ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് 314 കോടി ലാഭം 

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് 314 കോടി ലാഭം 

പ്രമുഖ ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി (ചോള) 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 10 ശതമാനം വളര്‍ച്ചയോടെ 314 കോടിയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 285 കോടിയായിരുന്നു.

 

 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 26 ശതമാനം വളര്‍ച്ചയോടെ 2,030 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,606 കോടിയായിരുന്നു. നികുതിയ്ക്ക് മുന്‍പുള്ള ലാഭം 10 ശതമാനം വര്‍ധനവോടെ 483 കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം 22 ശതമാനം വളര്‍ച്ചയോടെ 8572 കോടി രൂപയുടെ വിതരണമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 7,014 കോടി രൂപയായിരുന്നു വിതരണം. 35 ശതമാനം വളര്‍ച്ചയോടെ 46,709 കോടിയുടെ ആസ്തി കമ്പനി കൈവരിച്ചു.
Spread the love
Previous സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപം കണ്ടെത്താന്‍ കെഎസ് യുഎം-ന്‍റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫോര്‍ സ്റ്റാര്‍ട്ടപ്സ് 101
Next ആള്‍ക്കൂട്ടത്തില്‍ തനിയേ : ഓര്‍മയുണ്ടോ ഈ നടനെ

You might also like

NEWS

മാലിന്യ പരിപാലനത്തില്‍ പുതുമാതൃക സൃഷ്ടിച്ച് കൂളിയാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍

മാലിന്യ സംസ്‌കരണത്തില്‍ പുതിയ വിപ്ലവം തീര്‍ക്കുകയാണു കൂളിയാട് ഗവ.ഹൈസ്‌കൂള്‍. കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുതന്നെ മാതൃകയാവുകയാണ്. മാലിന്യങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്ന ദൈനംദിന പ്രവര്‍ത്തികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയുള്ള വലിയ പ്രവര്‍ത്തനങ്ങളാണു

Spread the love
NEWS

കടബാധ്യത: കഫേ കോഫി ഡേ ബാംഗ്ലൂര്‍ ടെക് പാര്‍ക്ക് വിറ്റു

5,000 കോടി രൂപ കടബാധ്യതയെ തുടര്‍ന്ന് കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബാംഗ്ലൂരിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വില്‍പ്പന നടത്തി. കഫേ കോഫി ഡേ ശൃംഖലയുടെ ഉടമകളാണ് കോഫി ഡേ എന്റര്‍പ്രൈസസ്. കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ

Spread the love
Business News

ഇന്ധന വിലകളില്‍ നേരിയ താഴ്ച

ഉപയോക്താക്കള്‍ക്ക് നേരിയ ആശ്വാസം നല്‍കിക്കൊണ്ട് ഇന്ധന വിലകള്‍ നേരിയ തോതില്‍ താഴ്ന്നു. രാജ്യ തലസ്ഥാനത്ത് പെട്രോള്‍ വില 40 പൈസ കുറഞ്ഞ് 80.45 രൂപയിലും ഡീസല്‍ വില 35 പൈസ താഴ്ന്ന് 74.38 രൂപയിലുമാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. എന്നാല്‍ മുംബൈയില്‍,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply