Sports

Sports

പര്‍വ്വത സൈക്ലിംഗ്: എംടിബി കേരള 2019 മത്സരങ്ങള്‍ വയനാട്ടില്‍

സാഹസിക സൈക്കിള്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി എംടിബി കേരളയുടെ     ആറാമത് മത്സരങ്ങള്‍ വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശനി ടീ എന്‍വയണ്‍സില്‍ നടക്കും. ഈ മാസം 21 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍. അഡ്വഞ്ചര്‍ സൈക്ലിംഗിലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിനൊന്നായ എംടിബി

Sports

ഇതു ചരിത്രം : 13 ബോള്‍, 0 റണ്‍, 6 വിക്കറ്റ്

ട്വന്റി 20 ക്രിക്കറ്റില്‍ ചരിത്രം രചിച്ചിരിക്കുകയാണു നേപ്പാള്‍ വനിതാ ക്രിക്കറ്റ് താരം അഞ്ജലി ചന്ദ്. സൗത്ത് ഏഷന്‍ ഗെയിംസിന്റെ ഭാഗമായി നടന്ന മത്സരത്തിലാണ് അഞ്ജലി ചരിത്രം രചിച്ചത്. നേപ്പാള്‍ – മാലിദ്വീപ് ടീമുകള്‍ തമ്മിലായിരുന്നു മത്സരം.     അഞ്ജലി എറിഞ്ഞതു

Sports

ബാലണ്‍ ഡി ഓര്‍ : ആറാം തവണയും മെസി

ആറാം തവണയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ആറു തവണ ഈ പുരസ്‌കാരം നേടിയ ഫുട്‌ബോളര്‍ എന്ന ഖ്യാതി ഇനി മെസിക്ക് സ്വന്തം. 2009, 2010, 2011, 2012, 2015 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ്

Sports

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം; പ്രഖ്യാപനം ഇന്ന്

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ലയണല്‍ മെസി, ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ഡൈക്ക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മത്സരരംഗത്തുണ്ട്. ബാലന്‍ ഡി ഓര്‍ ലിസ്റ്റ് ലീക്കായെന്ന വാര്‍ത്തകള്‍ ആധികാരികതയില്ലാതെ പരക്കുകയാണ്. വനിതകളില്‍ അമേരിക്കയെ

Sports

അണ്ടര്‍ 19 ലോകകപ്പ് : പ്രിയം ഗാര്‍ഗ് ക്യാപ്റ്റന്‍

2020ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. പ്രിയം ഗാര്‍ഗാണ് ടീമിനെ നയിക്കുക. നിലവിലെ ചാംപ്യന്മാരാണ് ടീം ഇന്ത്യ. ന്യൂസിലാന്‍ഡില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഓസ്ട്രേലിയയെ തകര്‍ത്താണ് ഇന്ത്യ കഴിഞ്ഞതവണ ജേതാക്കളായത്. ഇതുവരെ

Sports

ഐ ലീഗ് ഫുട്‌ബോളിന് ഇന്നു തുടക്കമാകും

ഐ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഐസ് വാള്‍ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലും കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലുമാണു മത്സരം. ഐസ് വാള്‍ എഫ്‌സി – മോഹന്‍ ബഗാന്‍, ഗോകുലം കേരള എഫ്.സി – നെരോക്ക എഫ്.സി എന്നിവര്‍ തമ്മിലാണ് ആദ്യദിനത്തിലെ മത്സരങ്ങള്‍.

Sports

ടി20 പരമ്പര: ധവാന്‍ പുറത്ത്, പകരക്കാരനായി സഞ്ജു എത്തുമെന്ന് സൂചന

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്നും ഓപണര്‍ ശിഖര്‍ ധവാന്‍ പുറത്ത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കുവേണ്ടി കളിക്കുമ്പോള്‍ ധവാന് ഇടത്തേ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമാകാത്തതിനാലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്നും ധവാന് പുറത്തുപോകേണ്ടിതായി

Sports

പുതിയ ആല്‍ഫാഎഡ്ജ് 4ഡി റണ്ണിംഗ് ഷൂവുമായി അഡിഡാസ്

ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങളിലൂടെ മുന്‍നിരയിലുള്ള അഡിഡാസ് പുതിയ ആല്‍ഫാഎഡ്ജ് 4ഡി റണ്ണിംഗ് ഷൂ വിപണിയിലിറക്കുന്നു. അഡിഡാസിന്റെ ഇന്നവേഷന്‍ ഇന്‍ക്യുബേറ്ററായ ഫ്യൂച്വര്‍ക്രാഫ്റ്റ് 2017-ല്‍ അവതരിപ്പിച്ച ആശയത്തിന്റെ വാണിജ്യസാക്ഷാത്കാരമാണ് പുതിയ ഷൂ. സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍ എന്ന കമ്പനി

Sports

തിരിച്ചുവരവിനൊരുങ്ങി സാനിയ

ടെന്നീസ് താരം സാനിയ മിര്‍സ തിരിച്ചുവരവിനൊരുങ്ങുന്നു. ഈ മാസം ആദ്യം പരിശീലനം ആരംഭിച്ചതായി സാനിയ അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ തുടങ്ങുമ്പോഴേക്കും തിരികെയത്താനാണു തീരുമാനം.     രണ്ടു വര്‍ഷത്തോളമായി പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു സാനിയ. നല്ലൊരു തിരിച്ചുവരവാണ്

Sports

കളിക്കളം സ്‌കൂള്‍ കായിക മേള ഇന്ന്‌ കൊടിയേറും

പട്ടിക വര്‍ഗവികസനവകുപ്പിനു കീഴിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക മാമാങ്കം കളിക്കളത്തിന് നാളെ ഇന്ന്‌ തുടക്കം.  24,25,26 തീയതികളിലാണ് മേള. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയും പ്രീമെട്രിക് ഹോസ്റ്റലുകളിലേയും വിദ്യാര്‍ഥികളുടെ കായികമികവ് കണ്ടെത്തുന്നതിനും മുഖ്യധാരയിലെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് മേള നടത്തുന്നത്. 1200ലധികം കുട്ടികള്‍ വിവിധ മത്സരങ്ങളിലായി