NEWS

NEWS

ആലുവയില്‍ പണയസ്വര്‍ണം മുക്കി കോടികളുടെ തട്ടിപ്പ്; ബാങ്ക് മാനേജരും ഭര്‍ത്താവും അറസ്റ്റില്‍

ആലുവയിലെ യൂണിയന്‍ ബാങ്കില്‍ നിന്നും രണ്ട് കോടി രൂപയുടെ സ്വര്‍ണ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് മാനേജരും ഭര്‍ത്താവും അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ സിസ് മോള്‍, ഭര്‍ത്താവ് സജിത്ത് എന്നിവരാണ് ആലുവ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം പൊലീസിന് ലഭിച്ച

NEWS

കണ്ണൂരുകാരന് എയര്‍ ഇന്ത്യയുടെ വക ‘ബെര്‍ത്ത് ഡേ’ പാര്‍ട്ടി

പിറന്നാള്‍ ദിനത്തില്‍ അബുദാബിയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട യാത്രക്കാരന് എയര്‍ ഇന്ത്യയുടെ വക സര്‍പ്രൈസ് പാര്‍ട്ടി. ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുളള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ആദ്യമായിട്ട് ആഘോഷിച്ച ഈ ജന്മദിനം ഫേസ്ബുക്കില്‍ ഏറെ വൈറലായിരിക്കുകയാണ്. പുറപ്പെടുന്നതിനു

NEWS

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം

സംസ്ഥാന സര്‍ക്കാരിന്റെ വികസന മുന്നേറ്റങ്ങള്‍ കണ്ടാണ്  വന്‍കിട അന്താരാഷ്ട്ര ഐടി കമ്പനികള്‍ കേരളത്തിലേക്ക് വരുന്നത്. കേരളത്തില്‍ അതിനുള്ള സാധ്യതകള്‍ ഏറെയാണ്. കാരണം രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുകയാണ് കേരളം. ഐടി വകുപ്പും സംസ്ഥാനത്തെ ഐടി പാര്‍ക്കുകളും ചേര്‍ന്നാണ് കേരളത്തിന് പുതിയ

NEWS

12,000 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്

കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ടുമാസത്തിനിടെ 12,000 കോടിയുടെ ജി.എസ്.ടി പിടികൂടിയതായി അതികൃതര്‍. കഴിഞ്ഞ ഏപ്രില്‍ തൊട്ടാണ് നികുതി അടക്കാതെ മുങ്ങുന്നവരെ പിടികൂടാനുള്ള നടപടികള്‍ക്ക് തുടക്കമായത്. ഇതില്‍ 8000 കോടി തിരികെ പിടിച്ചിട്ടുണ്ടെന്ന് പരോക്ഷ നികുതി കേന്ദ്ര ബോര്‍ഡ് അംഗം

NEWS

ജോലിക്കാരായ സ്ത്രീകള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട്; അറിയാം പ്രത്യേകതകള്‍

ഐസിഐസിഐ ബാങ്കിലാണ് ജോലിക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രത്യേക അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.  ‘അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്‌സ് എക്കൗണ്ട്’ എന്ന പേരിലാണ് പുതിയ പദ്ധതി ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അഡ്വാന്റേജ് വുമണ്‍ ഓറ

NEWS

സീറ്റ് ബെല്‍റ്റും ഡോറും ഓട്ടോറിക്ഷക്കും ബാധകം

ഓട്ടോറിക്ഷാ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് സുരക്ഷ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പുതിയ സുരക്ഷാ മാനദണ്ഡപ്രകാരം ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും ഡോറും നിര്‍ബന്ധമാക്കും. അപകടത്തില്‍ യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീഴാതിരിക്കാന്‍ വേണ്ടിയാണ് ഡോറുകള്‍ അല്ലെങ്കില്‍ സമാനമായ മറ്റു സംവിധാനം സ്ഥാപിക്കാന്‍

NEWS

സിനിമാ പ്രവര്‍ത്തകരുടെ അധികഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി സര്‍ക്കാര്‍

മലയാള സിനിമാപ്രവര്‍ത്തകരുടെ കൈവശമുള്ള അധികഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചു. ഭൂപരിഷ്‌കരണ നിയമപ്രകാരമാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ ഭൂമിയാണ് കൈവശം വെക്കാവുന്നത്. ഏക്കര്‍ കണക്കിന് ഭൂമി കൈവശം വെക്കുന്നവരുടെ സ്വത്തുക്കളുടെ വിവരം ശേഖരിച്ച്

NEWS

വെരിക്കോസ് വെയ്ന്‍ എന്ന രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്

ചര്‍മ്മത്തിന് തൊട്ടുതാഴെയുള്ള സിരകള്‍ തടിച്ച് പിണഞ്ഞു കാണുന്നെങ്കില്‍ ഉറപ്പിക്കാം വെരിക്കോസ് വെയ്‌നാണെന്ന്. കാലുകളിലാണ് വെരിക്കോസ് വെയ്ന്‍ അഥവാ സിരാവീക്കം കൂടുതലായി കാണപ്പെടുന്നത്. ദീര്‍ഘസമയം പതിവായി നില്‍ക്കേണ്ടി വരുന്നതാണ് വെരിക്കോസ് വെയ്ന്‍ വരാന്‍ പ്രധാന കാരണം. വെരിക്കോസ് വെയ്ന്‍ പാരമ്പര്യ സ്വഭാവമുള്ള രോഗമായതിനാല്‍

NEWS

വ്യക്തി വിവര ചോര്‍ച്ച; ഗൂഗിള്‍ പ്ലസ് നിര്‍ത്തലാക്കും

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ തീരുമാനം. ഉപഭോക്താക്കളുടെ വ്യക്തിവിവരം പരസ്യമാക്കിയ തകരാര്‍ കണ്ടതിനെ തുടര്‍ന്നാണ് ഗൂഗിള്‍ കടുത്ത തീരുമാനമെടുക്കുന്നത്. 5.25 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളാണ് പരസ്യമായത്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ വിവരങ്ങള്‍ ചോരുന്നതായി കമ്പനി കണ്ടെത്തിയിരുന്നു.

NEWS

കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസ് കേരളത്തിലേക്ക്!

കരയിലും വെള്ളത്തിലും ഒരേപോലെ സഞ്ചരിക്കുന്ന ഇന്ത്യയിലെ ആദ്യ ബസിനു സാധ്യത തേടി ജലഗതാഗതവകുപ്പ്. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ചെലവ് കുറഞ്ഞ രീതിയിലുള്ള ബസ് സര്‍വീസ് ആരംഭിക്കുന്ന വിധത്തില്‍ ബസ് നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്. വാട്ടര്‍ ബസ് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ എല്ലാ