MOVIES

Movie News

ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ : സിന്ദുബാദ് ടീസര്‍ തരംഗമാവുന്നു

വിജയ് സേതുപതി നായകവേഷത്തിലെത്തുന്ന സിന്ദുബാദിന്റെ ടീസര്‍ തരംഗമാവുന്നു. അഞ്ജലിയാണു സേതുപതിയുടെ നായികയായി ചിത്രത്തില്‍ എത്തുന്നത്. പേരന്‍പിനു ശേഷം അഞ്ജലി നായികയാവുന്ന ചിത്രമാണു സിന്ദുബാദ്. എസ്. യു. അരുണ്‍കുമാറാണു ചിത്രത്തിന്റെ സംവിധാനം.   ജനുവരിയില്‍ വിജയ് സേതുപതിയുടെ ജന്മദിനത്തതില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Movie News

ജീം ബൂം ബ : അസ്‌കര്‍ അലിയുടെ പുതിയ ചിത്രം : ടീസര്‍ കാണാം

അസ്‌കര്‍ അലി നായകനാകുന്ന ജീം ബൂം ബായുടെ ടീസര്‍ റിലീസ് ചെയ്തു. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണു ചിത്രത്തിന്റെ സംവിധാനം. മിസ്റ്റിക് ഫ്രെയിംസിന്റെ ബാനറിലാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹണി ബീ 2, കാമുകി എന്നീ ചിത്രങ്ങള്‍ക്കു ശേഷം അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണിത്.

Movie News

മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി : വിഡിയോ കാണാം

നടന്‍ മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. സുചിത്ര മോഹന്‍ലാലും ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു. മോഹന്‍ലാലിനെക്കൂടാതെ നമ്പി നാരായണന്‍, ജയന്‍ ( ജയവിജയ ), കെ. മുഹമ്മദ്

Movie News

ഇളയരാജ ട്രെയിലര്‍ എത്തി

ഗിന്നസ് പക്രു പ്രധാന വേഷത്തിലെത്തുന്ന ഇളയരാജ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മാധവ് രാംദാസാണ് ചിത്രത്തിന്റെ സംവിധാനം. മേല്‍വിലാസം, അപ്പോത്തിക്കരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു മാധവ് രാംദാസ്.   ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന

Movie News

കേരളത്തിലുള്ള എല്ലാവര്‍ക്കും ഷാജി എന്നു പേരിടണം: നാദിര്‍ഷയുടെ സിനിമയുടെ ടീസര്‍

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയ്ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണു ടീസര്‍ പുറത്തിറക്കിയത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ആസിഫലി, ബിജു മേനോന്‍, ബൈജു എന്നിവരാണു പ്രധാന

MOVIES

ലാല്‍ ജോസിന്റെ പുതിയ ചിത്രം : ബിജു മേനോനും നിമിഷയും ഒരുമിക്കുന്നു

ബിജു മേനോനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ലാല്‍ ജോസിന്റെ ഇരുപത്തഞ്ചാമതു ചിത്രമാണിത്. തലശേരിയിലാണു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.   നിരവധി ലാല്‍ ജോസ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചിത്രത്തില്‍ ബിജു മേനോന്‍

Movie News

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ അഭ്രപാളിയിലേക്ക്

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. മേജര്‍ എന്നാണു ചിത്രത്തിനു നല്‍കിയിരിക്കുന്ന പേര്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയും സോണി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായിരിക്കും ചിത്രം റിലീസ് ചെയ്യുക.

Movie News

കന്നഡയിലെ രാമും ജാനുവും : ചിത്രങ്ങള്‍ കാണാം

96ലെ രാമിനേയും ജാനുവിനേയും പ്രേക്ഷകര്‍ ഇനിയും മറന്നിട്ടില്ല. 2018ലെ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു 96. അതിര്‍ത്തികള്‍ കടന്നും ഈ ചിത്രത്തിന്റെ പ്രശസ്തി പരന്നിരുന്നു. തൃഷയും വിജയ് സേതുപതിയും മനോഹരമാക്കിയ ഈ ചിത്രത്തിന്റെ കന്നഡ റീമേക്ക് ഒരുങ്ങുകയാണ്.   99 എന്നാണു

MOVIES

സുഡുവിന്റെ ഉമ്മമാര്‍, നമ്മുടേയും…

പുരസ്‌കാരങ്ങളുടെ താരത്തിളക്കം അഭിനയത്തിന്റെ ആഗോളസമുദ്രങ്ങളെ തേടിച്ചെല്ലുമ്പോള്‍, അരങ്ങനുഭവങ്ങളുടെ കരുത്തുമായി അഭ്രപാളിയില്‍ നിറയുന്നവരെ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇത്തവണ ആ കീഴ് വഴക്കത്തിനൊരു തിരുത്തു വന്നിരിക്കുന്നു. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരെ അവതരിപ്പിച്ച സാവിത്രി ശ്രീധരനും, സരസ ബാലുശേരിയും അംഗീകാരത്തിന്റെ വിരുന്നുണ്ടിരിക്കുന്നു.

MOVIES

അംഗീകാരം നേടിയ അഭിനയം: ചോലയുടെ ടീസര്‍ പുറത്തിറങ്ങി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായും മികച്ച സ്വഭാവനടനായും തെരഞ്ഞെടുക്കപ്പെട്ട നിമിഷ സജയനും ജോജു ജോര്‍ജ്ജും അഭിനയിച്ച ചോലയുടെ ടീസര്‍ റിലീസ് ചെയ്തു. സനല്‍കുമാര്‍ ശശിധരനാണു ചിത്രത്തിന്റെ സംവിധാനം. സനല്‍കുമാര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു. ചോലയിലേയും ഒരു കുപ്രസിദ്ധ പയ്യനിലേയും