TECH

NEWS

ഇന്റര്‍നെറ്റ് ആസക്തി രാജ്യത്ത് പകര്‍ച്ചാവ്യാധിയായി മാറുന്നുവെന്ന് മനഃശാസ്ത്ര വിദഗ്ധര്

പരിധിവിട്ട മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വെര്‍ച്വല്‍ ഗെയിം ഉപയോഗം മൂലമുണ്ടാകുന്ന ആസക്തിയും സ്വഭാവ മാറ്റങ്ങളും രാജ്യത്ത് യുവജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുകയാണെന്ന് മനഃശാസ്ത്ര വിദഗ്ധരുടെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് വേണാട് ഗില്‍ഡ് ഓഫ് സൈക്യാട്രിസ്റ്റ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ എ.ബി വാജ്‌പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലോകേഷ് ശെഖാവത്താണ് ഇതു ചൂണ്ടിക്കാട്ടിയത്. ലഹരി ആസക്തികളില്‍ നിന്ന് മുക്തി ലഭിക്കുന്ന പോലെ ഈ സ്വഭാവ മാറ്റങ്ങളില്‍ നിന്ന് മുക്തി ലഭിക്കാന്‍ പരിഹാര മാര്‍ഗങ്ങള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.   ‘യുവജനങ്ങള്‍ വലിയ തോതിലാണ് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തികള്‍ക്ക് അടിമപ്പെടുന്നത്. ഇത് അവരെ നിഷ്‌ക്രിയരാക്കുകയും ഒരു സാമൂഹിക പ്രശ്‌നത്തിലേക്കു നയിക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു. നാല്‍ട്രെക്‌സോണ്‍ എന്ന മരുന്ന് ഇതു ചികിത്സിച്ചു ഭേദമാക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡോ ശെഖാവത്ത് പറഞ്ഞു. അതേസമയം ഈ മരുന്ന് എത്രത്തോളം വിജയിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുകവലി ആസക്തിയില്‍ നിന്ന് മോചനം നല്‍കുന്നതിന് ഉപയോഗിക്കുന്ന നികോട്ടിന്‍ അടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ മദ്യാസക്തി അടക്കമുള്ളവ ലഘൂകരിക്കാന്‍ നാല്‍ട്രെക്‌സോണ്‍ സഹായകമാകുമെന്നും ഡോ. ശെഖാവത്ത് പറഞ്ഞു.   മദ്യ, മയക്കു മരുന്ന് ആസക്തിയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് ഈ വര്‍ഷം സാമൂഹിക നീതി മന്ത്രാലയവും ദല്‍ഹി എയിംസിലെ നാഷണല്‍ ഡ്രഗ് ഡിപന്‍ഡെന്‍സ് ട്രീറ്റ്‌മെന്റ് സെന്ററും നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ കേരളത്തില്‍ ഇതൊരു ഗൗരവം കുറഞ്ഞ വിഷയമല്ലെന്നും സംസ്ഥാനത്ത് ആസക്തികള്‍ക്ക് അടിമപ്പെട്ടവര്‍ക്കിടയില്‍ പെരുമാറ്റ വൈകല്യങ്ങള്‍ വലിയ ആരോഗ്യ, സാമൂഹിക പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.    

TECH

മൊബൈല്‍ ആപ്പുമായി യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ്

ഇന്‍ഷൂറന്‍സ്് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ-സ്വകാര്യ സംയുക്ത സംരഭമായ യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ആരോഗ്യ, വാഹന, വിള ഇന്‍ഷൂറന്‍സ് മേഖലയില്‍ സുസ്ഥിര സാന്നിധ്യമുള്ള കമ്പനി ഡിജിറ്റല്‍ സേവനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് യു.എസ്.ജി.ഐ അലെയ് എന്ന

TECH

സാങ്കേതികവിദ്യാ മേഖലയിലെ വനിതാപ്രാതിനിധ്യം : ഹഡില്‍ കേരളയിലെ ചര്‍ച്ച ശ്രദ്ധേയമായി

പരമ്പരാഗത ചട്ടക്കൂടുകളില്‍ നിന്നു മാറി പ്രാഥമിക വിദ്യാഭ്യാസതലം മുതല്‍തന്നെ പെണ്‍കുട്ടികളെ സാങ്കേതികവിദ്യയില്‍ അഭിനിവേശമുണ്ടാകുന്ന തരത്തില്‍ വാര്‍ത്തെടുക്കണമെന്ന് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ ഹഡില്‍ കേരളയില്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു. സാങ്കേതികവിദ്യയില്‍ വനിതകള്‍ സജീവമാകുന്നതിനും ഉയര്‍ന്ന സ്ഥാനങ്ങളില്‍ അവര്‍ക്ക് പ്രാതിനിധ്യമുണ്ടാകുന്നതിനും ഇത് വഴിതെളിക്കുമെന്ന്

TECH

ദശലക്ഷം വരിക്കാരെ ലക്ഷ്യമിട്ട് ഡോക്സ്ആപ്പ് ഗോൾഡ്

ഓൺലൈൻ ഡോക്ടർ കൺസൾട്ടൻസി സേവനദാതാക്കളായ ഡോക്സ്ആപ്പ് തങ്ങളുടെ വാർഷിക കൺസൾട്ടൻസി സേവനമായ ഡോക്സ്ആപ്പ് ഗോൾഡിന് 2020-ഓടെ ലക്ഷ്യമിടുന്നത് പത്ത് ലക്ഷം വരിക്കാരെ. 2019 മാർച്ചിൽ തുടക്കമിട്ട ഓൺലൈൻ സേവനങ്ങൾക്ക് ഏതാനും മാസങ്ങൾ കൊണ്ടുതന്നെ ഒരു ലക്ഷം വരിക്കാരെ നേടാനായി. 999 രൂപ വാർഷിക ഫീസിൽ ഉപയോക്താവിനും

TECH

സിംഗപ്പൂര്‍ ഇന്ത്യ ഹാക്കത്തോണ്‍ ചെന്നൈയില്‍

സിംഗപ്പൂരുമൊത്തുള്ള ഇന്ത്യയുടെ രണ്ടാമത് ഹാക്കത്തോണ്‍ ഈ മാസം 28, 29 തീയതികളില്‍ ഐ.ഐ.ടി മദ്രാസില്‍ നടക്കും. ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും, സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നവീനാശങ്ങള്‍ രൂപീകരിക്കാനുമുദ്ദേശിച്ച്  തുടക്കമിട്ട ഉദ്യമമാണ്‌സിംഗപ്പൂര്‍ ഇന്ത്യ ഹാക്കത്തോണ്‍.

TECH

ലോകത്ത് ആദ്യമായി പോപ്പ് അപ്പ് ഡ്യൂവല്‍ സെല്‍ഫി ക്യാമറയുമായി വിവോ വി 17 പ്രോ

ലോകത്താദ്യമായി 32എംപി ഡ്യൂവൽ പോപ് അപ്പ് സെൽഫി ക്യാമറയും,  48എംപി റിയർ ക്യാമറയുമൊക്കെയായി ഫോട്ടോഗ്രാഫിക്ക്  ഏറ്റവും അനിയോജ്യമായ വിവോ വി 17പ്രോ സ്മാർട്ട്‌ ഫോൺ വിവോ അവതരിപ്പിച്ചു. വി സീരീസിലെ ഏറ്റവും പുതിയ മോഡലാണ് വി 17പ്രോ. ഡ്യൂവൽ പോപ് അപ്പ്

TECH

21-ാം ജന്മദിനം ആഘോഷമാക്കി ഗൂഗിള്‍

പിറന്നാള്‍ നിറവില്‍ ഗൂഗിള്‍. 21-ാം ജന്മദിനത്തില്‍ പ്രത്യേക ഡൂഡില്‍ ആര്‍ട്ടാണ്  ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോക്‌സ് കമ്പ്യൂട്ടറില്‍ ഗൂഗിളിന്റെ ബ്രൗസറുള്ള ചിത്രമാണ് ഗൂഗിള്‍ ജന്മദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. 27998 എന്ന തീയതിയും ഇതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 1988 -ലാണ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ

TECH

സെല്‍ഫിക്കു ശേഷം സ്ലോഫി : പുതിയ പ്രയോഗത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സെല്‍ഫി എന്ന പ്രയോഗം ഏവരും ഏറ്റെടുത്തിട്ടു കുറച്ചുകാലമേ ആയിട്ടുള്ളൂ. സ്വന്തം ചിത്രം സ്വയം പകര്‍ത്തുന്ന സെല്‍ഫിക്കാലത്തിനു ശേഷം ഇതാ സ്ലോഫി വരുന്നു. കഴിഞ്ഞദിവസമാണു സ്ലോഫി എന്നത് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. ആപ്പിളിന്റെ പുതിയ പ്രൊഡക്റ്റുകളുടെ ലോഞ്ചിങ്ങായിരുന്നു വേദി.   ആപ്പിളിന്റെ ഐഫോണ്‍ 11

TECH

വ്യാജന്മാരെ വാഴിക്കില്ല; നടപടികളുമായി ട്വിറ്റര്‍

വ്യാജന്മാരെ പൂട്ടാനൊരുങ്ങി ട്വിറ്റര്‍. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് ട്വിറ്റര്‍ റദ്ദാക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 10,000 അക്കൗണ്ടുകള്‍  ട്വിറ്റര്‍ പൂട്ടിക്കഴിഞ്ഞു. ആഭ്യന്തരയുദ്ധം, ഹൂതി പ്രസ്ഥാനം, തുടങ്ങിയവയുമായി ബന്ധപ്പെട്ടും മതപരവും പ്രാദേശികവുമായ വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച

TECH

ഷവോമിയുടെ എംഐ ബാന്റ് 4 പുറത്തിറങ്ങി

ഒഎല്‍ഇഡി ഡിസ്‌പ്ലേയോടുകൂടിയ ഷവോമിയുടെ എംഐ സ്മാര്‍ട്ട് ബാന്റ് 4 പുറത്തിറങ്ങി. പുതിയ സ്മാര്‍ട്ട് ബാന്റിന്റെ വില 2299 രൂപയാണ്. 0.95 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ബാന്റിനുള്ളത്. മുന്‍ മോഡല്‍ എംഐ ബാന്റ് 3യില്‍ നിന്നും കാര്യമായ വ്യത്യാസത്തോടെ എത്തുന്ന പുതിയ