ടൂറിസ്റ്റ് ബസുകളില്‍ നിന്നും ചലച്ചിത്രതാരങ്ങള്‍ പുറത്താകും; ഉത്തരവിറങ്ങി

ടൂറിസ്റ്റ് ബസുകളില്‍ നിന്നും ചലച്ചിത്രതാരങ്ങള്‍ പുറത്താകും; ഉത്തരവിറങ്ങി

ടൂറിസ്റ്റ് ബസുകളില്‍ അടുത്തിടെ ഏറെ ശ്രദ്ധ നേടിയ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയായിരുന്നു വിജയിച്ച ചിത്രങ്ങളിലെ താരങ്ങളുടെ ചിത്രങ്ങള്‍. ഷാജി പാപ്പനും ഡ്യൂഡും ഒടിയനും എന്തിന് പോണ്‍ നടിമാരായ മിയാഖലീഫയും സണ്ണിലിയോണും വരെ ജീവസുറ്റ കഥാപാത്രങ്ങളായി വിനോദസഞ്ചാര ബസുകള്‍ക്ക് മിഴിവേകി.
എന്നാല്‍ ഇതിന് ഇപ്പോള്‍ തടയിട്ടിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍.

ബസുകളിലെ ബഹുവര്‍ണ ചിത്രങ്ങളും സ്റ്റിക്കര്‍ വര്‍ക്കുകളുമെല്ലാം ഒഴിവാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കി. ആളുകളുടെയും മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും ശ്രദ്ധ വാഹനങ്ങളിലേക്ക് തിരിയുമെന്നും ഇതിലൂടെ അപകടങ്ങള്‍ ഉണ്ടാകുമെന്നും കാട്ടിയാണ് നിരോധനം.

ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ടൂറിസ്റ്റ് ബസുകളില്‍ ഈ ജ്വരം ബാധിക്കുന്നത്. കോളേജ് ടൂറുകള്‍ ലക്ഷ്യമാക്കിയാണ് ബസുകളില്‍ ഇത്തരം പെയിന്റിംഗുകളും സ്റ്റിക്കര്‍ വര്‍ക്കുകളും ചെയ്ത് തുടങ്ങുന്നത്.

ആഡംബരം കൂടുന്നതിനനുസരിച്ച് കൂടുതല്‍ ഓട്ടം കിട്ടുമെന്നതായിരുന്നു ഇതിനു പിന്നിലുള്ള ലക്ഷ്യം. മുന്‍പ് ആഡംബരത്തിനായി സബ് വൂഫറുകളുടെ അതിപ്രസരവും അതിമാരക ശബ്ദമുള്ള സംഗീത സംവിധാനവും ലേസര്‍ ലൈറ്റിംഗുകളും വരെ ക്രമീകരിച്ചിരുന്നു. എന്നാല്‍ അതിനെയും വാഹനവകുപ്പ് പൂര്‍ണമായി നിരോധിച്ചു.

Spread the love
Previous ഉറി-ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പ്രദര്‍ശനത്തിന് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രിയാവാര്യര്‍ക്കും ക്ഷണം
Next പ്രൊഫഷണൽ സ്റ്റുഡന്റ് സമ്മിറ്റ് ഫെബ്രുവരി 10ന് കൊച്ചിയിൽ

You might also like

AUTO

ബുക്കിങ്ങില്‍ മുന്നേറി കിയ സെല്‍റ്റോസ്

രണ്ടര മാസത്തിനുള്ളില്‍ 50,000 യൂണിറ്റുകളുടെ ബുക്കിങ്ങുമായി കിയ സെല്‍റ്റോസ്. ആഗസ്റ്റ് 22ന് ആയിരുന്നു വാഹനം വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. നിലവില്‍ രണ്ട് മുതല്‍ മൂന്ന് മാസത്തോളമാണ് സെല്‍റ്റോസിന്റെ വെയ്റ്റിങ് പിരീഡ്. ആദ്യ ദിനം തന്നെ 6200 യൂണിറ്റ് ബുക്കിങ് കമ്പനി നേടിയിരുന്നു. ഇപ്പോഴും

Spread the love
Movie News

സിനിമ പരാജയം : ബാക്കി പ്രതിഫലം വേണ്ടെന്നു സായി പല്ലവി

സിനിമ പരാജയപ്പെട്ടാല്‍ പ്രതിഫലം തിരിച്ചു നല്‍കുന്ന കഥ ആദ്യം കേട്ടതു പ്രേംനസീറില്‍ നിന്നാണ്. പിന്നെയും പല താരങ്ങളും ഈ മാതൃക പിന്തുടര്‍ന്നു. എന്നാല്‍ നടികളില്‍ നിന്നും അപൂര്‍വമായി മാത്രമേ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുള്ളൂ. ഇക്കാര്യത്തിലൊരു അപവാദമാവുകയാണു നടി സായി പല്ലവി.  

Spread the love
Movie News

മാമാങ്കം ടീസര്‍ എത്തി : വിഡീയോ കാണാം

മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണു ചിത്രത്തിന്റെ നിര്‍മ്മാണം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യുന്നുണ്ട്. മമ്മൂട്ടിക്കു പുറമേ ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply