കാസ്റ്റിംഗ് കൗച്ച് തുറന്നുപറഞ്ഞ് ഹണി റോസ്

കാസ്റ്റിംഗ് കൗച്ച് തുറന്നുപറഞ്ഞ് ഹണി റോസ്

ഭാഷാ ഭേദമന്യേ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പല നടിമാരും അവരുടെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ നടിമാര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് നടി പാര്‍വതിയാണ്. നടിക്കെതിരായ ആക്രമണത്തിന് ശേഷമായിരുന്നു ഈ വെളിപ്പെടുത്തല്‍. ഒടുവിലിതാ ഹണി റോസും തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

 

കൈരളി ടിവിയിലെ ജെ ബി ജങ്ഷനില്‍ വെച്ചാണ് ഹണി റോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ സുരക്ഷിതമാണെന്നും ഹണി റോസ് വെളിപ്പെടുത്തുകയായിരുന്നു. അതിന് കാരണം മാതാപിതാക്കള്‍ ഏത് സമയത്തും തന്നോടൊപ്പമുള്ളതാണെന്നും ഹണി റോസ് പറയുന്നു. മുന്‍പ് പാര്‍വതിക്ക് പിന്നാലെ പത്മപ്രിയയും ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

Spread the love
Previous ഓഡി സിഇഒ റുപര്‍ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍
Next 'ചാലക്കുടിക്കാരന്‍ ചങ്ങാതി' റിലീസിനൊരുങ്ങുന്നു

You might also like

Movie News

മറഞ്ഞിട്ടു നാലു വര്‍ഷം : സ്മരണകളിലൊടുങ്ങാതെ മലയാളത്തിന്റെ മാള

മലയാള സിനിമയുടെ പൂമുഖത്ത് ചിലര്‍ ഒഴിച്ചിട്ടു പോകുന്ന കസേരകളുണ്ട്. ചിലപ്പോഴൊരു കള്ളന്റെ, കുടിലബുദ്ധിക്കാരനായ അമ്മാവന്റെ, പൊലീസുകാരന്റെ, ചായക്കടക്കാരന്റെ……ഇങ്ങനെ പകരം വയ്ക്കാനില്ലാത്ത കഥാപാത്രക്കസേരകള്‍ ഒഴിച്ചിട്ടു പോയ നടനാണ് മാള അരവിന്ദന്‍. അരങ്ങിന്റെ കരുത്തില്‍ അഭ്രപാളിയില്‍ തിളങ്ങി നിന്ന മാളയുടെ ഓര്‍മകള്‍ക്കു നാലു വയസു

Spread the love
Home Slider

വൈറസ് സിനിമയ്ക്ക് സ്റ്റേ : ടൈറ്റിലും കഥയും മോഷ്ടിച്ചതെന്ന് ആരോപണം

നിപ വൈറസ് ബാധയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിനു സ്റ്റേ. എറണാകുളം സെന്‍ഷന്‍സ് കോടതിയാണ് സ്‌റ്റേ പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് സ്റ്റേ പുറപ്പെടുവിച്ചത്.   അതേപേരിലൊരു

Spread the love
MOVIES

ക്രിസ്തുമസ് റിലീസിനൊരുങ്ങി ചാക്കോച്ചന്‍ ചിത്രം തട്ടുംപുറത്ത് അച്യുതന്‍

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ലാല്‍ജോസ് ചിത്രം തട്ടുംപുറത്ത് അച്യുതന്‍ ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററുകളിലെത്തും. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പക്കു ശേഷം തിയറ്ററുകളിലെത്തുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. എം സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ചിത്രം

Spread the love

1 Comment

 1. Sathish Kalathil
  July 09, 07:42 Reply

  കണ്ണടച്ച് ഇരുട്ടാക്കുന്ന കാസ്റ്റിംഗ് കൗച്ച് പ്രമേയങ്ങൾ:-

  കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയും എന്നാൽ, തങ്ങൾക്ക് ഈ വക അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പറയുന്നത് കേൾക്കുമ്പോൾ, വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച് മൊത്തം കരിഞ്ഞു ചാമ്പലായാലും ചില സിനിമകളിൽ കാണുന്നതുപോലെ നായകന്/നായികക്ക് ഒരു തരി പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട് വരുന്ന വെറും ഒരു സിനിമാറ്റിക് തന്ത്രം പോലെ തോന്നുന്നു.
  തന്നെയുമല്ല, സിനിമയിൽ കാസ്റ്റിംഗ് കൗച്ച് എന്നത് നടിമാർക്ക് മാത്രമാണോ ഉള്ളത്..? ചില പുതുമുഖനടന്മാരുടെ നാണം മാറ്റാൻ അവരെ കൂടെ അഭിനയിക്കുന്ന നടിമാരെ വെച്ച് ‘കാസ്റ്റിംഗ് കൗച്ച്’ ചെയ്യിക്കാറുണ്ടെന്ന് മുൻപ് ഏതോ ഒരു സിനിമാ വാരികയിൽ വായിച്ചിട്ടുണ്ട്. കൂടാതെ, സിനിമയിലെ നഗ്നതാ പ്രദർശനത്തിനും കിടപ്പറ-പ്രണയരംഗങ്ങൾക്കും അഭിനയിക്കേണ്ട നടീ-നടന്മാർക്ക് എഴുതിവെച്ച സ്ക്രിപ്റ്റിന്റെ കോപ്പി മാത്രം കൊടുത്താൽ ആ സിനിമയുടെ നിർമ്മാതാവ് കുത്തുപാള എടുക്കേണ്ടി വരുമെന്നും കേട്ടിട്ടുണ്ട്. ഏതൊരു രംഗത്തായാലും/ തൊഴിലിലായാലും അതിന് അതിന്റേതായ പരിശീലനങ്ങളും പ്രയാസങ്ങളും ഉണ്ടാകും. അത് അംഗീകരിക്കാനുള്ള മനസ്സും ആർജ്ജവബുദ്ധിയും തങ്ങൾക്കില്ലെന്ന് വൃഥാ വിശ്വസിക്കുന്നിടത്തോളം കാലം ‘പാപ്പരാസി’ പത്രപ്രവർത്തനത്തിന് ഇനിയും നല്ല വളക്കൂറുള്ള മണ്ണായി മാറിക്കൊണ്ടിരിക്കുകയല്ലേ നമ്മുടെ പ്രബുദ്ധകേരളം..?
  Read More: https://www.facebook.com/sathish.kalathil/posts/1808610675842569

Leave a Reply