Movie News
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും
ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും. ചലച്ചിത്ര മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സാംസ്കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. മേളയുടെ മുഖ്യവേദിയായ ടാഗോർ തീയറ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തലസ്ഥാന
രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ടാഗോർ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവർത്തിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകി ഡെലിഗേറ്റ് പാസ്
രണ്ടാം തലമുറ ഒന്നിക്കുന്നു : വിനീത് ചിത്രത്തില്‍ പ്രണവും കല്യാണി പ്രിയദര്‍ശനും നായികാനായകന്മാര്
മലയാള സിനിമയില്‍ രണ്ടാം തലമുറ ഒരു ചിത്രത്തിനായി ഒരുമിക്കുന്നു. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രീയദര്ശനും നായികാനായകന്മാരാകുന്നു. ഹൃദയം എന്നാണു ചിത്രത്തിനു നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു പുതിയ ചിത്രത്തിന്റെ വരവറിയിച്ചത്.
എട്ടിന്റെ പണി : മാമാങ്കം പുസ്തകരൂപത്തിലിറക്കാന്‍ ഒരുങ്ങി സജീവ് പിള്ള
മാമാങ്കം സിനിമയ്ക്കൊപ്പമുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയുടെ റിലീസിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തന്റെ രചന പുസ്തക രൂപത്തില്‍ ഇറക്കാന്‍ ഒരുങ്ങുകയാണു സജീവ് പിള്ള. പുസ്തകത്തിന്റെ പുറംചട്ട ഫേസ്ബുക്കിലൂടെ സജീവ് പിള്ള പുറത്തുവിട്ടു. ഇതോടെ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ വരുംദിവസങ്ങളില്‍ ശക്തമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഇരുപത്തിരണ്ടാം വയസില്‍ കൃത്യനിഷ്ഠയും അച്ചടക്കവും കാണിച്ചയാളാണ് മോഹന്‍ലാല്‍ : ഷെയ്ന് വിഷയത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം
നടനും നിര്‍മ്മാതാവും തമ്മില്‍ സംഘട്ടനം ആവശ്യമില്ല, തിരിച്ചറിവ് മതിയെന്നു ശ്രീകുമാരന്‍ തമ്പി. ഷെയ്ന് നിഗം വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എനിക്കും ഒരു ദിവസം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിനും ഇരുപത്തിരണ്ടു വയസാണു പ്രായമെന്നും, വളരെ അച്ചടക്കവും കൃത്യനിഷ്ഠയും മോഹന്‍ലാല്‍
സംഘടനാ നേതാക്കള്‍ വിധികര്‍ത്താക്കളാവരുത് : ഷെയ്ന് വിഷയത്തില്‍ സലിംകുമാറിന്റെ പ്രതികരണം
സംഘടനാ നേതാക്കള്‍ വിധികര്ത്താക്കളാവരുതെന്നു നടന് സലിംകുമാര്‍. ഷെയ്ന് നിഗം വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. സലിംകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം : – ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല. ഞാനും നിർമ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്. സംഘടനാ നേതാക്കൾ
ഹി ഈസ് ഓണ്‍ ബോര്‍ഡ് : ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഉദ്വേഗജനകമായ സംഗീതത്തിന്റെ അകമ്പടിയോടെയാണു മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ലേഡീസ് ആന്‍ഡ് ജന്റില്‍മെന്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും സിദ്ധിഖും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അല്‍ മല്ലു വരുന്നു : നമിതാ പ്രമോദ് നായിക
നമിതാ പ്രമോദ് നായികയാവുന്ന അല്‍ മല്ലുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ബോബന് സാമുവലാണു ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദുബായ് – അബുദാബി തുടങ്ങിയയിടങ്ങളില്‍ ചിത്രീകരിച്ച സിനിമ പ്രവാസലോകത്തെ കഥയാണു പറയുന്നത്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ്
ഒന്നൊന്നര ഒരു വര്‍ഷം പിന്നിട്ട് സീ കേരളം
മലയാളി പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് രംഗപ്രവേശം ചെയ്ത ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. എണ്ണിപ്പറയാവുന്ന നേട്ടങ്ങളുമായാണ് മലയാളി ടിവി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് ചാനല്‍ മുന്നേറുന്നത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ആദ്യ അഞ്ച്