ക്ലിക്ക് മൈ ഡേ; വെഡ്ഡിങ് ഫോട്ടോഗ്രഫിയിലെ വിശ്വസ്ത സംരംഭം

ക്ലിക്ക് മൈ ഡേ; വെഡ്ഡിങ് ഫോട്ടോഗ്രഫിയിലെ വിശ്വസ്ത സംരംഭം

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്നാണു വിശ്വാസം. ആ സ്വര്‍ഗീയ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നവരാണു വെഡ്ഡിങ് ഫോട്ടൊഗ്രഫര്‍മാര്‍. ആവര്‍ത്തിച്ചുകൊണ്ടിരുന്ന പതിവ് കാഴ്ചകളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും വിവാഹഫോട്ടൊകളും വിഡിയോകളുമൊരുക്കുന്ന വെഡ്ഡിങ് ഫോട്ടൊഗ്രഫിയുടെ കാലം കഴിഞ്ഞു. ഇന്നു സിനിമയെപ്പോലും വെല്ലുന്ന തരത്തില്‍ വിവാഹമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തപ്പെടുന്നു. സാങ്കേതികതയുടെ സഹായം കൂടിയെത്തുമ്പോള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം അതിമനോഹരമായിത്തന്നെ പോര്‍ട്രെയ്റ്റ് ചെയ്യപ്പെടുന്നു. വിവാഹമുഹൂര്‍ത്തങ്ങള്‍ അതിമനോഹരമായി ഫ്രെയിമിലൊതുക്കപ്പെടുന്നു. ഇത്തരത്തില്‍ വിവാഹമുഹൂര്‍ത്തങ്ങളെ വിസ്മയിപ്പിക്കുന്ന വിധത്തില്‍ ക്യാമറയില്‍ പകര്‍ത്തുന്നവരാണ് ക്ലിക്ക് മൈ ഡേ. ഈ സംരംഭത്തിലൂടെ അങ്കമാലിക്കാരനായ ജെറിന്‍ വെഡ്ഡിങ് ഫോട്ടൊഗ്രഫി, കോര്‍പ്പറേറ്റ് ഫോട്ടൊഗ്രഫി തുടങ്ങിയ രംഗത്ത് ചുവടുറപ്പിച്ചു കഴിഞ്ഞിട്ടു നാളുകളേറെയായി.

ഫോട്ടൊഗ്രഫിയോടുള്ള ഇഷ്ടം കൈമുതലാക്കി

അങ്കമാലിക്കാരനായ ജെറിന്‍ ആദ്യം എത്തിപ്പെട്ടതു ഹോട്ടല്‍ മാനേജ്മെന്റ് രംഗത്തായിരുന്നു. പിന്നീടാണു സ്വന്തം മേഖല തിരിച്ചറിഞ്ഞു ഫോട്ടൊഗ്രഫിയിലേക്ക് എത്തുന്നത്. പുതിയൊരു രംഗത്തേക്ക് എത്തുമ്പോള്‍ ഫോട്ടൊഗ്രഫിയോടുള്ള ഇഷ്ടം മാത്രമായിരുന്നു കൈമുതല്‍. പിന്നെ ഈ സംരംഭത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന വിശ്വാസവും കരുത്തായി നിന്നു.

 

വേറിട്ട ചിന്ത, വിപണിയില്‍ ഒരിടം

വേറിട്ട ചിന്തയാണു ക്ലിക്ക് മൈ ഡേക്കു വിപണിയിലൊരിടം നേടിക്കൊടുത്തത്. പരമ്പരാഗതമായി തുടര്‍ന്ന രീതികളില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു. കുറച്ചുകാലം മുമ്പു വരെയുള്ള ഫോട്ടൊഗ്രഫി വിവാഹവേദികളെത്തന്നെ അരോചകമാക്കുന്നതായിരുന്നു. വിവാഹവേദിയെ മറച്ചുകൊണ്ടു അണിനിരക്കുന്ന ക്യാമറകള്‍ ചടങ്ങുന്നകള്‍ കാണാനെത്തുന്നവരെ അസ്വസ്ഥമാക്കിയിരുന്നു. വിവാഹവേദിയില്‍ കയറ്റി വച്ചിരിക്കുന്ന ലൈറ്റും മറ്റു സംവിധാനങ്ങളും കാഴ്ചകളുടെ ഭംഗി കെടുത്തി. ഇതിനെയെല്ലാം എങ്ങനെ മറികടക്കാന്‍ സാധിക്കുമെന്ന് ചിന്തിച്ചു തുടങ്ങുന്നതോടെയാണ് ക്ലിക്ക് മൈ ഡെയില്‍ പുത്തന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഫ്ളാഷ് ഫോട്ടോഗ്രാഫി വരുന്നതോടെയാണ് ഫോട്ടോഗ്രാഫി മേഖലയില്‍ ഒരു തരംഗം തന്നെ തുടങ്ങുന്നത്. മാറ്റങ്ങള്‍ക്കനുസൃതമായി അപ്ഡേറ്റടായതോടെ ഫോട്ടോഗ്രാഫി മേഖലയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞു. എവിടെ വേണമെങ്കിലും എങ്ങനെവേണമെങ്കിലും ഫോട്ടോ എടുക്കാനുള്ള സ്പെയ്സാണ് ഫ്ളാഷ് ഫോട്ടോഗ്രാഫിയിലൂടെ ലഭിച്ചത്. ഫോട്ടോഗ്രാഫി കുറച്ച്കൂടി സിംപിളായിത്തുടങ്ങുന്നതും ഇതോടെയാണ്.

ദി യുനീക്ക് കമ്പനി

വെഡ്ഡിങ് കമ്പനികളുടെ സാധ്യത വളരെ വലുതാണെന്നതുകൊണ്ട് തന്നെ വലിയ മത്സരം നടക്കുന്ന ഒരു മേഖലയായിതു മാറി. കുറഞ്ഞ കാലം കൊണ്ട് നിരവധി വെഡ്ഡിങ് കമ്പനികളാണ് വ്യവസായ രംഗത്തേക്ക് കടന്നുവന്നത്. ഇതിനിടയില്‍ ഗുണമേന്മയില്ലാതെ തുടരാന്‍ കഴിയില്ല. കേരളത്തിലെ പ്രമുഖ വെഡ്ഡിങ് കമ്പനികളുമായി സഹകരിച്ച് ഏകദേശം 1500 വിവാഹങ്ങള്‍ പകര്‍ത്തിയ അനുഭവത്തില്‍ നിന്നുമാണ് ക്ലിക്ക് മൈ ഡെ എന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്. ഉപയോഗിക്കുന്ന ക്യാമറ, ഫോട്ടോയുടെ മനോഹാരിത, ക്രിയേറ്റിവിറ്റി എന്നിവയിലെല്ലാം ക്ലിക്ക് മൈ ഡെ ഒരു യുനീക്ക്നെസ് നിലനിര്‍ത്തി. ഈ വെഡ്ഡിങ് കമ്പനിയെ സംബന്ധിച്ച് ഒരു ഫോട്ടോഗ്രാഫര്‍ ക്ലൈന്റിനോട് ഏതു രീതിയില്‍ പെരുമാറുന്നു എന്നതിനു വളരെ പ്രധാന്യം കൊടുക്കുന്നുണ്ട്. ഫോട്ടോയുടെ മനോഹാരിതയെ അടിസ്ഥാനമാക്കിയുള്ള വിശ്വാസമാണ് ഇതിനു കാരണം. പ്രീവെഡ്ഡിങ് ഫോട്ടോഗ്രാഫിയാണെങ്കിലും പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഗ്രാഫിയാണെങ്കിലും സിനിമാറ്റിക് സ്റ്റൈലിലേക്ക് കൊണ്ടുവരാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

 

വെഡ്ഡിങ് ഫോട്ടോഗ്രാഫിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ സംരംഭം. കോര്‍പ്പറേറ്റ് ഇവന്റ്‌സുകള്‍്ക്കും ക്ലിക്ക് മൈ ഡെ നേതൃത്വം നല്‍കുന്നുണ്ട്. ഇവിഎം ഓട്ടോക്രാഫ്റ്റ്, ബിഎംഡബ്ലു, പോര്‍ഷേ, ജീപ്പ്, ഗ്ലോ ഡിസൈനര്‍ ബോട്ടിക്ക്‌സ് തുടങ്ങിയ കമ്പനികളെല്ലാം ക്ലിക്ക് മൈ ഡെയുടെ ക്ലൈന്‍സാണ്.

മികച്ച ക്യാമറകള്‍

canon 1dx mark2, canon mark4, 5d mark4 എന്നിങ്ങനെ വിവിധ തരത്തിലുള്ള കാനോനിന്റെ ക്യാമറയാണ് ക്ലിക്ക് മൈ ഡെ വെഡ്ഡിങ് ഫോട്ടോഗ്രാഫിക്കായി ഉപയോഗിക്കുന്നത്. 25 ലധികം ലെന്‍സുകള്‍ ഉണ്ടെങ്കിലും ഏറ്റവും അധികം ഉപയോഗിക്കുന്നത് പ്രൈം ലെന്‍സുകളാണ്.

ആവര്‍ത്തിക്കുന്ന വെല്ലുവിളികള്‍

ചില ക്ലൈന്‍സ് വിവാഹത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെടാറുണ്ട്. ചിലര്‍ ഒരു സിനിമ പോലെ ചെയ്യണം എന്നാണ് ആവശ്യപ്പെടാറുള്ളത്. കേരളത്തിലെ വിവാഹങ്ങള്‍ മിക്കപ്പോഴും ബഹളമയമായിരിക്കും. പലര്‍ക്കും പല അഭിപ്രായങ്ങളും ആചാരങ്ങളുമായിരിക്കും. അതെല്ലാം വാദിച്ച് ശരിയായി വരുമ്പോഴേക്കും ക്രിയേറ്റീവായി പ്ലാന്‍ ചെയ്ത പലതും നടക്കാതെ വരും. ഒരു വെഡ്ഡിങ് ഫോട്ടോഗ്രാഫിയിലെ ഏറ്റവും വലിയ വെല്ലുവിളിയുമതാണ്. പ്ലാന്‍ ചെയ്യുന്ന പല ഫോട്ടോകളും നടക്കാതെ വരുമെന്നത് വലിയ പ്രശ്നം തന്നെയാണ്.

കുടുംബം

അച്ഛനും അമ്മയും ഭാര്യയും 2 കുഞ്ഞുങ്ങളുമടങ്ങുന്നതാണ് ജെറിന്‍്റെ കുടുംബം. കുടുംബത്തിന്റെ വലിയ പിന്തുണ എന്നും ജെറിന് ഒപ്പമുണ്ടായിട്ടുണ്ട്. ഭാര്യ വിനിത. ഇസ മറിയം, ഇവ എലിസബത്ത് എന്നിവരാണ് മക്കള്‍.

Spread the love
Previous എഡ്യുക്സ് കരിയര്‍ സൊലൂഷ്യന്‍ പുതുതലമുറയെ വാര്‍ത്തെടുക്കുന്ന സ്ഥാപനം
Next സ്യൂട്ടണിയാന്‍ മോഹമുണ്ടോ, ബ്രിട്ടീഷ് സ്യൂട്ട്സിലേക്കു വരൂ

You might also like

SPECIAL STORY

പാന്‍ കാര്‍ഡ് മൈഗ്രേഷന്‍ എന്ത്? എന്തിന്? എങ്ങിനെ?

ആദായ നികുതി വകുപ്പ് നല്‍കുന്ന പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉള്‍ക്കൊള്ളുന്ന ലാമിനേറ്റഡ് കാര്‍ഡ് ആണ് പാന്‍ കാര്‍ഡ്. ഇംഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും ഉള്‍പ്പെടെയുള്ള 10 അക്കനമ്പറാണ്‍ പാന്‍ നമ്പര്‍. ആദായ നികുതി റിട്ടേണ്‍, ടിഡിഎസ്, ടിസിഎസ് ക്രെഡിറ്റുകള്‍ തുടങ്ങിയവയ്ക്ക് പാന്‍

Spread the love
Special Story

അത്യാധുനിക ഷോപ്പിംഗ് അനുഭവം ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓൺലൈൻ ഷോപ്പിംഗ് അനുഭവം നിങ്ങൾക്കായി ഒരുക്കുകയാണ് ലിസ്റ്റൊവണ്‍. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമുള്ള ലേറ്റസ്റ്റ് ഡിസൈനിലും മെറ്റീരിയലുകളിലും നിർമ്മിക്കപ്പെട്ട വസ്ത്രങ്ങൾ ആണ് ലിസ്റ്റൊവണ്‍ ന്റെ സവിശേഷത. നമ്മുടെ കംഫർട് സോൺ ഇൽ നിൽക്കുന്ന ട്രെൻഡി വസ്ത്രങ്ങൾ

Spread the love
NEWS

ന്യൂനമർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത

ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടത് 29 ന്  കന്യാകുമാരി  മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply