ചക്ക മടല്‍ വിഭവങ്ങള്‍

ചക്ക മടല്‍ വിഭവങ്ങള്‍

ചക്ക വിഭവങ്ങള്‍ മനുഷ്യന്റെ തീന്‍മേശയില്‍ ഇടംപിടിച്ചിട്ട് നൂറ്റാണ്ടുകളായി. പിന്നീട് ഒരുകാലത്ത് അവഗണിക്കപ്പെട്ടെങ്കിലും ഇന്ന് ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചക്ക. ചക്കയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന കണ്ടെത്തലാണ് കേരളത്തിന്റെ ഈ ഔദ്യോഗിക ഫലത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

ചക്കചുളയും കുരുവും മാത്രമല്ല ചക്ക മടലും ഭക്ഷ്യ യോഗ്യമാണ്. ചക്ക മടല്‍ ഉപയോഗിച്ച് ചിപ്‌സ്, ചക്ക മടല്‍ മസാല ഫ്രൈ, ചക്ക മടല്‍ തോരന്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം.

ചക്ക മടല്‍ ഫ്രൈ : ചക്ക ചുളകള്‍ മാറ്റിയ മടലിന്റെ മുള്ളുള്ള ഭാഗം നീക്കം ചെയ്ത് ചെറിയ വീതിയില്‍ കനും കുറച്ച് മുറിക്കുക. ശേഷം ഓരോന്നും വറുക്കുന്നതിനാവശ്യമായ വലിപ്പത്തില്‍ ചെറുതായി മുറിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും മഞ്ഞളും പുരട്ടി കുറച്ചുസമയം വെയ്ക്കുക. അതിനു ശേഷം എണ്ണ ചൂടാക്കി അതില്‍ വറുത്ത് കോരുക.

 

ചക്ക മടല്‍ മസാല ഫ്രൈ: ചക്ക മടല്‍ മുള്ളുകള്‍ കളഞ്ഞ് വളരെ ചെറുതാക്കി ചതുരാകൃതിയില്‍ അരിഞ്ഞെടുക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും മൂപ്പിച്ച് അതിലേക്ക് അറിഞ്ഞുവെച്ചിരിക്ക ചക്ക മടല്‍ ചേര്‍ക്കുക. അത് ഫ്രൈ ആകുന്നതുവരെ ഇളക്കിക്കൊടുക്കണം. പാകത്തിന് ഫ്രൈ ആയ ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി, കുരുമുളകുപൊടി, മസാലപ്പൊടി, വെളുത്തിള്ളി എന്നിവ ചേര്‍ത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാലും മല്ലിയിലയും ചെറു കഷണങ്ങളാക്കി മുറിച്ച തക്കാളിയും ചേര്‍ത്ത് ഒന്നുകൂടി തിളച്ചതിനുശേഷം വിളമ്പാം.

ചക്ക മടല്‍ തോരന്‍: മുള്ളുകള്‍ കളഞ്ഞ് വൃത്തിയാക്കിയ ചക്ക മടല്‍ ചെറുതായി അരിഞ്ഞ് അതില്‍ കടുക്, കറിവേപ്പില, തേങ്ങ ഒതുക്കിയത്, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി, പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് സാധാരണ തോരന്‍ ഉണ്ടാക്കുന്നതുപോലെതന്നെ ഉണ്ടാക്കി വിളമ്പാം.

 

 

Spread the love
Previous സ്ഥിരവരുമാനത്തിന് മാംഗോസ്റ്റിന്‍
Next മോട്ടോ ജി6 ഫോണുകള്‍ പ്രഖ്യാപിച്ചു

You might also like

LIFE STYLE

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6, വിറ്റാമിന്‍ സി, ഇരുമ്പ്,

Spread the love
LIFE STYLE

എപ്പോഴും ഭംഗിയായിരിക്കാന്‍ സ്ത്രീകള്‍ ബാഗില്‍ കരുതേണ്ട 6 സാധനങ്ങള്‍

സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. ഭംഗിയായും വൃത്തിയായും നടക്കുകയെന്നത് ഒരു വ്യക്തി സ്വയം നല്‍കുന്ന ബഹുമാനം കൂടിയാണ്.  ഭംഗിയായി എപ്പോഴുമുണ്ടായിരിക്കണമെങ്കില്‍ ചില മേക്കപ്പ് സാധനങ്ങള്‍ നമ്മള്‍ എപ്പോഴും കയ്യില്‍ കരുതേണം. അവ എന്തൊക്കെയാണെന്ന് അറിയാം.  സണ്‍സ്‌ക്രീന്‍ എത്ര

Spread the love
LIFE STYLE

ഇന്ത്യ സ്കില്‍സ് കേരള 2020: ജില്ലാ പര്യടനം  സജി ചെറിയാന്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും

 ഇന്ത്യ സ്കില്‍സ് കേരള 2020 ന്‍റെ രാജ്യാന്തര മത്സരമായ ‘വേള്‍ഡ് സ്കില്‍സ് 2021’ ല്‍ കേരളത്തിന്‍റെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന  ജില്ലയിലെ പ്രചാരണ പര്യടനം സജി ചെറിയാന്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും. തൊഴിലും നൈപുണ്യം വകുപ്പിന് കീഴിലുള്ള സംസ്ഥാന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply