Business News

Business News

കേള്‍വി പരിമിതര്‍ക്കായി ഇസാഫിന്റെ സാമ്പത്തിക സാക്ഷരതാ പദ്ധതി

കേള്‍വി പരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ ബാങ്കിങ് പഠന സഹായി പുറത്തിറക്കി. ചൈല്‍ഡ് ആന്റ് യൂത്ത് ഫിനാന്‍സ് ഇന്റര്‍നാഷണല്‍, ബിഷപ് മൂര്‍ കോളെജ് ഫോര്‍ ഹിയറിങ് ഇംപയേഡ്, നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവരുമായി

Entrepreneurship

കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സ് ഗ്രൂപ്പ് ടേം എഡ്ജ് പ്ലാന്‍ അവതരിപ്പിച്ചു

കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ടേം എഡ്ജ് പ്ലാന്‍ അവതരിപ്പിച്ചു. ആകസ്മിക മരണം, ഭേദമാവാത്ത അസുഖങ്ങള്‍, ഗുരുതരമായ രോഗങ്ങള്‍ തുടങ്ങിയവക്ക്് കമ്പനി ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നതിനായി രൂപകല്പ്പന ചെയ്തിട്ടുള്ള പ്ലാനാണിത്. ഇതുവഴി വിവിധ അപകടസാധ്യതകളില്‍ നിന്ന് പരിരക്ഷ ഉറപ്പാക്കാന്‍ കഴിയും. പുതുക്കാവുന്ന ഈ വാര്‍ഷിക ഗ്രൂപ്പ് ടേം പ്ലാനില്‍ മൂന്ന് കവറേജ് ഓപ്ഷനുകളും പോളിസി ഹോള്‍ഡര്‍ക്ക് നിരവധി ആനുകൂല്യങ്ങളുമുണ്ട്.     തൊഴിലുടമകള്‍ക്ക് അവരുടെ സാമ്പത്തിക സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്താണ് ജീവനക്കാര്‍ക്ക് മതിയായ പരിരക്ഷ നല്കുന്നതിനായി ഗ്രൂപ്പ് ടേം എഡ്ജ് പ്ലാന്‍ വികസിപ്പിച്ചെടുത്തതെന്ന് കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അനുജ് മാത്തൂര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് അകാല മരണം, ഭേദമാവാത്ത അസുഖങ്ങള്‍, ഗുരുതരമായ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരായ സാമ്പത്തിക സുരക്ഷയും പരിരക്ഷയും ഈ പദ്ധതി നല്കും. പോളിസി ആനുകൂല്യങ്ങള്‍ക്ക് പുറമെ ജീവനക്കാരുടെ വിശ്വാസം വളര്‍ത്തുന്നതിനും കമ്പനിയില്‍ അവര്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും നല്കുന്നതിനും ഇത് കമ്പനികള്‍ക്ക് സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു.    

Business News

കാന്‍വേ ഏറ്റെടുത്തുകൊണ്ട് വിപ്രോ ദക്ഷിണാഫ്രിക്കയിലേക്ക്

വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ദക്ഷിണാഫ്രിക്കയിലെ പേഴ്‌സണല്‍ കെയര്‍ കമ്പനിയായ കാന്‍വേ കോര്‍പറേഷന്‍ ഏറ്റെടുത്തു. കാന്‍വേയുടെ ബ്രാന്‍ഡുകളായ ഓ സോ ഹെവന്‍ലി, ഐവറി, ഐക്യു തുടങ്ങിയവ ഇനി വിപ്രോയായിരിക്കും മാര്‍ക്കറ്റ് ചെയ്യുക. റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് ഇടപാട്.   ദക്ഷിണാഫ്രിക്കയിലെ പ്രമുഖ വ്യക്തിഗത

Business News

കയർ കേരളത്തിന്റെ സൂര്യോദയ വ്യവസായം; ഇത്തവണ നൂറുകോടി കരാര്‍ ഉറപ്പായി

സംസ്ഥാനത്തെ കയർ വ്യവസായം സൂര്യാസ്തമയ വ്യവസായമല്ല,സൂര്യോദയ വ്യവസായമാണെന്ന് ധന-കയർ മന്ത്രി ഡോ  ടി എം തോമസ് ഐസക്. നൂതന സാങ്കേതിക വിദ്യയും മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണവും ആധാരമാക്കി കയർ വ്യവസായത്തിന്റെ മുഖഛായ മാറ്റാനും പുരോഗതിയുടെ പുതിയ പടവുകൾ താണ്ടാനുമാണ് സർക്കാർ

Entrepreneurship

പൊതുമേഖലാ ബാങ്കുകള്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ 4.91 ലക്ഷംകോടിരൂപ വായ്പ അനുവദിച്ചു

ശക്തമായ പൊതുജന സമ്പര്‍ക്ക പരിപാടികളിലൂടെരാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ഇക്കഴിഞ്ഞ ഒക്‌ടോബറില്‍മൊത്തം 2.25 ലക്ഷംകോടിരൂപയുടെവായ്പകള്‍ വിതരണംചെയ്തു. സൂക്ഷ്മ – ചെറുകിടഇടത്തരംസംരംഭങ്ങള്‍, ബാങ്കിംഗ്ഇതര ധനകാര്യസ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, ചെറുകിടകൃഷിക്കാര്‍മുതലായവര്‍ക്ക് നവംബര്‍മാസത്തില്‍ 2.39 ലക്ഷംകോടിരൂപ വിതരണംചെയ്തു.   കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഈ മേഖലകള്‍ക്കുള്ള പൊതുമേഖല ബാങ്കുകളുടെമൊത്തംവായ്പാ വിതരണം

Business News

പൊതുമേഖലാ ബാങ്കുകള്‍ 4.91 ലക്ഷംകോടി രൂപ വായ്പ അനുവദിച്ചു

ശക്തമായ പൊതുജന സമ്പര്‍ക്ക പരിപാടികളിലൂടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ മൊത്തം 2.25 ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. സൂക്ഷ്മ – ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, ചെറുകിട കൃഷിക്കാര്‍ മുതലായവര്‍ക്ക്

Business News

റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ആറുമാസത്തേക്കു കൂടി നീട്ടി

കോഴിക്കോട്ടെ കേരള മെര്‍ക്കന്റൈല്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ റിസര്‍വ് ബാങ്ക്ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആറു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. 1949 ലെ ബാങ്കിംഗ് റെഗുലേറ്ററി നിയമത്തിലെ 35 എ, 56 വകുപ്പുകള്‍ പ്രകാരം ഈ വര്‍ഷം ജൂണ്‍

Business News

പച്ചക്കറിവില വര്‍ദ്ധിക്കുന്നു: സവാളക്കും ചെറിയ ഉള്ളിക്കും പൊള്ളും വില

സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. പ്രധാനമായും ഉള്ളിയുടെ വിലയിലാണ് വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. എറാണകുളം മാര്‍ക്കറ്റില്‍ സവാളക്ക് ഇന്ന് 130 രൂപയാണ് വില. ചെറിയുള്ളിക്ക് 145 രൂപയാണ്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവര്‍ധനയ്ക്ക് കാരണം.        

Business News

തേന്‍ വിളവെടുപ്പിനെക്കുറിച്ചറിയാന്‍ കോള്‍ സെന്ററില്‍ വിളിക്കാം

റബ്ബര്‍ തോട്ടങ്ങളിലെ തേനീച്ചക്കോളനികളില്‍ നിന്നുള്ള തേന്‍ വിളവെടുപ്പു സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് മീനച്ചില്‍ പാലാക്കാട് റബ്ബര്‍ ഉല്‍പാദകസംഘത്തിലെ അംഗവും റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തേനീച്ച വളര്‍ത്തല്‍ കോഴ്സിലെ പരിശീലകനുമായ ബിജു

Business News

താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്‍റെ പഞ്ചനക്ഷത്ര ഹോട്ടല്‍ ‘ഒ ബൈ താമര’ തലസ്ഥാനത്ത് തുറന്നു

ആതിഥേയ മേഖലയില്‍ പരിചയസമ്പത്തുള്ള  പ്രമുഖ ഹോട്ടല്‍ ശൃംഖലയായ താമര ലീഷര്‍ എക്സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി തലസ്ഥാനത്ത് ആക്കുളത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊടൈക്കനാല്‍, കൂര്‍ഗ്, ബെംഗളൂരു എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ തുടങ്ങിയ താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്