കേള്‍വിയുടെ ലോകം തുറന്ന് ക്ലാരിട്ടണ്‍ ഹിയറിങ് എയ്ഡ് സെന്റര്‍

കേള്‍വിയുടെ ലോകം തുറന്ന് ക്ലാരിട്ടണ്‍ ഹിയറിങ് എയ്ഡ് സെന്റര്‍

ഒരു മനുഷ്യനു കേള്‍വിയുടെ ലോകം അന്യമാകുമ്പോള്‍ അതു സാമൂഹികജീവിതത്തില്‍ ഒറ്റപ്പെടുന്നതിനു തുല്യമായ അവസ്ഥയാണ്. ഇത്തരത്തില്‍ ശബ്ദഘോഷത്തിരകളുടെ ആഹ്ലാദം നുണയാനാകാതെ ഒറ്റപ്പെട്ടു പോകുന്നവര്‍ നിരവധിയുണ്ട്. കുരുന്നുകള്‍ മുതല്‍ പ്രായമായവര്‍ വരെ. അവരെയൊക്കെ കേള്‍വിയുടെ വലിയ ലോകത്തേക്കു കൈപിടിച്ചു നടത്തുകയാണൊരു സംരംഭം. കൊച്ചി ആസ്ഥാനമായുള്ള ക്ലാരിട്ടണ്‍ ഹിയറിങ് എയ്ഡ് സെന്റര്‍. കേള്‍വിയുടെ സ്വര്‍ഗ്ഗം ലഭ്യമാക്കാന്‍ ഓഡിയോളജിസ്റ്റുകളുടെ ഒരു സംഘം തന്നെ ക്ലാരിട്ടണില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനോടകം തന്നെ നിരവധി പേര്‍ക്കു കേള്‍വിയുടെ സൗഭാഗ്യം തിരിച്ചു നല്‍കാന്‍ ക്ലാരിട്ടണ്‍ ഹിയറിങ് എയ്ഡ് കമ്പനിക്കു കഴിഞ്ഞു. നിലമ്പൂര്‍ സ്വദേശി അഫ്‌സല്‍ അലിയാണ് നന്മ നിറയുന്ന ഈ സംരംഭത്തിനു ചുക്കാന്‍ പിടിക്കുന്നത്. ക്ലാരിട്ടണിന്റെ തുടക്കത്തെക്കുറിച്ചും പ്രവര്‍ത്തനരീതിയെക്കുറിച്ചും കേള്‍വിയുടെ പ്രാധാന്യത്തെക്കുറിച്ചും അഫ്‌സലിലൂടെ അറിയാം, കാതോര്‍ക്കുക.

 

ശബ്ദത്തിന്റെ ലോകത്തേക്ക്

നിലമ്പൂര്‍ സ്വദേശി അഫ്‌സല്‍ അലി 2005ലാണു കൊച്ചിയില്‍ എത്തുന്നത്. വേള്‍ഡ് സ്‌പേസ് സാറ്റലൈറ്റ് റേഡിയോ എന്ന സ്ഥാപനത്തില്‍ എക്‌സിക്യുട്ടിവായിട്ടായിരുന്നു ആദ്യത്തെ ഔദ്യോഗിക വേഷം. പിന്നീട് ഹിന്ദുസ്ഥാന്‍ യുണിലിവറില്‍ ഓള്‍ കേരള ഹെഡ്ഡായി. അതിനുശേഷം ഹിയറിങ് എയ്ഡ് കമ്പനിയായ ഫൊണാക്കില്‍ എത്തി. സെയ്ല്‍സ് ആന്‍ഡ് ട്രെയ്‌നിങ് വിഭാഗമാണു കൈകാര്യം ചെയ്തിരുന്നത്. വളരെ കുറച്ചുകാലം മാത്രമേ അവിടെ ജോലി ചെയ്തുള്ളൂ. പീന്നീട് ജോയ്ന്‍ ചെയ്ത സ്റ്റാര്‍കീ ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡില്‍ നിന്നാണു ഓഡിയോളജിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പഠിക്കുന്നത്. പിന്നീടു 2012ല്‍ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. 2012ല്‍ ഓഡിയോളജിയില്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കി സമാനമേഖലയിലെ അറിവു വര്‍ധിപ്പിച്ചു. പിന്നീട് 2016ല്‍ ക്ലാരിട്ടണ്‍ എന്ന പേരില്‍ സ്വന്തം സംരംഭവും ആരംഭിച്ചു. ഇപ്പോള്‍ പന്ത്രണ്ടോളം ഓഡിയോളജിസ്റ്റുകള്‍ അഫ്‌സലിനു കീഴില്‍ ജോലി ചെയ്യുന്നുണ്ട്.

 

മനസ് നിറയ്ക്കുന്ന ജോലി

ഒരു സാധാരണ പ്രൊഡക്റ്റ് വില്‍ക്കുന്നതു പോലെയല്ല ഹിയറിങ് എയ്ഡിന്റെ മേഖലയിലെ ജോലി. അതില്‍ സേവനത്തിന്റെയും ജീവകാരുണ്യപ്രവര്‍ത്തനത്തിന്റേയും അംശമുണ്ട്. ഇത്തരം ജോലി ചെയ്യുമ്പോള്‍ വളരെയധികം മാനസികമായ സംതൃപ്തിയും ലഭിക്കുന്നു. കേള്‍വിശക്തി ലഭിക്കുമ്പോഴുള്ള കസ്റ്റമേഴ്‌സിന്റെ സന്തോഷവും മനസ് നിറയ്ക്കുന്നതാണെന്ന് അഫ്‌സല്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു സംരംഭകന്‍ എന്ന നിലയില്‍ സ്വന്തം മൂല്യം വളരെയധികം വര്‍ധിക്കുന്നതാണീ ജോലിയെന്നു ഇതിനോടകം അഫ്‌സല്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത്തരമൊരു സംതൃപ്തി ലഭിക്കുമെന്നു മനസിലായതുകൊണ്ടാണ് ഓഡിയോളജിയുടെ ആഴങ്ങളിലേക്കു കടക്കാന്‍ എന്‍ജിനിയറിങ് ബിരുദധാരിയായ അഫ്‌സല്‍ തീരുമാനിച്ചത്.

 

ഇയര്‍ഫോണ്‍ ശ്രദ്ധിച്ചുപയോഗിക്കാം

കേള്‍വിശക്തിയില്‍ കുറവു സംഭവിക്കുന്നതിനു പല കാരണങ്ങളുണ്ട്. പാരമ്പര്യമായി സംഭവിക്കാം. അതുപോലെ തന്നെ നിരന്തരമായി ശബ്ദമലിനീകരണം മൂലവും കേള്‍വിശക്തിയില്‍ തകരാര്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചില മരുന്നുകള്‍ ഉപയോഗിക്കുന്നതും കാരണം കേള്‍വിശക്തി നഷ്ടപ്പെട്ട കേസുകളുമുണ്ട്. പ്രായാധിക്യം കാരണം കേള്‍വിശക്തിയില്‍ കുറവും സംഭവിക്കുന്നതും സാധാരണയായി ഉണ്ടാവാറുണ്ട്. ഇതെല്ലാം ഞരമ്പുകളുടെ തകരാറു മൂലം സംഭവിക്കുന്നതാണ്. കൃത്യസമയത്ത് ഹിയറിങ് എയ്ഡ് ഉപയോഗിക്കാതിരുന്നതാല്‍ ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. അതുകൊണ്ടു തന്നെ ശരിയായ സമയത്ത് ഹിയറിങ് എയ്ഡിന്റെ സഹായം തേടുന്നതു വളരെയധികം പ്രധാനമാണ്.

 

ഇന്നു ധാരാളം പേര്‍ മൊബൈല്‍ ഫോണിന്റെ ഇയര്‍ഫോണ്‍ വഴി പാട്ടുകളും മറ്റും കേള്‍ക്കുന്നവരാണ്. അമിതമായ ശബ്ദത്തില്‍ ഇത്തരത്തില്‍ ശബ്ദം ചെവിയിലെത്തുമ്പോള്‍ കേള്‍വിശക്തി കുറയാനുള്ള സാധ്യത കൂടുതലാണ്. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും നല്ലതാണ്.

 

പുതുസംരംഭകര്‍ അറിയാന്‍

ഒരു മേഖലയിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ അതിനെക്കുറിച്ചു വളരെ വ്യക്തമായിത്തന്നെ അറിയണമെന്ന് അഫ്‌സല്‍ പറയുന്നു. ഇല്ലെങ്കില്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരും. പ്രത്യേകിച്ചും വിപണിയിലേക്ക് ഇറങ്ങി പ്രയോഗികമായ അറിവു നേടണം. ആഴത്തിനുള്ള അറിവ് വളരെ അത്യാവശ്യമാണ്. ഓഡിയോളജി മേഖലയിലേക്ക് എത്തുമ്പോള്‍ അതിന്റെ എല്ലാവശങ്ങളും വ്യക്തമായി മനസിലാക്കിയിരുന്നു. അതുതന്നെയാണ് വിജയത്തിനുള്ള വഴിയൊരുക്കിയതും. സ്വന്തമായി ക്ലാരിട്ടണ്‍ എന്ന സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് ഓഡിയോളജിയുടെ മുക്കും മൂലയും കൃത്യമായി മനസിലാക്കിയിട്ടാണു സ്വന്തമായി സംരംഭം ആരംഭിച്ചത്.

 

ഗുണനിലവാരം തിരിച്ചറിയാം

പലപ്പോഴും സാധാരണക്കാരനു ഹിയറിങ് എയ്ഡുകളുടെ ഗുണനിലവാരം തിരിച്ചറിയാന്‍ സാധിക്കില്ല. ഗുണനിലവാരം തിരിച്ചറിയാന്‍ ഏറ്റവും നല്ല വഴി അതുണ്ടാക്കുന്ന കമ്പനിയുടെ വിപണിയിലെ സ്ഥാനത്തെക്കുറിച്ചും, പ്രവര്‍ത്തനപാരമ്പര്യത്തെക്കുറിച്ചും മനസിലാക്കുന്നതാണ്. സോഷ്യല്‍ മീഡിയയും ഗൂഗ്‌ളുമൊക്കെയുള്ള സാഹചര്യത്തില്‍ ഇത്തരം അന്വേഷണങ്ങള്‍ വളരെ എളുപ്പമാണ്. ക്ലിനിക്കില്‍ പോയി ഹിയറിങ് എയ്ഡിന്റെ ട്രയല്‍ ചെയ്യുന്നതാണു ഗുണനിലവാരം കണ്ടുപിടിക്കാനുള്ള എറ്റവും ഫലപ്രദമായ വഴി.

ഹിയറിങ് എയ്ഡ് ഉപയോഗിക്കണമെന്നു ഡോക്റ്റര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ അതു വൈകിക്കാതിരിക്കുന്നതാണു നല്ലത്. ഇന്നു കേരളത്തില്‍ ഹിയറിങ് എയ്ഡുകള്‍ വാങ്ങാന്‍ അധികം ചെലവു വരുന്നില്ല. അതുകൊണ്ടു തന്നെ കൃത്യസമയത്ത് അവ ഉപയോഗിക്കുന്നതില്‍ അലംഭാവം കാണിക്കാതിരിക്കുന്നതാണു നല്ലത്. കേള്‍വിയുടെ കാര്യത്തില്‍ ശരിയായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ആ വ്യക്തി സമൂഹത്തില്‍ ഒറ്റപ്പെടും. ആരോഗ്യകരമായ സാമൂഹിക ജീവിതത്തില്‍ കേള്‍വിക്കു വളരെയധികം സ്ഥാനമുണ്ട്. ഇത്തരത്തിലുള്ളവര്‍ ഉള്‍വലിയാനുള്ള സാധ്യത വളരെ കൂടുതലുണ്ട്.

 

കൂടുതല്‍ ബ്രാഞ്ചുകള്‍ വരുന്നു

ക്ലാരിട്ടണില്‍ നിന്നും നല്‍കുന്ന സേവനത്തിന്റെ ഗുണം തിരിച്ചറിഞ്ഞാണു കൂടുതല്‍ പേരും അന്വേഷിച്ചെത്തുന്നതെന്നു അഫ്‌സല്‍ പറയുന്നു. നിരവധി ഡോക്റ്റര്‍മാരും ക്ലാരിട്ടണ്‍ റഫര്‍ ചെയ്യുന്നുണ്ട്. ഹിയറിങ് എയ്ഡ് സെഗ്മെന്റില്‍ പന്ത്രണ്ടു വര്‍ഷത്തെ അനുഭവപരിചയമാണ് അഫ്‌സലിനുള്ളത്. കൊച്ചി, കടവന്ത്ര, ആലുവ, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ബ്രാഞ്ചുകളുള്ളത്. അധികം വൈകാതെ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കും. ചില ആശുപത്രികളിലെ ഹിയറിങ് എയ്ഡ് ലഭ്യമാക്കുന്നതും ക്ലാരിട്ടണ്‍ തന്നെയാണ്. ഹോള്‍സെയിലായി ഹിയറിങ് എയ്ഡുകളുടെ സപ്ലൈയും ഇപ്പോള്‍ നടന്നു വരുന്നുണ്ട്.

ക്ലാരിട്ടണില്‍ നിന്നും ഹിയറിങ് എയ്ഡ് സ്വീകരിച്ചവരുടെ സംതൃപ്തി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലമെന്നു അഫ്‌സല്‍ പറയുന്നു. പരസ്യങ്ങളിലൂടെയല്ല ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞു ലഭിക്കുന്ന പബ്ലിസിറ്റിയിലൂടെയാണു കൂടുതല്‍ കൂടുതല്‍ ആളുകള്‍ ക്ലാരിട്ടണിനെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സംരംഭത്തിന്റെ വിജയരഹസ്യവും ഇതു തന്നെ.

 

 

ഗുണമേന്മയുള്ള പ്രൊഡക്റ്റ്
ശ്രീകുമാര്‍

 

ക്ലാരിട്ടണ്‍ ഹിയറിങ് എയ്ഡ് കമ്പനിയുടേതു ഗുണമേന്മയുള്ള പ്രൊഡക്റ്റാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ട വ്യക്തിയാണു ഞാന്‍. കേവലമൊരു പ്രൊഡക്റ്റ് വില്‍ക്കുന്നതു പോലെയല്ല ഈ കമ്പനിയുടെ ഇടപെടലുകള്‍. കേള്‍വിയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ കുറച്ചധികം കാലമായി ഈ പ്രൊഡക്റ്റ് ഉപയോഗിച്ചു തുടങ്ങിയിട്ട്. ഇതുവരെ തകരാറുകള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല എന്നതും ഇതിന്റെ ഗുണമേന്മ വിളിച്ചോതുന്നു.

 

 

Spread the love
Previous മരുന്നു കവറുകളിൽ സ്റ്റാപ്ലർ പിൻ ഉപയോഗിക്കരുത്
Next ക്യാപ് ഇന്ത്യ : നിര്‍മ്മാണമേഖലയിലെ വേറിട്ട സാന്നിധ്യം

You might also like

SPECIAL STORY

സംശയമില്ല ഇന്ത്യ തിരിച്ചു വരും – രത്തൻ ടാറ്റ

കൊറോണയെ അതിജീവിച്ച് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന് രത്തൻ ടാറ്റ. വിദഗ്ദരുടെ അഭിപ്രായങ്ങൾക്കപ്പുറം, പ്രതീക്ഷയുടെ നാളം പകരുന്ന കുറിപ്പ് വാർത്താ മാധ്യമങ്ങളിൽ വൈറലാണ്. അദ്ധേഹത്തിന്റെ കുറിപ്പ് വായിക്കാം.. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക രംഗം തകിടം മറിയും എന്നാണ്

Spread the love
Business News

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബ്രിട്ടനില്‍ ബിസിനസ് തുടങ്ങാം

കേരളത്തിലെ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ബ്രിട്ടനില്‍ ബിസിനസ് തുടങ്ങാനുള്ള അവസരം നല്‍കുമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെറമി പില്‍മോര്‍ ബെഡ്ഫോര്‍ഡ് പറഞ്ഞു.  ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നുള്ള ഉന്നതതല സംഘത്തിനൊപ്പം കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു

Spread the love
Entrepreneurship

ക്യാപ് ഇന്ത്യ : നിര്‍മ്മാണമേഖലയിലെ വേറിട്ട സാന്നിധ്യം

ഓരോ സംരംഭകനുമുണ്ടാകും അവര്‍ വിശ്വസിക്കുന്ന തത്വങ്ങളും ആത്മസംഹിതകളും. അതില്‍ ഊന്നിയുള്ള പ്രവര്‍ത്തനമായിരിക്കും അവരുടെ വിജയമന്ത്രമായി മാറുന്നത്. ക്യാപ് ഇന്ത്യ പ്രൊജക്റ്റ്‌സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സാരഥി മുഹമ്മദ് സക്കീറിനുമുണ്ട് അത്തരത്തില്‍ വിട്ടുവീഴ്ചകളില്ലാത്ത നയങ്ങളും കാഴ്ച്ചപ്പാടുകളും വിശ്വാസങ്ങളും. അവയെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply