തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: ജില്ലാ കളക്ടർമാർ എല്ലാ ദിവസവും റിപ്പോർട്ട് നൽകും

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: ജില്ലാ കളക്ടർമാർ എല്ലാ ദിവസവും റിപ്പോർട്ട് നൽകും

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനവും സ്വീകരിച്ച നടപടികളും സംബന്ധിച്ച് ജില്ലാ കളക്ടർമാർ എല്ലാ ദിവസവും വൈകിട്ട് അഞ്ചിനകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. ചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, പോസ്റ്ററുകൾ, മറ്റു പ്രചാരണ സാമഗ്രികൾ എന്നിവ നീക്കം ചെയ്യാൻ നേരത്തെ തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകിയിരുന്നു. ഓരോ ദിവസവും ജില്ലകളിൽ സ്വീകരിക്കുന്ന നടപടിയുടെ റിപ്പോർട്ടാണ് ജില്ലാ കളക്ടർമാർ നൽകേണ്ടത്. ഇത് പരിശോധിക്കുന്നതിന് നോഡൽ ഓഫീസറായി ജോ. ചീഫ് ഇലക്ട്രൽ ഓഫീസർ കെ. ജീവൻബാബുവിനെ ചുമതലപ്പെടുത്തി. മതപരമായ ചിഹ്‌നങ്ങൾ, ചിത്രങ്ങൾ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് സംബന്ധിച്ച പരാതികളും നോഡൽ ഓഫീസർ പരിശോധിക്കും.

 

പൊതുനിരത്തുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ പെരുമാറ്റചട്ടം ലംഘിക്കുന്ന വിധത്തിൽ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യും. മന്ത്രിമാർ, രാഷ്ട്രീയ കക്ഷികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും ബോർഡുകളും മറ്റും നീക്കം ചെയ്യുന്നതിനാവശ്യമായ സുരക്ഷ പോലീസ് നൽകും. ജില്ലകളിൽ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കും.

 

 

 

Spread the love
Previous തീവണ്ടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചൊവ്വാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം
Next ഐഡിബിഐ ബാങ്ക് പേര് മാറ്റം; പ്രതികൂല നിലപാടുമായി റിസര്‍വ് ബാങ്ക്

You might also like

NEWS

ന്യൂസ് 18 ചാനല്‍ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം : മലയാളത്തിലെ നവ വാര്‍ത്താ ചാനലായ ന്യൂസ് 18 ലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. മാധ്യമ പ്രവര്‍ത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് അത്മഹത്യശ്രമമെന്ന് പറയപ്പെടുന്നു. സനീഷ് അശ്ലീലം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പറഞ്ഞ് ചാനല്‍ മാനേജ്‌മെന്റിന് മാധ്യമ

Spread the love
Uncategorized

ദേ വരുന്നു ഡ്രൈവറും ഇന്ധനവും വേണ്ടാത്ത ബസ്

ഡ്രൈവറോ ഇന്ധനമോ ഇല്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണം നിരവധി നടന്നു കഴിഞ്ഞു. നിരത്തില്‍ ഇപ്പോള്‍ ഇന്ധനമില്ലാതെ ഓടുന്ന കാറുകളുണ്ട്. എന്നാല്‍ ഇന്ധനമോ, ഡ്രൈവറോ വേണ്ടാത്തൊരു ബസ് കൂടി നിരത്തിലിറങ്ങിയാലോ?  ഇത്തരമൊരു ബസ് വികസിപ്പിച്ചെടുത്തിരിക്കുന്നത് ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റയിലെ 300 ഓളം

Spread the love
Business News

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് പവന് 22,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2760 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply