ആശങ്കകളും അസ്വസ്ഥതകളും അകറ്റി  കൊളീന്‍ സാനിറ്ററി നാപ്കിന്‍

ആശങ്കകളും അസ്വസ്ഥതകളും അകറ്റി കൊളീന്‍ സാനിറ്ററി നാപ്കിന്‍

ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കകളുടെ ദിനങ്ങള്‍ കൂടിയാണ്. സഹജമായ ആത്മവിശ്വാസത്തെ അസ്വസ്ഥതകളാല്‍ പുറകോട്ടടിക്കുന്ന ദിവസങ്ങള്‍. അമിതരക്തസ്രാവം, ശാരീരിക പ്രയാസങ്ങള്‍, വേദന തുടങ്ങിയവയെല്ലാം സ്ത്രീകളെ വിഷമിപ്പിക്കുന്നു. അതിനൊക്കെയപ്പുറം വിപണിയില്‍ ബ്രാന്റ് ഇമേജില്‍ വിറ്റഴിക്കുന്ന ഏറ്റവും മികച്ച സാനിറ്ററി നാപ്കിന്‍ ഉപയോഗിച്ചാലും, ഇടയ്‌ക്കൊക്കെ പുറകിലേക്കു തിരിഞ്ഞു നോക്കി പ്രശ്‌നങ്ങളൊന്നുമില്ലെന്നുറപ്പിക്കുന്ന എത്രയോ സ്ത്രീകള്‍. പൊതുസമൂഹത്തിനു മുന്നില്‍ അസ്വസ്ഥതകളുടേയും ആശങ്കകളുടേയും മാനസിക പ്രയാസങ്ങളുടേയും കഠിനദിനങ്ങള്‍ താണ്ടുന്നവര്‍ ആഗ്രഹിക്കുന്ന കാര്യമുണ്ട്. ഉന്നത ഗുണനിലവാരമുള്ള സാനിറ്ററി നാപ്കിനുകള്‍. ഒരു പരിധി വരെയെങ്കിലും ഇത്തരം ആശങ്കകളെ അകറ്റി ആത്മവിശ്വാസം നല്‍കുന്ന പ്രൊഡക്റ്റുകള്‍. പരസ്യങ്ങളിലൂടെയും മറ്റും അവകാശവാദങ്ങള്‍ ഏറെയുണ്ടായാലും, ഗുണഭോക്താക്കളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന സാനിറ്ററി നാപ്കിനുകള്‍ ഇതുവരെ ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല എന്നതാണു സത്യം. ഇത്തരമൊരു ചുറ്റുപാടിലാണ് പ്രീമിയം സാനിറ്ററി നാപ്കിന്‍ നിര്‍മ്മിക്കുന്ന കൊളീന്‍ എന്ന സംരംഭവുമായി കോതമംഗലം സ്വദേശിയായ ജിതി രംഗപ്രവേശം ചെയ്യുന്നതും ഈ രംഗത്തു വേരുറപ്പിക്കുന്നതും. ആര്‍ത്തവകാല ആശങ്കകള്‍ക്ക് ശാശ്വതപരിഹാരം നല്‍കുന്ന കൊളീന്‍ ആലുവയില്‍ തുടക്കം കുറിക്കുന്നത് 2018ലാണ്. ശുചിത്വവും സുരക്ഷിതത്വവുമൊക്കെ അവകാശപ്പെട്ട് സാനിറ്ററി നാപ്കിനുകളുടെ വിപണിയില്‍ ധാരാളം പേര്‍ നിറയുമ്പോഴും സ്വന്തം ഉല്‍പ്പന്നത്തിന്റെ മികവും ഗുണനിലവാരവും പ്രത്യേകതകളും എന്തൊക്കെയാണെന്നു കൊളീന്‍ ഉടമ ജിതി വിവരിക്കുന്നു.

 

അനുഭവങ്ങള്‍ അടിത്തറ പാകിയ ഉല്‍പ്പന്നം

ഒരു സ്ത്രീയെന്ന നിലയില്‍ ആര്‍ത്തവകാലത്തെ സാഹചര്യങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പലരേയും പോലെ നിലവില്‍ ലഭ്യമാകുന്ന നാപ്കിനുകളില്‍ സംതൃപ്തിയില്ലാത്ത അവസ്ഥ. എന്നാല്‍ മറ്റ് ഓപ്ഷനുകള്‍ ഇല്ലാത്തതിനാല്‍ ഒരേ ബ്രാന്റില്‍ തന്നെ തുടര്‍ന്നു. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്താനാണ് ആദ്യം പദ്ധതിയുണ്ടായിരുന്നത്. എന്നാല്‍ അത്തരം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രയാസമുള്ളതിനാല്‍ കൊളീന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയായിരുന്നു. 2 വര്‍ഷത്തോളം ഇത് ഉപയോഗിച്ചു. ഗുണനിലവാരം ഉറപ്പായതോടെ മറ്റുള്ളവരിലേക്കുകൂടി ഇത് എത്തിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണം ഒരു സംരംഭമായി തെരഞ്ഞെടുക്കുന്നത്.

കൊളീന്‍, ആവശ്യത്തില്‍ നിന്ന് ഉടലെടുത്ത സംരംഭകാശയം

13 വര്‍ഷത്തോളം ഞാന്‍ പ്രവര്‍ത്തിച്ചത് ഓട്ടോ മെബൈല്‍ ഇന്റസ്ട്രിയിലായിരുന്നു. അതിനുശേഷമാണ് കൊളീന്‍ പ്രീമിയം സാനിറ്ററി നാപ്കിന്‍ എന്ന സംരംഭത്തിലേക്ക് എത്തിപ്പെടുന്നത്. സംരംഭകയാകുക എന്ന ആഗ്രഹം എന്നും മനസ്സില്‍ ഉണ്ടായിരുന്നു. പല സംരംഭങ്ങളെക്കുറിച്ച് ആലോചിച്ചെങ്കിലും ഒടുവിലെത്തിച്ചേരുന്നത് കൊളീനിലാണ്. അതു സ്വന്തം ആവശ്യത്തില്‍ നിന്നുകൂടി ഉടലെടുത്ത ആശയമാണെന്നുറപ്പിച്ചു പറയാം. ഇന്ന് നമ്മളുപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകളിലെ പോരായ്മകളെ നികത്തുന്നതായിരിക്കണം ഈ ഉല്‍പ്പന്നമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. സ്വയം ഉപയോഗിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണു നിര്‍മ്മാണ-വിപണന രംഗത്തേക്കു കടക്കുന്നത്. എറണാകുളം ജില്ലയില്‍ കിന്‍ഫ്രയിലും തമിഴ്‌നാട്ടിലെ സത്യമംഗലത്തുമാണ് കൊളീനിന്റെ നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുന്നത്. ചൈനയടക്കമുള്ള പല വിദേശ രാജ്യങ്ങളില്‍ നിന്നാണു നാപ്കിന്‍ നിര്‍മ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്.

ഒരു തവണ ഉപയോഗിച്ചാല്‍ മറ്റൊരു ഉല്‍പ്പന്നത്തെക്കുറിച്ചു മാറ്റി ചിന്തിക്കില്ല എന്നതാണു കൊളീനിന്റെ ഏറ്റവും വലിയ ഗുണം. സ്ത്രീ സൗഹൃദമാണ് ഈ ഉല്‍പ്പന്നം. സ്ത്രീകള്‍ക്ക് ബാഗില്‍ സൂക്ഷിക്കാന്‍ പാകത്തിലാണ് പായ്ക്കറ്റ് പോലും ഡിസൈന്‍ ചെയ്തിരിക്കുന്നത്. രാത്രി, പകല്‍ എന്നിങ്ങനെ റെഗുലര്‍, എക്സല്‍, ഡബിള്‍ എക്സല്‍ (245,330,280) mm  പാഡുകളാണ് കൊളീനിലുള്ളത്. എന്നാല്‍ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു തവണ കൊളീന്‍ ഉപയോഗിക്കാന്‍ ആളുകളെ തയാറാക്കുക എന്നതാണു ഏക വെല്ലുവിളി. ഒരു തവണ ഉപയോഗിച്ചാല്‍ പിന്നീട് ഈ ഉല്‍പ്പന്നം മാത്രമേ തെരഞ്ഞെടുക്കൂ എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.

കൊളീന്‍, പ്രത്യേകതകളും സവിശേഷതകളും

നാപ്കിനുകളുടെ ഉപയോഗത്താല്‍ ഏതെങ്കിലും പ്രശ്നം നേരിട്ട് ഡോക്ടറെ സമീപിക്കുമ്പോള്‍ ആദ്യം കിട്ടുന്ന നിര്‍ദ്ദേശം കോട്ടണ്‍ തുണി ഉപയോഗിക്കണമെന്നതാണ്. ശരിയായി വായു സഞ്ചാരമുണ്ടാകും എന്നതാണ് കോട്ടണിന്റെ പ്രത്യേകത. സാധാരണ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുമ്പോള്‍ ശുദ്ധ വായു ലഭിക്കാതെ വരുന്നു. ഇതുമൂലം അണ്‍എയ്റോബിക് ബാക്ടീരിയകള്‍ ഉണ്ടാകുകയും ഈ ബാക്ടീരിയകള്‍ ചൊറിച്ചിലിനും അണുബാധക്കും കാരണമാകുകയും ചെയ്യുന്നു. ദുര്‍ഗന്ധത്തെ ശമിപ്പിക്കാന്‍ പെര്‍ഫ്യൂംഡ് പാഡുകളാണ് ഉപയോഗിക്കുന്നത്. വായു സഞ്ചാരമുള്ളവയാണെങ്കില്‍ അണ്‍എയ്റോബിക് ബാക്ടീരിയകളെ തടഞ്ഞുകൊണ്ട് ദുര്‍ഗന്ധത്തെയും ശാരീരിക അസ്വസ്ഥകളെയും ഇല്ലാതാക്കാന്‍ സാധിക്കും. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാണ് കൊളീന്‍ നാപ്കിനുകളുടെ നിര്‍മ്മാണം. പിന്‍ഭാഗത്ത് വായു സഞ്ചാരമുള്ളതും ജലാംശം കടത്തിവിടാത്തതുമായ സുഷിരങ്ങളാണ് ഇതിന്റെ പ്രത്യേകത. ഈര്‍പ്പത്തെ ഉടനടി ജെല്‍ ആക്കി മാറ്റുന്നതിലൂടെ ജലാംശം പുറത്തേക്ക് പോകുന്നില്ല. വായു സഞ്ചാരമുണ്ടെന്നതിനാല്‍ ഈര്‍പ്പം വേഗത്തില്‍ ഉണങ്ങുകയും ചെയ്യും. സാധാരണ പാഡുകള്‍ക്ക് 50ml താഴെയാണ് ആഗിരണശേഷി, കൊളീനിലിത് 200 ml ആണ്. 360 ഡിഗ്രിയില്‍ റാപ്പിങ് ചെയ്യുന്നതിലൂടെ ലീക്ക് പ്രൂഫിങ്ങിനുള്ള ഉറപ്പും കൊളീന്‍ നല്‍കുന്നു.

ഗ്രഫീനാണ് മറ്റ് പാഡുകളില്‍ നിന്നും കൊളീനിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. പാഡുകളിലുള്ള ഗ്രഫീന്‍ അനിയോന്‍ സ്ട്രിപ്പ് പാഡ് ശരീരത്തില്‍ ഉരസുമ്പോള്‍ ഉണ്ടാക്കുന്ന ഫ്രിക്ഷന്‍ കറന്റ് ന്യൂട്രലൈസ് ചെയ്യുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നതിനാല്‍ ആര്‍ത്തവവേദന കുറയുന്നു. രക്തയോട്ടക്കുറവ് മൂലം ഉണ്ടായ കറുത്ത പാടുകളെ ദീര്‍ഘനാളത്തെ ഉപയോഗത്തിലൂടെ കുറയ്ക്കാനും സാധിക്കും. ഗ്രഫീന്‍ അനിയോന്‍ സ്ട്രിപ്പിലെ നാനോ സില്‍വര്‍ അണുബാധയെ ചെറുക്കാന്‍ ശേഷിയുള്ളതാണ്. കൊളീനിലെ നെഗറ്റീവ് അയണില്‍ ഈര്‍പ്പം തട്ടുമ്പോള്‍ ഓക്സിജന്‍ പുറത്തുവിടുമെന്നതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നേയില്ല.

കൊളീനിന്റെ മഗ് വാര്‍ട്ട് പാഡുകള്‍

കൊളീന്‍ വിപണിയില്‍ എത്തിക്കുന്ന മറ്റൊരു ഉല്‍പ്പന്നമാണ് മഗ് വാര്‍ട്ട് പാഡുകള്‍. മുഴുവനായും കോട്ടേണിലാണ് മഗ് വാര്‍ട്ട് പാഡുകള്‍നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടേണ്‍ സര്‍ഫൈസോടുകൂടിയ ഇത്തരത്തിലൊരു പാഡ് ഇന്ത്യന്‍ വിപണിയില്‍ തന്നെ ഇതാദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. ബ്ലീച്ച് ചെയ്യാത്ത കോട്ടണ്‍, സാധാരണ രീതിയില്‍ പ്രോസസ് ചെയ്തു വരുമ്പോഴുണ്ടാകുന്ന നാച്വറല്‍ നിറത്തില്‍ തന്നെ് മഗ് വാര്‍ട്ട് പാഡുകളില്‍ ഉപയോഗിക്കുന്നു. ഗ്രഫീന് പകരം മഗ് വാര്‍ട്ട് സ്ട്രിപ്പ് ഉള്ള പാഡാണിത്. ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചൈനയില്‍ ഉപയോഗിക്കുന്ന ഔഷധമാണ് മഗ് വാര്‍ട്ട്. 100 % ഓര്‍ഗാനിക് ആയവയാണ് മഗ് വാര്‍ട്ട് പാഡുകള്‍. വിപണിയില്‍ രണ്ട് മാസത്തിനുള്ളില്‍ മഗ് വാര്‍ട്ട് പാഡുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍

സംരംഭത്തിലൂടെ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തിനപ്പുറം വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ആര്‍ത്തവകാലം സ്ത്രീകള്‍ക്കു നല്‍കുക എന്ന വലിയ ലക്ഷ്യം കൂടി ജിതി മുന്നോട്ടു വയ്ക്കുന്നുണ്ട്.

 

Spread the love
Previous മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു; നായകന്‍ ജയസൂര്യ
Next പി ജി പഠനത്തിന് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുമായി ഡാംസ്

You might also like

Uncategorized

ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗില്‍ പ്രീതി സിന്റയും

ജൊഹന്നാസ്ബര്‍ഗ് : ഈ വര്‍ഷം നവംബറില്‍ നടത്താനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗില്‍ ഷാരുഖ് ഖാന് പിന്നാലെ ബോളിവുഡ് താരം പ്രീതി സിന്റയും ടീം സ്വന്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം സഹ ഉടമ കൂടിയായ പ്രീതി

Spread the love
SPECIAL STORY

കരിയര്‍ സുരക്ഷിതമാക്കാം കരിയര്‍ഫിറ്റ് 360യിലൂടെ

ഒരാളുടെ ജീവിതത്തില്‍ നിര്‍ണായകവും മുതല്‍ക്കൂട്ടാവുന്നതുമായ നിര്‍ദേശങ്ങള്‍ യഥാസമയത്ത് ലഭിക്കുക എന്നത് ഏറെക്കുറെ അസംഭവ്യമായ ഒന്നാണ്. എന്നാല്‍ ഇത്തരത്തില്‍ അസംഭവ്യമായ ചിലതിനെ സംഭവ്യമാക്കി ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വാര്‍ത്തെടുത്ത് അയാളെ വിജയപഥത്തിലെത്തിക്കുക എന്നത് അതിലേറെ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ ഏറ്റെടുത്ത് ഓരാളെ സുരക്ഷിത

Spread the love
Home Slider

ആലിബാബയും അത്ഭുതവിജയവും

അനൂപ് മാധവപ്പള്ളില്‍ നിരന്തര പ്രയത്‌നം അത്ഭുതത്തിന്റെ ആധാരമെന്ന് തെളിയിച്ച കമ്പനിയാണ് ആലിബാബ.കോം (ജാക്ക്മാ, സ്ഥാപകന്‍ ആലിബാബ.കോം). വിജയം ഒരിക്കലും ഭാഗ്യത്തില്‍ മാത്രമല്ല നിരന്തര പ്രയത്‌നത്തിന്റെ പ്രതിഫലനം കൂടിയാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഈ കാലഘട്ടത്തിലെ ബിസിനസ് നേതാവാണ് ലോക പ്രശസ്തമായ ഇ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply