LIFE STYLE

LIFE STYLE

കൊറോണ വൈറസ്: കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിൽ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പുതുതായി 197 പേരുൾപ്പെടെ കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. അതിൽ ഏഴു പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതുവരെ 16 പേരെയാണ്

LIFE STYLE

കൊറോണ വൈറസ് : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച്

LIFE STYLE

നിയമസഭാ സമ്മേളനം നാളെ തുടങ്ങും : ബജറ്റ് അവതരണം ഫെബ്രുവരി ഏഴിന്‌

പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം നാളെ ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. പതിനാലാം നിയമസഭയിലെ അംഗമായിരുന്ന മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണം സംബന്ധിച്ച് റഫറന്‍സ് നടത്തി 31ന് സഭ പിരിയും. 30ന് സഭാസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. 2020-21 വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി

LIFE STYLE

ഇന്ത്യയിലും കൊറോണ ; സംസ്ഥാനം ജാഗ്രതയില്‍

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നെത്തിയ ഡോക്ടര്‍മാരണ് രാജസ്ഥാനില്‍  ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കേരളത്തില്‍ 288 പേര്‍ ഇതിനോടകം തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും 61 പേര്‍ നിരീക്ഷണത്തിലും

LIFE STYLE

വിവരാവകാശ അപേക്ഷകളില്‍ വ്യക്തമായ മറുപടി നല്‍കണം: മുഖ്യ വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാല്‍ വേഗത്തില്‍ മറുപടി നല്‍കണമെന്നും ജനാധിപത്യ ക്രമത്തില്‍ പൗരന്മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ പറഞ്ഞു. മറുപടികള്‍ വ്യക്തവും പൂര്‍ണവുമാകണമെന്നും മറ്റൊരു അപേക്ഷയുമായി വീണ്ടും വരാന്‍ സാഹചര്യം

LIFE STYLE

ഇന്ത്യയില്‍ വിദേശവിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നു; വരുമാനത്തിലും വര്‍ദ്ധന

2019 ഡിസംബറില്‍ ഇന്ത്യയിലെത്തിയത് 12,25,672 വിദേശ വിനോദ സഞ്ചാരികള്‍. 2018 ഡിസംബറില്‍ ഇത് 11,91,498 ആയിരുന്നു. കഴിഞ്ഞ രണ്ടു മാസക്കാലം ഇന്ത്യയിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം മുന്‍ വര്‍ഷം ഇതേ കാലയളവിലുള്ളതിനേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല)

LIFE STYLE

സംസ്ഥാനത്ത് സുരക്ഷിത-പോഷക സമൃദ്ധ പച്ചക്കറി ഉറപ്പാക്കാന്‍: ജീവനി പദ്ധതിയുമായി സര്‍ക്കാര്‍

കൃഷിക്ക് പ്രാഥമിക പരിഗണന നല്‍കി സംസ്ഥാനത്ത് വിഷരഹിത-സുരക്ഷിത- പോഷക സമൃദ്ധ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കാനാണ് ജീവനി പദ്ധതിയെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്  (2020 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ വരെ) 470

LIFE STYLE

ഇന്ത്യ സ്കില്‍സ് കേരള 2020 : മൂന്ന് മേഖലാ മത്സരങ്ങള്‍ 27 മുതല്‍

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും (കെയ്സ്) സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നൈപുണ്യ മേളയായ ഇന്ത്യ സ്കില്‍സ് കേരള 2020 ന്‍റെ മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്

LIFE STYLE

‘കാക്ക കൊത്താതിരിക്കാന്‍ സിന്ദൂരം’ : പുതിയ ട്രോളുകളുമായി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘കാക്കയും സിന്ദൂരവും’. ഒറ്റ ദിവസം കൊണ്ടാണ് ‘കാക്കയും സിന്ദൂരവും’ സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ ട്രെന്‍ഡിങ് കീയ്‌വേഡായി മാറിയിരിക്കുന്നത്. സംഭവം ട്രോളന്മാര്‍ ഏറ്റെടുക്കുന്നത് ഇങ്ങനെയാണ്. സംഘപരിവാര്‍ അനുകൂല സംഘടന നടത്തിയ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു കൊണ്ടുളള യോഗത്തിനിടെ ക്ഷേത്രത്തിന് സമീപമുള്ള

LIFE STYLE

സ്‌മൈൽ പദ്ധതിയുടെ ഭാഗമായി 2000 സൗജന്യ ശസ്ത്രക്രിയകൾ പൂർത്തിയാക്കി മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ

 മിഷൻ സ്മൈലുമായി സഹകരിച്ച് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സി എസ് ആർ വിഭാഗമായ മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ സ്മൈൽ പ്ലീസ് എന്ന പദ്ധതിയുടെ ഭാഗമായി വഡോദരയിൽ 2000 മുച്ചുണ്ട്, മുച്ചിറി നിവാരണ സർജറികൾ സംഘടിപ്പിച്ചു. രാജ്യത്തെമ്പാടും ആയി സൗജന്യമായി നടത്തുന്ന സമഗ്ര മുച്ചുണ്ട്, മുച്ചിറി  നിവാരണ സർജറി ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തീർത്തും സൗജന്യമായാണ് കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തിയത്. മുറിച്ചുണ്ടും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും പൂർണമായും പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്     ”മുച്ചുണ്ടും, മുച്ചിറിയും വെറും സൗന്ദര്യപ്രശ്നം മാത്രമല്ല മറിച്ച് അത് ജീവനെ ബാധിക്കുന്ന ആരോഗ്യപ്രശ്നം കൂടിയാണ്. ഈ വൈകല്യം ഉള്ള ഭൂരിഭാഗം പേർക്കും അത് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. പക്ഷേ മതിയായ അവബോധത്തിന്റെ  അഭാവവും സാമ്പത്തിക ശേഷിയും മെഡിക്കൽ സൗകര്യവും ഇല്ലാത്തതും  സാമൂഹികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കൃത്യമായ ശസ്ത്രക്രിയ ലഭിക്കുന്നതിന് തടസ്സമാകുന്നു. ഈ പ്രശ്നത്തിന്റെ  ആഴം മനസിലാക്കി മിഷൻ സ്മൈൽ എന്ന സംഘടനയുമായി സഹകരിച്ച് 2014 മുതൽ ഇതുവരെ 2000 കുട്ടികൾക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഇതോടൊപ്പംതന്നെ മുച്ചുണ്ട്, മുച്ചിറി  എന്നിവയുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും അന്ധവിശ്വാസവും മാറ്റുന്നതിന് വിപുലമായ പ്രചാരണം നടത്തുന്നുണ്ട്”. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും എംഡിയുമായ തോമസ് മുത്തൂറ്റ്  പറഞ്ഞു.     ”ഇന്ത്യയിൽ മുച്ചുണ്ട് ,മുച്ചിറി  എന്നിവയുമായി ബന്ധപ്പെട്ട്  ഒരു വർഷം 30,000 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.  ഓരോ മണിക്കൂറിലും മൂന്ന് കുഞ്ഞുങ്ങൾ ഇതേ വൈകല്യവുമായി ജനിക്കുന്നുണ്ട്. രാജ്യത്തെമ്പാടും ആയി2000 പേർക്ക് മുച്ചുണ്ട്, മുച്ചിറി  ശസ്ത്രക്രിയകൾ ചെയ്ത് നൽകാൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്. വളരെയേറെ പ്രയാസമുള്ള ശസ്ത്രക്രിയകളും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. പോഷകാഹാര ദൗർലഭ്യം നേരിടുന്ന രോഗികൾക്ക് വേണ്ടി ധാന്യങ്ങൾ, പരിപ്പുവർഗങ്ങൾ, നെയ്യ്, ഉണങ്ങിയ പഴങ്ങൾ,  ശർക്കര,  ഉപ്പ് എന്നിവയും നൽകുന്നുണ്ട്.     2000 സർജറികൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. മുന്നോട്ടുപോകുന്നതിന് അത് ഊർജ്ജം നൽകുന്നു. പക്ഷേ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. ഈ വർഷം ഫെബ്രുവരി 23 ആം തീയതി മുതൽ ഫെബ്രുവരി 26 ആം തീയതി വരെ പുതുച്ചേരിയിലും, മാർച്ച് 21 മുതൽ മാർച്ച് 25 വരെ ഔറംഗബാദിലും സമാനമായ ദൗത്യം സംഘടിപ്പിക്കുന്നുണ്ട്”. മുത്തൂറ്റ് പാപ്പച്ചൻ സിഎസ്ആർ വിഭാഗം മേധാവി ഡോക്ടർ പ്രശാന്ത് കുമാർ നെല്ലിക്കൽ പറഞ്ഞു.