പരിസ്ഥിതി സംരക്ഷണ സന്ദേശം; മറ്റൊരാള്‍ കളഞ്ഞ സാരിയുടുത്ത് കളക്ടറെത്തി

പരിസ്ഥിതി സംരക്ഷണ സന്ദേശം; മറ്റൊരാള്‍ കളഞ്ഞ സാരിയുടുത്ത് കളക്ടറെത്തി

”കോട്ടണ്‍ അല്ലാത്ത സാരികള്‍ പ്ലാസ്റ്റികിന് തുല്യമാണ്. അത് ഉപയോഗ ശേഷം കളയുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. അതിനാല്‍ ഞാനിതാ മറ്റൊരാള്‍ കളഞ്ഞ സാരി പുനരുപയോഗം നടത്തുന്നതിന്റെ ഭാഗമായി ഉടുത്തു വന്നിരിക്കുകയാണ്” കളക്ടര്‍ വാസുകിയുടെ വാക്കുകളാണിത്. പരിസ്ഥിതി സംരക്ഷണ സന്ദേശപ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് കളക്ടര്‍ ഇക്കാര്യം പറയുന്നത്.

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കളയാതെ പുനരുയോഗം നടത്തണം എന്ന സന്ദേശം നല്‍കാന്‍ പുറത്തുവിട്ട വീഡിയോയില്‍ മറ്റൊരാള്‍ ഉപയോഗിച്ച സാരി ഉടുത്താണ് കളക്ടര്‍ എത്തിയത്. മറ്റൊരാള്‍ ഉപയോഗിച്ച സാരി റീയൂസ് ചെയ്യുന്നത് കൊണ്ട് ഒരസുഖവും വരില്ലെന്നും വീഡിയോയിലൂടെ വാസുകി പറഞ്ഞു.

പ്രളയ കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചുകൊണ്ട് ജനങ്ങളുടെ മനസ്സ് കീഴടക്കാന്‍ കളക്ടര്‍ക്കു കഴിഞ്ഞിരുന്നു. തന്റെ പ്രവര്‍ത്തനത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന കളക്ടര്‍ വീണ്ടും യുവാക്കളുടെ ഹരമാകുകയാണ്.

Previous ടൊവിനോ തോമസിന് യൂത്ത് ഐക്കണ്‍ പുരസ്‌കാരം
Next പണിമുടക്കില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

You might also like

LIFE STYLE

വെളിച്ചെണ്ണ വില വീണ്ടും സൂപ്പര്‍ഫാസ്റ്റ്; തമിഴ്‌നാട്ടില്‍ നിന്നും വ്യാജന്‍ ഒഴുകുമെന്ന് ആശങ്ക

തേങ്ങ ഉല്‍പാദനം കുറയുന്നതോടെ വെളിച്ചെണ്ണ വില വീണ്ടും കുതിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും തേങ്ങ വരവ് കുറഞ്ഞതും കൊപ്ര വില കൂടിയതും വെളിച്ചെണ്ണ വില വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ട്. കേരളത്തില്‍ ലൂസ് വെളിച്ചെണ്ണയ്ക്ക് 200 രൂപയ്ക്ക് മുകളിലും ബ്രാന്‍ഡഡിന് 220 രൂപയ്ക്ക് മുകളിലുമാണ് ഇന്നലെ

LIFE STYLE

വെള്ളത്തിനും ഗുണങ്ങള്‍ ഏറെ

ശരീരത്തിന്റെ സുഗമമായപ്രവര്‍ത്തനത്തിന് വെള്ളം അത്യന്താപേക്ഷിതമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വെള്ളം ധാരാളം കുടിക്കുന്നതു കൊണ്ട് ഇനിയുമുണ്ട് ഗുണങ്ങള്‍ ഏറെ. വേനല്‍ക്കാലത്ത് മാത്രമല്ല ശൈത്യക്കാലത്തും വെള്ളം ശീലമാക്കണം. ദിവസം 12  ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം.  

LIFE STYLE

ബ്ലാക്ക് സപ്പോട്ട; ചോക്ലേറ്റ് പോലൊരു പഴം

പ്രകൃതിതന്നെ ചോക്ലേറ്റ് ഒരു പഴത്തിനുള്ളില്‍ അടച്ചുവച്ചിരിക്കുന്നു, അതാണ് ബ്ലാക്ക് സപ്പോട്ട. നിത്യ ഹരിത വൃക്ഷം കൂടിയാണ് ബ്ലാക്ക് സപ്പോട്ട. മങ്ങിയ പച്ചനിറത്തിലുള്ള ഇടതൂര്‍ന്ന ഇലകളും ശാഖകളുമായി വളരുന്ന ബ്ലാക്ക് സപ്പോട്ടയില്‍ ശാഖകളുടെ അഗ്രങ്ങളിലാണ് ഫലങ്ങള്‍ ഉണ്ടാകുന്നത്. ചോക്ലേറ്റ് നിറത്തിലുള്ള പഴക്കാമ്പ് നേരിട്ട്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply