AUTO

Business News

ഉയർന്ന നികുതി; ടൊയോട്ട മോട്ടോഴ്‌സ് ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കുന്നു

രാജ്യത്തെ ഉയർന്ന നികുതി നിരക്ക് ബിസിനസിനെ സാരമായി ബാധിക്കുന്നതിനാൽ ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കാനൊരുങ്ങി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കോവിഡ് വരുത്തിവെച്ച മാന്ദ്യത്തിൽനിന്നും കരകയറാൻ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയാണ് ടൊയോട്ടയുടെ തീരുമാനം. ഇരുചക്രവാഹനങ്ങളുടെയും

NEWS

വാഹനവിപണിയെ രക്ഷിക്കാൻ ജി.എസ്.ടി നിരക്കിൽ ഇളവ് നൽകാനൊരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മന്ദഗതിയിലായ വാഹന വിപണിയെ രക്ഷിക്കാൻ അനുകൂല നടപടികളുമായി കേന്ദ്ര സർക്കാർ. വാഹനങ്ങൾക്ക് ജി.എസ്.ടി നിരക്കിൽ 10 ശതമാനം വരെ ഇളവ് നൽകുമെന്ന് വാഹന നിർമാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സുമായി (സിയാം) നടത്തിയ കൂടിക്കാഴ്ചക്ക്

AUTO

ഓട്ടമാറ്റിക് ലൈസൻസ് ഇനിയില്ല; മാനുവൽ ഗിയറുള്ള കാറിൽ ലൈസൻസ് എടുക്കണം

ഓട്ടമാറ്റിക് ഗിയറുള്ള കാർ ഓടിക്കണമെങ്കിൽ മാനുവൽ ഗിയറുള്ള കാർ ഓടിച്ചുതന്നെ ലൈസൻസ് എടുക്കണം. ‌‌ഡ്രൈവിങ് ലൈസൻസിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വെബ്‌സൈറ്റായ പരിവാഹനിലെ സാരഥി പോർട്ടലിൽ ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) ഓട്ടമാറ്റിക് എന്ന ഓപ്ഷൻ ഇല്ലാത്തതാണു കാരണം. വാഹനവുമായി ബന്ധപ്പെട്ട

Bike

ഹോണ്ട ഹോര്‍നെറ്റ് 2.0 പുറത്തിറക്കി

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ ഭീമന്മാരായ ഹോണ്ട തങ്ങളുടെ പുതിയ മോഡലായ ഹോര്‍നെറ്റ് 2.0 പുറത്തിറക്കി. സ്‌പോര്‍ട്‌സ് ബൈക്കുകളോട് സാമ്യം തോന്നിക്കുന്ന മസ്കുലർ ലുക്കും സ്പ്ലിറ്റ് സീറ്റുമൊക്കെയായാണ് പുത്തന്‍ സ്ട്രീറ്റ് ഫൈറ്റര്‍ എത്തിയിരിക്കുന്നത്. മികച്ച ഫീച്ചറുകളുമായെത്തിയ വാഹനത്തിന് 1.26 ലക്ഷം രൂപയാണ് ഇന്ത്യയിലെ

AUTO

അമ്പതാം വാർഷികത്തിന് ജാക്കറ്റുകൾ പുറത്തിറക്കി റേഞ്ച് റോവർ

റേഞ്ച് റോവറിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ലാൻഡ് റോവർ ചീഫ് ക്രിയേറ്റീവ് ഓഫീസർ പ്രൊഫ. ജെറി മക്ഗൊവൻ ഒബിഇ 50 ഫാബ്രിക് ജാക്കറ്റുകൾ പുറത്തിറക്കും. സാവൈൽ റോയുടെ സ്ഥാപക ടെയ്‌ലർമാരിലൊരാളായ ഹെൻ‌റി പൂൾ & കോയാണ് ജാക്കറ്റുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. റേഞ്ച് റോവറിന്റെ

AUTO

ചരക്കു വാഹനങ്ങളിൽ ജിപിഎസ് വേണ്ടെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്തെ ചരക്കു വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കേണ്ടതില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതുസംബന്ധിച്ച നിർദേശം ഗതാഗത കമ്മിഷണർക്ക് നൽകി. 2016ലെ കേന്ദ്ര മോട്ടർവാഹന നിയമ ഭേദഗതിയുടെ ഭാഗമായാണ് ടാക്‌സികൾ ഉൾപ്പെടെയുള്ള കൊമേർഷ്യൽ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കണമെന്ന നിയമം നിലവിൽ വന്നത്. എന്നാൽ

Entrepreneurship

മുംബൈ വിമാനത്താവളത്തിന്റെ ഓഹരികളും വാങ്ങാനൊരുങ്ങി അദാനി

മുംബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരി വാങ്ങാനൊരുങ്ങി ഗൗതം അദാനി ഗ്രൂപ്പ്. മുംബൈ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് എന്ന ‘മിയാലി’ ലെ 50.5 ശതമാനം ഓഹരി ഹൈദരാബാദ് ആസ്ഥാനമായുള്ള ജിവികെ ഗ്രൂപ്പിന്റെ പക്കലാണ്. ഇത് കൂടാതെ എയർപോർട്സ് കമ്പനി സൗത്ത്

AUTO

ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പുക പരിശോധന സർട്ടിഫിക്കറ്റ് വേണോ.?

‘പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അപകടങ്ങൾക്ക് നഷ്ട പരിഹാരം ക്ലെയിം ചെയ്യാനാകില്ല’ എന്ന പ്രചരണം വ്യാജമെന്ന് മോട്ടർവാഹന വകുപ്പ്. ഇൻഷുറൻസ് പുതുക്കണമെങ്കിൽ പുകപരിശോധന സർട്ടിഫിക്കറ്റ് വേണം എന്ന വാർത്തയുടെ കൂടെ പ്രചരിച്ചതാണ് ഈ വ്യാജ സന്ദേശം. ആറുമാസം കാലാവധിയുള്ള പുക പരിശോധന

Business News

കിയ സോണറ്റിന്റെ ബുക്കിങ് ആരംഭിച്ചു

കിയയുടെ പുതിയ അർബൻ എസ്‍യുവിയായ സോണറ്റിന്റെ ബുക്കിങ് ഇന്ന് ആരംഭിച്ചു. ഡീലർഷിപ്പുകൾ വഴിയും www.kia.com/in എന്ന വെബ്സൈറ്റ് വഴിയും 25000 രൂപ നൽകി ബുക്ക് ചെയ്യാം. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കിയ സോണറ്റിന്റെ ആഗോള അവതരണം ഓഗസ്റ്റ് ഏഴിന്

AUTO

‘കോള്‍ ഓഫ് ദ ബ്ലൂ’ ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനെത്തുടർന്ന് ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ. വിവിധ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ 360 ഡിഗ്രിയില്‍ കാണാന്‍ കഴിയുന്ന വിര്‍ച്വല്‍ വെബ്‌സൈറ്റ് ആരംഭിച്ചതായി ജാപ്പനീസ് ബൈക്ക് നിര്‍മാതാക്കള്‍ അറിയിച്ചു. എല്ലാ മോഡലുകളുടെയും സ്‌പെസിഫിക്കേഷനുകള്‍ താരതമ്യം ചെയ്യാന്‍ കഴിയും വിധമാണ് വെബ്‌സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. ‘കോള്‍