പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം; എന്തൊക്കെയെന്നറിയാം

പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം; എന്തൊക്കെയെന്നറിയാം

 

പാന്‍ കാര്‍ഡ് നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍. നികുതി വെട്ടിപ്പുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പാന്‍കാര്‍ഡ് നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണട്ുവന്നത്. നവംബര്‍ 19ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇറക്കിയ വിജ്ഞാപനത്തിനാണ് ആദായനികുതി ചട്ടത്തില്‍ (1962) ഭേദഗതി വരുത്തിയിട്ടുള്ളത്. പുതുക്കിയ നിയമങ്ങള്‍ പ്രാബല്യത്തിലായി.

1) ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പാന്‍കാര്‍ഡ് എടുത്തിരിക്കണം. ഇതുസംബന്ധിച്ച അപേക്ഷകള്‍ 2019 മെയ് 31നകം സമര്‍പ്പിക്കണം.

2) ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷത്തിനു മുകളില്‍ ഇടപാടുകള്‍ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, അവകാശി, സ്ഥാപകന്‍, നടത്തിപ്പുകാരന്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അവര്‍ മെയ് 31ന് മുമ്പ് പാന്‍ കാര്‍ഡ് എടുക്കണം.

3) അമ്മമാര്‍ ഏക രക്ഷാകര്‍ത്താവാണെങ്കില്‍ പാന്‍ അപേക്ഷയില്‍ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ല.

Previous മള്‍ബറിയുടെ ഈ ഗുണങ്ങള്‍ അറിയാമോ?
Next വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്

You might also like

Others

മല്യയെ കൈമാറാന്‍ ഉത്തരവായി; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരം

വ്യവസായപ്രമുഖനും മദ്യവ്യവസായിയുമായ വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈാറാന്‍ ഉത്തരവായി. എന്നാല്‍ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസം നേരിട്ടേക്കുമെന്ന് സൂചന. മല്യയ്‌ക്കെതിരേ കുറ്റം നിലനില്‍ക്കുന്നതായും വിചാരണയ്ക്കായി ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്നും കോടതി വിധിച്ചു. എന്നാല്‍ മല്യയ്ക്ക് 14 ദിവസങ്ങള്‍ക്കകം ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍

Others

തെലുങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു

ഹൈദരാബാദ്: മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ കീഴിലുള്ള തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ മന്ത്രിസഭ പിരിച്ചുവിട്ടതായി അറിയിച്ചു. നിയമസഭ പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പിന് സാധ്യതകള്‍ തെളിയുകയാണ്. നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ നല്‍കിയ ശുപാര്‍ശ

Business News

എണ്ണ വില വര്‍ധന ഇന്ത്യയ്ക്ക് തലവേദനയായേക്കും

എണ്ണ വില ദിനംപ്രതി വര്‍ധിച്ചുവരുന്നത് ലോക സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം എണ്ണ വിലയില്‍ 14 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2014നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വിപണനം നടക്കുന്നത്. ഇന്ത്യ പോലുള്ള

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply