കേരളത്തിനായി കാവിന്‍ കെയറിന്റെ മീര ചെമ്പരത്തി താളി :  അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു

കേരളത്തിനായി കാവിന്‍ കെയറിന്റെ മീര ചെമ്പരത്തി താളി :  അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു

നീണ്ട, തിളക്കമുള്ള മുടി ഇനി ഒരു വിദൂര സ്വപ്നമല്ല. പ്രമുഖ എഫ്എംസിജി കമ്പനിയായ കാവിന്‍ കെയറിന്റെ പ്രശസ്ത ബ്രാന്‍ഡായ മീരയുടെ പേരില്‍ മീര ചെമ്പരത്തി താളി അവതരിപ്പിക്കുന്നു. പരമ്പരാഗത കേശ സംരക്ഷണ ഉല്‍പ്പന്നമായ താളി കൂടുതല്‍ മെച്ചപ്പെടുത്തി സമകാലിക പാക്കേജില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി എത്തിക്കുകയാണ്. അലോവേര, ചെറിയ ഉള്ളി എന്നിവയുടെ ഗുണങ്ങളെല്ലാം അടങ്ങിയതാണ് മീര ചെമ്പരത്തി താളി. സിനിമ താരവും നിര്‍മ്മാതാവുമായ അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം, കാവിന്‍ കെയര്‍ നേതൃത്വ സംഘത്തിന്റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു.

 

 

ഓരോ പ്രദേശത്തിനും ആവശ്യമായ ഉല്‍പ്പന്നം അവതരിപ്പിക്കുക എന്ന ആപ്തവാക്യത്തിന്റെ ചുവടുപിടിച്ചാണ് കേരള വിപണിക്കായി പരമ്പരാഗത ശീലങ്ങള്‍ നിലനിര്‍ത്തികൊണ്ട് മീര ചെമ്പരത്തി താളി അവതരിപ്പിക്കുന്നത്. കാവിന്‍ കെയറിന്റെ ഗവേഷണ ടീം വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നത്തില്‍ സ്വാഭാവിക ചേരുവകളായ ചെമ്പരത്തി, ചെറിയ ഉള്ളി, അലോവേര തുടങ്ങിയവയെല്ലാം ചേര്‍ന്നിട്ടുണ്ട്. ഇത് മുടിക്ക് സമഗ്ര സംരക്ഷണവും താരനില്‍ നിന്നും മോചനവും നല്‍കുന്നു. താരന്‍ കളയാനായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതാണ് ഉള്ളിയുടെ നീര്. ഇത് തേച്ച് മുടി കഴുകുമ്പോള്‍ നീണ്ടു നില്‍ക്കുന്ന സുഗന്ധം ലഭിക്കുന്നത് വേനലില്‍ ഉപകാരപ്രദമാണ്.

 

പരമ്പരാഗത കേശ സംരക്ഷണ മാര്‍ഗങ്ങളും ചേരുവകളും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ എത്തിച്ച് വിശ്വാസം നേടിയിട്ടുള്ള ബ്രാന്‍ഡാണ് മീര. മീര ചെമ്പരത്തി താളിയിലൂടെ ഈ പെരുമ കേരള വിപണിയിലേക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കാവിന്‍ കെയര്‍ സീനിയര്‍ ബ്രാന്‍ഡ് മാനേജര്‍ വെങ്കടേഷ് പറഞ്ഞു. ചെമ്പരത്തിയിലൂടെ പരമ്പരാഗത താളിയുടെ ഗുണങ്ങള്‍ അതേപടി നിലനിര്‍ത്തുന്നുവെന്നും ചെറിയ ഉള്ളി, അലോവേര എന്നിവയുടെ ഗുണങ്ങള്‍ നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണെന്നും ഈ ഉല്‍പ്പന്നം ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുമെന്നും എല്ലാ വീടുകളിലും എത്തുമെന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു.

 

മീര ചെമ്പരത്തി താളിയുടെ അവതരണത്തിലൂടെ കേരള വിപണിയിലേക്കുള്ള കാവിന്‍കെയറിന്റെ നിര്‍ണായക ചുവടുവയ്പ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായി എല്ലാ വീടുകളിലും താളി ഉപയോഗിക്കാറുണ്ടെന്നും കാവിന്‍ കെയര്‍ ഇത് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ എത്തിക്കുന്നുവെന്നും ഇതില്‍ അടങ്ങിയിട്ടുള്ള ചേരുവകള്‍ നൂതനമാണെന്നും ഉല്‍പ്പന്നം കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പെട്ടെന്ന് ഹിറ്റാകുമെന്നും നിവിന്‍ പോളിയും നയന്‍താരയും അഭിനയിക്കുന്ന ‘ലൗ ആക്ഷന്‍ ഡ്രാമ’യെന്ന ഞങ്ങളുടെ പുതിയ ചിത്രത്തില്‍ ഉല്‍പ്പന്നം അവതരിപ്പിച്ച് മീര ബ്രാന്‍ഡുമായുള്ള സഹകരണം വ്യാപിപ്പിക്കുകയാണെന്നും അജു വര്‍ഗീസ് പറഞ്ഞു.

 

ഉപഭോക്താവിന് ഒറ്റ നോട്ടത്തില്‍ തന്നെ പുതുമ തോന്നാനായി വെള്ളയും പച്ചയും നിറങ്ങള്‍ ചേര്‍ന്നൊരു പാക്കിലാണ് പുതിയ മീര ചെമ്പരത്തി താളി വരുന്നത്. 80 മില്ലിലിറ്റര്‍ (60 രൂപ), 180 മില്ലിലിറ്റര്‍ (120രൂപ) ബോട്ടിലുകളില്‍ ലഭ്യമാണ്. രണ്ടു രൂപയുടെ ചെറിയ ഷാസെകളായും കേരളത്തിലെ എല്ലാ കടകളിലും ലഭിക്കും.

 

Spread the love
Previous ഇനി ലൈസന്‍സിന് എച്ചും എട്ടും പോരാ; വരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ പുത്തന്‍ പരിഷ്‌കാരങ്ങള്‍
Next മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ ടീസര്‍ റിലീസ് ചെയ്തു : വീഡിയോ കാണാം

You might also like

Entrepreneurship

കുരുമുളക് കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ മെതിയന്ത്രവുമായി ഒരു യുവാവ്

വിപണിയിലെ പൊന്‍താരമാണ് സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയായ കുരുമുളക്. കര്‍ഷകന് കൂടുതല്‍ വില കിട്ടുന്ന വിളകളിലൊന്നായി കുരുമുളക് മാറിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും കുരുമുളക് കര്‍ഷകരെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ട് ഉള്ള ജോലിയാണ് തരിയില്‍ നിന്ന് മണി മുളക് ഉതിര്‍ത്ത് എടുക്കുക എന്നത്. തൊഴിലാളികളെ കിട്ടാനില്ലാത്ത

Spread the love
Special Story

കേരള ബാങ്ക് ഉടന്‍ ആരംഭിക്കും : നടപടികള്‍ അവസാനഘട്ടത്തില്‍

കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനഘട്ടത്തില്‍. മികച്ച രീതിയില്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.സഹകരണരംഗത്തെ കുതിച്ചു ചാടത്തിനു കേരള ബാങ്ക് വഴിവെക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവഴി സര്‍വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടും.   ജില്ലാ

Spread the love
NEWS

ഉത്സവകാല ഓഫറുമായി ജിയോഫൈ

രാജ്യത്തുടനീളം 4ജി ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി റിലൈന്‍സ് റീട്ടെയ്ല്‍ ജിയോഫൈയുടെ ഉത്സവകാല ഓഫര്‍. സെപ്റ്റംബര്‍ 20ന് തുടങ്ങിയ 999 രൂപയുടെ ജിയോഫൈ ഉത്സവ ഓഫര്‍ 30വരെയാണ് ലഭ്യമാകുന്നത്. 2ജി, 3ജി സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ് തുടങ്ങി 4ജി അല്ലാത്ത മറ്റ് സ്മാര്‍ട്ട്ഫോണ്‍ ഉപകരണങ്ങളിലേക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply