‘ചോക്ലേറ്റ്’ വീണ്ടുമെത്തുന്നു; നായകന്‍ ഉണ്ണി മുകുന്ദന്‍

‘ചോക്ലേറ്റ്’ വീണ്ടുമെത്തുന്നു; നായകന്‍ ഉണ്ണി മുകുന്ദന്‍

കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത സിനിമയായിരുന്നു പൃഥ്വിരാജ് നായകനായി അഭിനയിച്ച ചോക്ലേറ്റ്. സച്ചി സേതുവിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 2007-ലായിരുന്നു. കേരളത്തില്‍ വന്‍വിജയമായി മാറി കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി കുറിച്ച സിനിമയ്ക്ക് പുനരാഖ്യാനം ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദനാണ് സിനിമയില്‍ നായകനായി എത്തുന്നത്. പൂര്‍ണ്ണമായും ഹാസ്യത്തിനും യുവത്വത്തിന്റെ വികാരവിചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുങ്ങുന്നത്.

ചോക്ലേറ്റ്, സീനിയേഴ്സ്, മല്ലുസിംഗ്, കസിന്‍സ്, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി നിരവധി മെഗാ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സേതു തന്നെയാണ് പുതിയ സിനിമയുടേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. പരസ്യചിത്ര സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ബിനു പീറ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന  ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Previous ലഹരിക്കെതിരെ കൊച്ചി മൺസൂൺ മാരത്തൺ
Next ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കിന്റെ വില എത്രയെന്നറിയാമോ?

You might also like

MOVIES

പ്രഥമ ജടായു സ്മൃതി പുരസ്‌കാരം നെടുമുടി വേണുവിന് സമ്മാനിക്കും

പ്രഥമ ജടായു സ്മൃതി പുരസ്‌കാരം നടന്‍ നെടുമുടി വേണുവിന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സമ്മാനിക്കും. ജനുവരി പതിമൂന്നു വൈകിട്ട് 5.30നാണ് പുരസ്‌കാര ദാനം. ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ കാര്‍ണിവല്‍ തുടരുകയാണ്. ഡിസംബര്‍ ഇരുപത്തിരണ്ടിന് ആരംഭിച്ച കാര്‍ണിവല്‍ ജനുവരി

MOVIES

ദിലീപിന്റെ തിരിച്ചുവരവ് ചോദ്യം ചെയ്ത് രഞ്ജിനി

അമ്മയിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് സിനിമാ താരം രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്നും, ഈ നടപടിയെടുത്ത അമ്മയുടെ പേര് മാറ്റണമെന്നുമാണ് രഞ്ജിനി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. രഞ്ജിനിക്ക് പുറമെ സിനിമാ രംഗത്തുള്ള നിരവധിപേര്‍ അമ്മ എന്ന പേര്

Uncategorized

നനഞ്ഞ നോട്ടുകൾ മാറിയെടുക്കാൻ സൗകര്യമൊരുക്കി ബാങ്കുകൾ

കൊച്ചി:പ്രളയത്തിൽ നനഞ്ഞു ഉപയോഗശൂന്യമായ നോട്ടുകൾ ബാങ്കുകളിൽ മാറ്റിയെടുക്കാം. എന്നാൽ വെള്ളത്തിലും ചെളിയിലും മുങ്ങി കട്ടപിടിച്ച് വേര്‍പെടുത്താനാവാത്തവിധം കേടായ നോട്ടുകെട്ടുകള്‍ മാറ്റിനല്‍കാന്‍ റിസര്‍വ് ബാങ്കിനേ സാധിക്കുകയുള്ളു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇവ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ ഓഫിസില്‍ നല്‍കണോ, അതോ ഇപ്പോഴത്തെ ദുരിത

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply