Business News

Business News

രാജീവ് കുമാര്‍ നിതി അയോഗ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ രാജീവ് കുമാര്‍ സര്‍ക്കാര്‍ നീതി ആയോഗ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു. ഇന്ത്യന്‍- അമേരിക്കന്‍ എക്കണോമിസ്റ്റായ അരവിന്ദ് പനഗരിയ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് രാജീവ് കുമാറിനെ നീതി ആയോഗ് വൈസ് ചെയര്‍മാനായി ചുമതലയേറ്റത്. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ (സി.പി.ആര്‍)

Business News

അതിരപ്പിള്ളി പദ്ധതിക്ക് തടസം

അതിരപ്പിള്ളി വൈദ്യുതി പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ആദിവാസികളുടെ സാമൂഹിക വനാവകാശം നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമസഭയിലെ സബ്മിഷന് മറുപടിയായി വാഴച്ചാല്‍ ഡിഎഫ്ഒ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാഴച്ചാലിലെ 9 ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന ഗ്രാമസഭയ്ക്കായി 400 ഹെക്ടര്‍

NEWS

സ്‌കൂളുകള്‍ക്കും ബാറുകള്‍ക്കു മിടയിലുള്ള ദൂരം കുറച്ചു

സംസ്ഥാനത്ത് മദ്യശാലകള്‍ക്കുണ്ടായിരുന്ന ദൂര പരിധിയില്‍ ഇളവു വരുത്തി കേരള സര്‍ക്കാര്‍. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയില്‍ നിന്നും 50 മീറ്റര്‍ അകലെ ബാറുകള്‍ തുറക്കാമെന്നാണ് പുതിയ നയം. മുന്‍പിത് 200 മീറ്റര്‍ ആയിരുന്നു.

NEWS

വ്യാജ രേഖ കേസ്; സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെ അടുത്ത മാസം 14 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജ ചികിത്സാ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണത്തില്‍ സെന്‍ കുമാറിനെതിരെ കേസ്

Business News

മാഡം കാവ്യതന്നെയെന്ന് പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ‘മാഡം കാവ്യയാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ, താന്‍ കള്ളനല്ലേ.. കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കണം’ എന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ

Business News

സ്വകാര്യ ബസുകളുടെ സമയക്രമവും പെര്‍മിറ്റും ഓണ്‍ലൈനിലേക്ക്

സംസ്ഥാനത്തെ നിരക്കുകളിലോടുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും ഓണ്‍ലൈനിലേക്കു മാറ്റുന്നു. പെര്‍മിറ്റ് ലംഘിച്ചുള്ള യാത്രകള്‍, അമിത വേഗം, വ്യാഡജ സമയ പട്ടിക എന്നിവ തടയുന്നതിനായാണ് ഇത്. ഇതിനായി ബസുകളില്‍ ജിപിഎസ് ഉപകരണം ഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെര്‍മിറ്റ് വിവരങ്ങള്‍ ഓണ്‍ലൈനിലേക്കു മാറ്റുന്നത്.

NEWS

ഇന്നുമുതല്‍ ജിയോ ഫോണ്‍ ബുക്ക് ചെയ്യാം

റിലയന്‍സ് ജിയോയുടെ സ്മാര്‍ട് ഫോണ്‍ ബുക്കിങ് ഇന്ന് ആരംഭിക്കും. 1500 രൂപയാണ് ഈ 4ജി ഫോണിന്റെ വില. ജിയോയുടെ ഔഗ്യോഗിക വെബ്‌സൈറ്റ് ഉപയോഗിച്ചോ, ജിയോ റീട്ടെയില്‍ സെന്ററുകള്‍ വഴിയോ ഫോണ്‍ ബുക്ക് ചെയ്യാം. 1500 രൂപ വലയുള്ള ഫോണിന്റെ ബുക്കിങ് ചാര്‍ജ്

Business News

ഇന്ന് ബാങ്ക് പണിമുടക്ക്

യുഎഫ്ബിയു (യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍) വിന്റെ നേതൃത്വത്തില്‍ ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുക്ക്. രാജ്യത്തെ 9 ബാങ്ക് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ജീവനക്കാരും ഓഫീസര്‍മാരുമെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കിങ് സേവനങ്ങള്‍ പൂര്‍ണ്ണമായും തടസപ്പെട്ട നിലയിലാണ്.  

Business News

കൊച്ചി സെന്‍ട്രല്‍ മാളിലെ തിയേറ്ററുകള്‍ പൂട്ടും

കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. അഗ്നി ശമനസേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒന്‍പത് സ്‌ക്രീനുകളാണ് സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.  

Business News

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും കരകയറ്റുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ സജീവമായി മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിനായി സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാപനം നേരിടുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് മിന്നല്‍ പണിമുടക്ക് പോലുള്ള സമരങ്ങളിലേക്ക് ജീവനക്കാര്‍ കടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.