ചക്കില്‍ ആട്ടിയ വെളിച്ചെണ്ണയിലൂടെ ലാഭം നേടാം

ചക്കില്‍ ആട്ടിയ വെളിച്ചെണ്ണയിലൂടെ ലാഭം നേടാം

ബൈജു നെടുങ്കേരി

 

കേരളത്തിന്റെ ഉപഭോക്തൃ സംസ്‌കാരം വലിയ മാറ്റത്തിന്റെ പാതയിലാണ്. കുറച്ച് വര്‍ഷങ്ങള്‍ മുന്‍പ് ചൈനീസ് ഭക്ഷണരീതിയിലേക്കും അറേബ്യന്‍ രുചിയിലേക്കുമുള്ള മാറ്റം വളരെ പെട്ടന്നായിരുന്നു. നമ്മുടെ തനത് ഭക്ഷണങ്ങളും പാനീയങ്ങളും ഏറെ പിന്തള്ളപ്പെട്ടു. അതോടൊപ്പം പാരമ്പര്യ സംസ്‌കാര രീതികളും അന്യം നിന്നുപോയി. കാളകളെ ഉപയോഗിച്ച് എണ്ണ ആട്ടുന്ന രീതികളായിരുന്നു കേരളത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ പരമ്പരാഗത രീതിയായി ഉപയോഗിച്ചു പോന്നിരുന്നത്. വ്യാവസായിക ഉല്‍പാദനം ലക്ഷ്യമിട്ട് നാം എക്‌സ്‌പെല്ലറുകളിലേക്ക് മാറിയപ്പോള്‍ നഷ്ടമായത് ഈ പാരമ്പര്യ സംസ്‌കാര രീതികളും ഗുണമേന്‍മയുള്ള വെളിച്ചെണ്ണയുമായിരുന്നു. എന്നാല്‍ നഷ്ടപ്പെട്ടുപോയ ഇത്തരം നന്‍മകളിലേക്കുള്ള തിരിച്ചുപോക്ക് മലയാളി ആരംഭിച്ചിട്ട് കുറച്ച് വര്‍ഷങ്ങളായി. പാരമ്പര്യ ഭക്ഷണരീതികളും പാരമ്പര്യ സംസ്‌കരണരീതികളും തിരിച്ചുകൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിക്കഴിഞ്ഞു.

 

 

ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ മായം കലര്‍ത്തല്‍ എന്നും മനുഷ്യന്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു. കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന വെളിച്ചെണ്ണകളിലെ മായം ചേര്‍ക്കല്‍ സംബന്ധിച്ച് പുറത്തുവന്ന മാധ്യമവാര്‍ത്തകളും ടെസ്റ്റ് റിപ്പോര്‍ട്ടുകളും ആശങ്കാജനകമാണ്. ഒരു വീട്ടില്‍ പ്രതിമാസം നാല് ലിറ്റര്‍ മുതല്‍ മുകളിലേക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ വെളിച്ചെണ്ണ ഗണ്യമായി ഉപഭോക്താക്കളുടെ മുന്നില്‍ വെച്ചുതന്നെ തയ്യാറാക്കി വില്‍പന നടത്തുന്ന പുതിയ ബിസിനസ് മേഖലയാണ് ചക്കില്‍ ആട്ടിയ വെളിച്ചെണ്ണ.

 

 

സാധ്യതകള്‍

കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഗുണമേന്‍മയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കാന്‍ മടിയില്ലാത്തവരാണ്. സംസ്‌കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കുറയുകയും കുറഞ്ഞ സൂക്ഷിപ്പ് കാലാവധിയുള്ളതും നേരിട്ട് സംസ്‌കരണ രീതികള്‍ കണ്ട് വാങ്ങാന്‍ കഴിയുന്നതുമായ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. ഈ സാധ്യത വലിയ തോതില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നമാണ് ചക്കില്‍ ആട്ടിയ വെളിച്ചെണ്ണ. തിരക്കേറിയ പാതയോരത്ത് 200 സ്‌ക്വയര്‍ഫീറ്റ് കടമുറി വാടകയ്ക്ക് എടുത്ത് ചക്ക് സ്ഥാപിച്ച് നേരിട്ട് വെളിച്ചെണ്ണ വില്‍പന നടത്താം. ഉപഭോക്താക്കള്‍ക്ക് നിര്‍മാണരീതികള്‍ നേരില്‍കണ്ട് ഗുണമേന്‍മ ഉറപ്പുവരുത്തി വാങ്ങാം എന്നതാണ് ഈ മോഡലിലെ ബിസിനസ് തന്ത്രം. മാര്‍ക്കറ്റിംഗ് അന്വേഷിച്ച് അലയേണ്ട ആവശ്യമില്ല. ഗുണമേന്‍മയുള്ള ഉല്‍പ്പന്നം അന്വേഷിച്ച് ആവശ്യക്കാര്‍ സ്ഥാപനങ്ങളിലേക്കെത്തും. പ്രതിദിനം 50 ലിറ്റര്‍ വെളിച്ചെണ്ണ വില്‍ക്കാന്‍ കഴിഞ്ഞാല്‍ പോലും സാമാന്യം നല്ല ലാഭം നേടിയെടുക്കാന്‍ കഴിയും. ഒപ്പം ഇതൊരു സാമൂഹിക മാറ്റത്തിന് ഉതകുന്ന ബിസിനസ് സംരംഭം കൂടിയാണ്.
‘മായം ചേര്‍ക്കലിനെതിരെയുള്ള ഒരു പ്രതിരോധം’

 

 

നിര്‍മാണരീതി

ആവശ്യത്തിന് ഉണങ്ങിയ കൊപ്ര വാങ്ങി സൂക്ഷിക്കാം. നന്നായി ക്ലീന്‍ ചെയ്ത് സൂക്ഷിച്ചിട്ടുള്ള മോട്ടോര്‍ ഘടിപ്പിച്ച ചക്കില്‍ 20 കിലോഗ്രാം വീതം ലോഡ് ചെയ്ത് നല്‍കണം. 20 മിനിറ്റുകള്‍ക്കുള്ളില്‍ 60 മുതല്‍ 62 ശതമാനം വരെ എണ്ണ ലഭിക്കും. ഈ എണ്ണ രണ്ട് ദിവസം ബാരലില്‍ സൂക്ഷിച്ച് വെച്ച് കരടുകള്‍ അടിഞ്ഞശേഷം തെളിമയുള്ള എണ്ണ വേര്‍തിരിച്ച് എടുക്കാം.
ഇത് ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പായ്ക്ക് ചെയ്‌തോ പാത്രങ്ങളിലാക്കിയോ നല്‍കാം. അനുബന്ധമായി ലഭിക്കുന്ന തേങ്ങാ പിണ്ണാക്ക് മറ്റൊരു വരുമാന മാര്‍ഗമാണ്. കൊപ്ര പിണ്ണാക്കും വിറ്റഴിക്കാന്‍ സാധിക്കും.

 

മൂലധന നിക്ഷേപം

1. യന്ത്രച്ചക്ക് – 2,50,000 രൂപ
2. ബാരലുകള്‍, അളവ് തൂക്ക ഉപകരണങ്ങള്‍ – 15,000 രൂപ
3. അനുബന്ധ സംവിധാനങ്ങള്‍ – 10,000 രൂപ

ആകെ – 2,75,000 രൂപ

പ്രവര്‍ത്തന വരവ് – ചിലവ് കണക്കുകള്‍

(പ്രതിദിനം 100 കിലോഗ്രാം വെളിച്ചെണ്ണ നിര്‍മിക്കുന്നതിനുള്ള ചിലവ്)

കൊപ്ര – 165 കിലോഗ്രാം X 90.00 = 14,850 രൂപ

ജീവനക്കാരുടെ വേതനം 2X400 = 800 രൂപ
ഇലക്ട്രിസിറ്റി ചാര്‍ജ്, അനുബന്ധ ചിലവുകള്‍ – 200

ആകെ – 15,850

വരവ്
(പ്രതിദിനം 100 കിലോഗ്രാം വെളിച്ചെണ്ണ വില്‍പന നടത്തുമ്പോള്‍ ലഭിക്കുന്നത്)

വെളിച്ചെണ്ണ 100 കിലോഗ്രാം X 200 = 20,000 രൂപ
കൊപ്ര പിണ്ണാക്ക് 66 കിലോഗ്രാം X 29.00 = 1914 രൂപ

ആകെ – 21,914 രൂപ

പ്രതിദിന ലാഭം
21,914-15850 = 6,064

ലൈസന്‍സ്, സബ്‌സിഡി
വ്യവസായ വകുപ്പില്‍ നിന്നും മൂലധമ നിക്ഷേപത്തിന് ആനുപാതികമായി സബ്‌സിഡി ലഭിക്കും. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, അനുബന്ധ ലൈസന്‍സുകളും നേടണം.

യന്ത്രങ്ങളും പരിശീലനവും

ചക്കിലാട്ടിയ വെളിച്ചെണ്ണ നിര്‍മിക്കുന്നതിനുള്ള യന്ത്രങ്ങളും പരിശീലനവും കാര്‍ഷിക-ഭക്ഷ്യസംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇന്‍ക്യുബേഷന്‍ സെന്ററായ പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും.

Spread the love
Previous ഐ.എഫ്.എഫ്.കെക്ക് അയച്ച സിനിമ കാണാതെ നിരസിച്ചു; പരാതിയുമായി സംവിധായകര്‍
Next പ്രളയം കവര്‍ന്ന രേഖകള്‍ തിരികെ നല്‍കി സര്‍ട്ടിഫിക്കറ്റ് അദാലത്ത് : ഇനി ഇവ ഡിജി ലോക്കറില്‍ സുരക്ഷിതം

You might also like

NEWS

ഫെഡറല്‍ ബാങ്ക് കൊച്ചിയില്‍ വെല്‍ത്ത് മാനേജ്മെന്‍റ് സെന്‍റര്‍ തുറന്നു

ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ആസൂത്രണ, ഉപദേശ സേവനങ്ങള്‍ നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് കൊച്ചിയില്‍ വെല്‍ത്ത് മാനേജ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചു. സമഗ്രമായ സാമ്പത്തിക ആസൂത്രണം, നിക്ഷേപങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നീ സേവനങ്ങള്‍ നല്കും. ഉപഭോക്താക്കളുടെ താല്പര്യങ്ങളും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് മ്യൂച്വല്‍ ഫണ്ടുകള്‍,

Spread the love
NEWS

ആഡംബരവാഹനങ്ങളെ കരുതലോടെ കാത്ത് ലാപ് 47

നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കു സുഗമസഞ്ചാര സാധ്യതകളൊരുക്കുകയാണു കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാപ് 47 പെര്‍ഫോമന്‍സ് സ്റ്റുഡിയോ. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്‌പോര്‍ട്ട് കോംപാക്റ്റ് വാഹനങ്ങളുടെ ഉന്നത നിലവാരം നിലനിര്‍ത്താനും, പെര്‍ഫോമന്‍സ് അപ്‌ഗ്രേഡ് ചെയ്യാനും എന്നുവേണ്ട സുഗമമായ സഞ്ചാരത്തിനും സുഖകരമായ കാഴ്ച്ചയ്ക്കും വാഹനത്തിന്റേതായ

Spread the love
NEWS

വ്യാജ ഉത്പന്നങ്ങളുടെ വില്‍പനക്കെതിരെ നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ്

വിപണിയില്‍ വ്യാജ കിറ്റെക്‌സ് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ്. പേരിലും പായ്ക്കിങ്ങിലും കിറ്റെക്‌സ് ഉത്പന്നങ്ങളോട് സാമ്യം തോന്നുന്ന ഉത്പന്നങ്ങളാണ് പൊതുവിപണിയില്‍ വില്‍പ്പന നടത്തുന്നത്. കിറ്റെക്‌സിന്റെ പ്രധാന ഉത്പന്നമായ ലുങ്കികളാണ് വ്യാജ പേരില്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി വിപണിയില്‍ ഇറക്കുന്നത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply