വെളിച്ചെണ്ണ വില വീണ്ടും സൂപ്പര്‍ഫാസ്റ്റ്; തമിഴ്‌നാട്ടില്‍ നിന്നും വ്യാജന്‍ ഒഴുകുമെന്ന് ആശങ്ക

വെളിച്ചെണ്ണ വില വീണ്ടും സൂപ്പര്‍ഫാസ്റ്റ്; തമിഴ്‌നാട്ടില്‍ നിന്നും വ്യാജന്‍ ഒഴുകുമെന്ന് ആശങ്ക

തേങ്ങ ഉല്‍പാദനം കുറയുന്നതോടെ വെളിച്ചെണ്ണ വില വീണ്ടും കുതിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും തേങ്ങ വരവ് കുറഞ്ഞതും കൊപ്ര വില കൂടിയതും വെളിച്ചെണ്ണ വില വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ട്. കേരളത്തില്‍ ലൂസ് വെളിച്ചെണ്ണയ്ക്ക് 200 രൂപയ്ക്ക് മുകളിലും ബ്രാന്‍ഡഡിന് 220 രൂപയ്ക്ക് മുകളിലുമാണ് ഇന്നലെ വില രേഖപ്പെടുത്തിയത്.

വെളിച്ചെണ്ണ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാജ വെളിച്ചെണ്ണ വന്‍തോതില്‍ കേരളത്തിലേക്ക് ഒഴുകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 45 ബ്രാന്‍ഡും ജൂണില്‍ 51 ബ്രാന്‍ഡും ഡിസംബറില്‍ 74 ബ്രാന്‍ഡും വ്യാജ വെളിച്ചെണ്ണകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇവ വീണ്ടും മറ്റു പേരുകളില്‍ വിപണിയിലെത്തുമെന്നാണ് ആശങ്ക. ഇതു തടയാന്‍ നടപടികളായിട്ടില്ലെന്നതും ആശങ്കയ്ക്ക് കാരണമാകുന്നു.

160-170 രൂപവരെ താഴ്ന്ന വെളിച്ചെണ്ണ വിലയാണ് തേങ്ങാ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയരുന്നതെന്ന് കര്‍ഷകര്‍ വിലയിരുത്തുന്നു. 32 രൂപവരെ താഴ്ന്നിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ 52 രൂപ വരെ വര്‍ദ്ധിച്ചു.

Previous കേരളാ പൊലീസിന് പുതിയ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍; ചെലവ് 1.10 കോടി രൂപ
Next

You might also like

LIFE STYLE

സലാക്ക എന്ന സ്‌നേക്ക് ഫ്രൂട്ട്

ഇന്തോനേഷ്യയുടെ സ്വന്തം പഴമാണ് സലാക്ക എന്ന സ്നേക്ക് ഫ്രൂട്ട്. പനയുടെയും ചൂരലിന്റെയും അടുത്ത ബന്ധുവാണിത്. നമ്മുടെ ചെറുതെങ്ങു പോലെയാണ് വളര്‍ച്ച. ഓലമടലുകളില്‍ കൂര്‍ത്ത മുള്ളുകള്‍ ധാരാളമുണ്ട് സലാക്കയ്ക്ക്. അതിനാല്‍ സലാക്ക വേലിക്കായി വ്യാപകമായി ഇന്തോനേഷ്യയില്‍ നട്ടു വരുന്നു. സലാക്ക പഴങ്ങളുടെ പുറംതൊലി

LIFE STYLE

സ്റ്റാര്‍ ഫ്രൂട്ട്

മഞ്ഞയും സ്വര്‍ണ നിറവും കലര്‍ന്ന നിറമുള്ള സ്റ്റാര്‍ ഫ്രൂട്ട് പ്രധാനമായും അച്ചാറുകള്‍ ഉണ്ടാക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. ചെറു പുളിയുള്ള സ്റ്റാര്‍ ഫ്രൂട്ടിനെ ഉപ്പും മുളകും കലര്‍ത്തിയ മിശ്രിതം ചേര്‍ത്തു കഴിക്കുകയുമാവാം. വളരെ കുറഞ്ഞ അളവില്‍ കലോറി അടങ്ങിയിരിക്കുന്ന സ്റ്റാര്‍ ഫ്രൂട്ടില്‍ മികച്ച ആരോഗ്യം

LIFE STYLE

ഹോബിയില്‍ നിന്നും വരുമാനം വേണോ? എങ്കില്‍ ഇത് പരീക്ഷിച്ചുനോക്കൂ..

വെറുതേ വീട്ടിലിരിക്കുന്നവര്‍ക്കും ജോലിക്കുപോകുന്നവര്‍ക്കുമെല്ലാം സൈഡായി വരുമാനം ലഭിക്കണമെന്ന് ആഗ്രഹമുണ്ടാകും. പക്ഷെ, എങ്ങനെ ആ ഹോബിയെ വരുമാനമാക്കും എന്ന് അറിവുണ്ടാവില്ല. വലിയ മുതല്‍മുടക്കില്ലാതെയുള്ള ഹോബി വരുമാനമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില ടിപ്‌സ് നോക്കാം.ഏത് ബിസിനസ് ആണെങ്കിലും മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങളുണ്ട്. ഹോബി വരുമാനമാക്കാന്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply