AUTO

AUTO

എംപിവിയുമായി റെനോയുടെ ഫ്രഞ്ച് വിപ്ലവം

പുതിയ എംപിവിയുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ എത്തുന്നു. ലോഡ്ജിക്ക് ശേഷമാണ് പുതിയ എംപിവിയുമായി റെനോ എത്തുന്നത്. ആര്‍ബിസി എന്ന കോഡ് നാമത്തിലുള്ള വാഹനം 2019 അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് പദ്ധതി. ആര്‍ബിഎസിയുടെ നിര്‍മാണം ചെലവ് കുറഞ്ഞ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Car

2018ല്‍ ഇന്റര്‍നെറ്റ് ഏറ്റവുമധികം തെരഞ്ഞ വാഹനം ഹോണ്ട അമെയ്‌സ്

  ഗൂഗിളിന്റെ ഇന്‍സെര്‍ച്ച് 2018 റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതില്‍ വാഹനവിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട വാഹനമായി ഹോണ്ടയുടെ അമെയ്‌സാണ് ഇടംനേടിയത്. 2017 ല്‍ പുറത്തുവിട്ട പട്ടികയില്‍ ഇടം നേടിയ ഒരു വാഹനംപോലും ഇക്കുറി പട്ടികയിലില്ല. സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ

AUTO

പിനിന്‍ഫാരിനയുടെ ഡിസൈന്‍ ചാരുതയില്‍ ‘മഹീന്ദ്ര ഥാര്‍’

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം വില്‍പനയുള്ള വാഹനങ്ങളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍. റോഡിലും ഓഫ് റോഡിലും ഒരേപോലെ കരുത്ത് തെളിയിച്ച റഫ് വാഹനത്തിന് ലുക്കില്‍ കാര്യമായ പുതുമകളുണ്ടായിരുന്നില്ല. മഹീന്ദ്ര ഇതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ലെന്ന് വേണം കരുതാന്‍. എന്നാല്‍ എതിരാളികള്‍ കരുത്ത് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉപയോക്താക്കളെ

NEWS

ഓഫ്‌റോഡിംഗിലെ രാജാവാകാന്‍ ഗൂര്‍ഖ എക്‌സ്ട്രീം

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം യുവ ഉപയോക്താക്കളുള്ള വാഹനവിഭാഗമാണ് ഓഫ്‌റോഡ് വാഹനങ്ങള്‍. ടഫ് & സ്റ്റര്‍ഡി എന്ന ചിന്താഗതിയുള്ളവരാണ് സാധാരണഗതിയില്‍ ഈ വിഭാഗം തെരഞ്ഞെടുക്കുന്നത്. കാര്യമായ മത്സരാര്‍ത്ഥികള്‍ ഇല്ലാതിരുന്ന വിഭാഗമായിരുന്നതിനാല്‍ മഹീന്ദ്രയുടെ ഥാര്‍ തന്നെയായിരുന്നു വിഭാഗത്തില്‍ കേമന്‍. എന്നാല്‍ ഇതാ പുതിയൊരങ്കത്തിന് കളമൊരുങ്ങുകയാണ്.

AUTO

കിക്കിന് വഴിയൊരുക്കാന്‍ ടെറാനോ നിരത്തൊഴിയും

നിസാന്റെ കോംപാക്ട് എസ്‌യുവിയായ ടെറാനോ നിരത്തൊഴിയും. കോംപാക്ട് എസ് യുവി വിഭാഗത്തിലേക്ക് പുതിയ മോഡലായി നിസാന്‍ കിക്ക് എത്തുന്നതിനു മുന്നോടിയായാണ് ടെറാനോ നിര്‍ത്തുന്നതെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് വിശദവിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. റെനോ ഡസ്റ്റര്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ കോംപാക്ട് വാഹനങ്ങളെ

Car

നെക്‌സണ്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗില്‍ ടാറ്റ മോട്ടോഴ്‌സിന് ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനം

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധനേടുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം അഞ്ച് സ്റ്റാര്‍ റേറ്റിംഗോടെ ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റ് പൂര്‍ത്തിയാക്കിയെന്ന തലക്കെട്ടോടെ ഇന്നലെ ടാറ്റ നെക്‌സണ്‍ വാര്‍ത്തയും വന്നിരുന്നു. ടാറ്റയുടെ കിരീടത്തിലെ പൊന്‍തൂവലായി ഇതിനെ

AUTO

യൂറോപ്പില്‍ നിന്നും ‘ബൂസ’ പുറത്ത്

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളുടെ ആരാധനാ കഥാപാത്രങ്ങളില്‍ പതിറ്റാണ്ടുകളായി ഒന്നാമതുള്ള വാഹനമാണ് സുസുക്കിയുടെ ഹസബൂസ. 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബൂസ പതുക്കെ അരങ്ങൊഴിയുകയാണ്. സ്‌പോര്‍ട് ബൈക്ക് യുഗങ്ങളുടെ തുടക്കക്കാരന്‍ എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഹയബൂസ ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ജോണ്‍ ഏബ്രഹാമിന്റെ ധൂം

Car

ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റില്‍ തിളങ്ങി ഇന്ത്യന്‍ വാഹനങ്ങള്‍; മരാസോയ്ക്ക് 4 സ്റ്റാര്‍

അന്താാരഷ്ട്ര തലത്തില്‍ വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതില്‍ ഏറ്റവും മികച്ചത് എന്നു കരുതുന്നതാണ് ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഈ ടെസ്റ്റില്‍ തിളങ്ങുകയാണ് ഇന്ത്യന്‍ കമ്പനികളുടെ വാഹനങ്ങള്‍. ടാറ്റ നെക്‌സണ്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയതിനു പിന്നാലെ ഇതാ

AUTO

വിപണിയില്‍ ഇനി നിസാന്റെ ലീഫ്2

നിസാന്റെ തനത് രൂപശൈലിയില്‍ നിന്ന് ഏറെ വ്യത്യസ്തകളോടെ നിസാന്റെ ഇലക്ട്രിക് വാഹനമായ ലീഫ് 2 ഇന്ത്യന്‍ വിപണിയിലെത്തി. ലീഫിന്റെ രണ്ടാം തലമുറയാണ് ലീഫ് 2. ഒറ്റചാര്‍ജില്‍ 378 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 350 വാട്ട്, ലിതിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഡുവല്‍

Car

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടി ചരിത്രത്തിനരികെ ടാറ്റ നെക്‌സണ്‍

അന്താരാഷ്ട്ര തലത്തില്‍ നടന്ന ക്രാഷ് ടെസ്റ്റ് പരിശോധനയില്‍ അഞ്ച് സ്റ്റാര്‍ നേടി പുതുക്കിയ ടാറ്റ നെക്‌സണ്‍. കഴിഞ്ഞ വര്‍ഷം നടത്തിയ ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ നേടിയിരുന്നു. അപ്‌ഡേറ്റ് ചെയ്ത മോഡല്‍ വീണ്ടും ക്രാഷ് ടെസ്റ്റ് ചെയ്തപ്പോഴാണ് അഞ്ച് സ്റ്റാര്‍ ലഭിക്കുന്നത്.