മാതൃകാ പെരുമാറ്റചട്ടം : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മാതൃകാ പെരുമാറ്റചട്ടം : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു മുതല്‍ പറഞ്ഞു കേള്‍ക്കുന്നതാണ് മാതൃകാ പെരുമാറ്റചട്ടം എന്നത്. മാതൃകാ പെരുമാറ്റചട്ടം പാലിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 

* തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് പ്രഖ്യാപിച്ചതും തുടരുന്നതുമായ സര്‍ക്കാര്‍ പദ്ധതികള്‍ തുടരാം.

* വെള്ളപ്പൊക്കം, വരള്‍ച്ച മുതലായ പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ആശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരാം.

* മൈതാനങ്ങള്‍ പോലെയുള്ള പൊതു സ്ഥലങ്ങള്‍ യാതൊരു പക്ഷഭേദവുമില്ലാതെ തെരെഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അനുവദിക്കണം.

* മറ്റ് രാഷ്ട്രീയ കക്ഷികളോടും സ്ഥാനാര്‍ത്ഥികളോടുമുള്ള വിമര്‍ശനം അവരുടെ നയങ്ങളും പരിപാടികളും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാത്രമായിരിക്കണം.

* സമാധാനപരമായ വ്യക്തിജീവിതത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

* പൊതുയോഗങ്ങള്‍ നടത്തുന്നതിന്റെ തീയ്യതിയും സമയവും മുന്‍കൂട്ടിത്തന്നെ പോലീസധികാരികളെ അറിയിക്കുകയും ആവശ്യമായ അനുവാദം വാങ്ങുകയും വേണം

* യോഗങ്ങള്‍ നടത്താനുദ്ദേശിക്കുന്ന ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും നിരോധന ഉത്തരവുകള്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് മാനിക്കണം

* ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം

* പ്രകടനങ്ങള്‍ ആരംഭിക്കുന്ന സ്ഥലവും സമയവും, കടന്നുപോകുന്ന റൂട്ട്, അവസാനിക്കുന്ന സ്ഥലം, സമയം മുതലായവ മുന്‍കൂട്ടി തീരുമാനിച്ച് പോലീസിന്റെ മുന്‍കൂര്‍ അനുവാദം ലഭ്യമാക്കണം.

* പ്രകടനങ്ങള്‍ ഗതാഗത തടസ്സമുണ്ടാക്കാതെ നോക്കണം

* പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ ബാഡ്ജുകളോ തിരിച്ചറിയല്‍ കാര്‍ഡുകളോ ധരിക്കണം

* രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്കുനല്‍കുന്ന അനൗദ്യോഗിക സ്ലിപ്പുകള്‍ വെള്ള പേപ്പറിലായിരിക്കുകയും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ, സ്ഥാനാര്‍ത്ഥിയുടെയോ പേരോ ചിഹ്നമോ ഉണ്ടായിരിക്കുകയോ ചെയ്യരുത്.

* പ്രചരണ കാലത്തും പോളിംഗ് ദിവസവും വാഹന ഉപയോഗം നിശ്ചിത വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നു മാത്രമേ പാടുള്ളൂ.

* തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ഇല്ലാതെ വോട്ടര്‍, സ്ഥാനാര്‍ത്ഥി, ഏജന്റുമാര്‍ എന്നിവരൊഴികെ മറ്റാര്‍ക്കും പോളിംഗ് ബൂത്തില്‍ പ്രവേശനമില്ല.

*Ø ജാതി മത ഭാഷാപരമായ വിദ്വേഷങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ഇടപെടരുത്.

* വ്യക്തിഹത്യ ഉണ്ടാക്കുന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ പാടില്ല.

* ദേവാലയങ്ങള്‍ ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്.

* പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കല്‍, വോട്ടര്‍മാരെ ഭയപ്പെടുത്തുക, പോളിംഗ് ബൂത്തുകളുടെ 100 മീറ്റര്‍ പരിധിക്കുള്ളിലുള്ള വോട്ടര്‍മാരെ സ്വാധീനിക്കുക, തെരെഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച് അടുത്ത 48 മണിക്കൂറിനുള്ളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുക, പോളിംഗ് ബൂത്തുകളിലേക്കോ, തിരിച്ചോ വോട്ടര്‍മാരെ വാഹനങ്ങളിലെത്തിക്കുക എന്നിവയെല്ലാം മാതൃകാ പെരുമാറ്റ ചട്ടലംഘനങ്ങളാണ്.

* നോട്ടീസുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തോ, മതിലുകളിലോ പതിക്കുന്നതിന് അവരുടെ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം

* ഒരു രാഷ്ട്രീയ കക്ഷിയുടെ പൊതുയോഗം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ പ്രകടനം കടന്നുപോകാതെ ശ്രദ്ധിക്കണം.

* മറ്റു രാഷ്ട്രീയ കക്ഷികളുടെ പോസ്റ്ററുകളോ, ബാനറുകളോ നശിപ്പിക്കുകയോ എടുത്തു മാറ്റുകയോ ചെയ്യരുത്.

* ഉച്ച ഭാഷിണികള്‍ രാവിലെ 6 മണിക്ക് മുന്‍പും രാത്രി 10 മണിക്ക് ശേഷവും ഉപയോഗിക്കാന്‍ പാടില്ല. ഉച്ചഭാഷിണി ഉപയോഗത്തിന് ബന്ധപ്പെട്ട പോലീസ് അധികാരികളുടെ അനുവാദം നിര്‍ബന്ധമാണ്.

* ഇലക്ഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട എന്തു പരാതികളും തെരെഞ്ഞെടുപ്പ് നിരീക്ഷകന്‍, റിട്ടേണിംഗ് ഓഫീസര്‍, സെക്ടര്‍ മജിസ്‌ട്രേറ്റ് മുതലായവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാം.

* പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് യാതൊരുവിധ തെരെഞ്ഞെടുപ്പ് പരസ്യങ്ങളും നല്‍കാന്‍ പാടില്ല

* സി.വിജില്‍  മാതൃകാ പെരുമാറ്റ ചട്ടത്തില്‍ ഏതെങ്കിലും ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി. വിജില്‍ ആപ്പ് മുഖേന പ്രസ്തുത ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ സഹിതം പരാതി നല്‍കാം. ആപ്പില്‍ അപ് ലോഡ് ചെയ്യാം.  ആപ്പ് തുറന്ന് 5 മിനിറ്റിനുള്ളില്‍ പരാതി അപ് ലോഡ് ചെയ്യാം.

Spread the love
Previous ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ കീര്‍ത്തി സുരേഷ് : നായകന്‍ അജയ് ദേവ്ഗണ്‍
Next മുതല്‍മുടക്കില്ലാതെ ബിസിനസ്സ്; ആര്‍ക്കും തുടങ്ങാവുന്ന സംരംഭങ്ങള്‍

You might also like

NEWS

ചാര്‍ജിലിട്ട ഫോണില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ചു; യുവാവിന് ദാരുണമരണം

ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണ്‍ ഉപയോഗിച്ചതുമൂലം വീണ്ടുമൊരു ദാരുണമരണം. മുഹമ്മദ് എയ്ദി അസ്ഹര്‍ എന്ന മലേഷ്യന്‍ സ്വദേശിയായ യുവാവാണ് ദുരന്തത്തിന് ഇരയായത്. ചാര്‍ജിലിട്ട ഫോണില്‍ നിന്നും ഹെഡ്‌ഫോണിലൂടെ പാട്ടു കേട്ടതാണ് മുഹമ്മദിനു വിനയായത്. ഏറെ നേരം കാണാതിരുന്നതിനാല്‍ മാതാവ് മുറിയിലെത്തി നോക്കിയപ്പോഴാണ് തണുത്ത് മരവിച്ച്

Spread the love
NEWS

നിസാരക്കാരനല്ല ഈ ശര്‍ക്കര : മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക പദവി

മറയൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചിക പദവി. സമാനതകള്‍ ഇല്ലാത്ത, മറയൂര്‍ മേഖലയില്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കരക്ക് പദവി ലഭിക്കുന്നതിനായി 2016 ഓഗസ്റ്റ് മാസം മുതല്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വര്‍ഷം മാര്‍ച്ച് 5-ആം

Spread the love
NEWS

ഇന്ധന വിലവര്‍ധനയില്‍ മങ്ങാതെ വാഹന വിപണി

പെട്രോളിന്റേയും ഡീസലിന്റേയും വില കുതിച്ചുയര്‍ന്നിട്ടും വാഹനവിപണിയെ ഇത് ഒട്ടും ബാധിച്ചില്ല. പത്ത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ വര്‍ധനവാണ് വാഹന വിപണി കീഴടക്കിയത്.  തുടര്‍ച്ചയായി രണ്ടാംമാസവും ഇതേ വര്‍ധനവ് തുടരുന്നുണ്ട്. മാരുതി സുസുകിഇന്ത്യാ, ടാറ്റാ മോട്ടോര്‍സ്, ഹോണ്ട കാര്‍സ് എന്നിവ രണ്ടക്ക വളര്‍ച്ച

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply