‍ നിന്നും റോസാച്ചെടികള്‍ വാങ്ങിക്കുന്നത്.  എന്നാല്‍ എത്ര നട്ടുനനച്ചാലും വളരെ കുറച്ച് പൂക്കള്‍ മാത്രമേ ഉണ്ടാകു.  നിങ്ങളുടെ റോസാച്ചെടി തഴച്ച് വളരാനും നിറയെ പൂക്കളുണ്ടാകാനും ഒരു വളപ്രയോഗമുണ്ട്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply