അതിര്‍ത്തിയിലെ സംഘര്‍ഷം; ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താൻ ഇന്ത്യ

അതിര്‍ത്തിയിലെ സംഘര്‍ഷം; ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താൻ ഇന്ത്യ

ഇന്ത്യ – ചൈന അതിര്‍ത്തിയിൽ സംഘര്‍ഷം തുടരുന്നതിനിടെ ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താൻ തീരുമാനം. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതിചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നീക്കം തിരിച്ചടിയാകും. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 9.9 കോടി ഡോളര്‍ മൂല്യമുള്ള പട്ടുനൂലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പദ്ധതി പ്രകാരം അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനും സ്വദേശീയമായി പട്ടുനൂല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.

ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ് നേരത്തെതന്ന വിമര്‍ശന വിധേയമായിരുന്നു.

Spread the love
Previous സംരംഭകര്‍ക്ക് കൈത്താങ്ങായി ബിസ്‌പോള്‍
Next റഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി

You might also like

AUTO

പുതിയ ലിമിറ്റഡ് എഡിഷൻ സ്‌പോട്ടി ഫോർച്യൂണർ ടിആർഡി അവതരിപ്പിച്ചു

ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ എക്കാലത്തെയും മികച്ച വാഹനങ്ങളിലൊന്നായ ഫോർച്യൂണറിന്റെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷൻ മോഡലായ ടൊയോട്ട ടിആർഡി അവതരിപ്പിച്ചു. പകരം വെക്കാനില്ലാത്ത കാര്യക്ഷമതക്കും, കരുത്തിനുമൊപ്പം ആകർഷകമായ സവിശേഷതകളും, ഡ്യൂവൽ ടോൺ ഡിസൈനും ടൊയോട്ട ടിആർഡിയെ വ്യത്യസ്തമാക്കുന്നു. 4×2, 4×4 ഓട്ടോമാറ്റിക്

Spread the love
NEWS

നെഹ്രുട്രോഫി വള്ളംകളിയില്‍ ചമ്പക്കുളം ചുണ്ടനെ സ്‌പോണ്‍സര്‍ ചെയ്ത് യു എസ് ടി ഗ്ലോബല്‍

 കേരളത്തിലെ ഏറ്റവും പേരുകേട്ട ജലമേളയായ നെഹ്രുട്രോഫി വള്ളം കളിയില്‍ പ്രമുഖരായ ചമ്പക്കുളം ചുണ്ടനെ ഇത്തവണ സ്‌പോണ്‍സര്‍ ചെയ്യുന്നത് യു എസ് ടി ഗ്ലോബല്‍. നെഹ്റു ട്രോഫിയുടെ ചരിത്രത്തില്‍ ഇതേവരെ ഒന്‍പത് തവണ കിരീടമണിഞ്ഞ ജലരാജാക്കന്മാരാണ് ചമ്പക്കുളം ചുണ്ടന്‍. പത്താം കിരീടം ലക്ഷ്യമിടുമ്പോള്‍ യു എസ്

Spread the love
NEWS

ലോട്ടറി ടിക്കറ്റില്‍ ആറ് സുരക്ഷാസംവിധാനങ്ങള്‍ : വ്യാജ ലോട്ടറിക്ക് താഴ് വീണു

വ്യാജലോട്ടറി തടയുന്നതിനും ലോട്ടറികളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതുമായി സർക്കാർ നടപ്പിലാക്കിയത് നിരവധി ആധുനിക സുരക്ഷാ സംവിധാനങ്ങൾ. മൈക്രോ പ്രിന്റിംഗ്, ഗില്ലോച്ച് പാറ്റേൺ, അദൃശ്യമായ എഴുത്ത്, ത്രിമാനദൃശ്യം തുടങ്ങിയ സംവിധാനങ്ങൾ ലോട്ടറി ചൂഷകർക്ക് വെല്ലുവിളിയായി. ഭാഗ്യക്കുറി ടിക്കറ്റിന്റെ കളർ ഫോട്ടോകോപ്പി, സ്‌കാൻ ചെയ്ത

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply