മദ്യപിച്ച പെണ്‍കുട്ടികളെ പുറത്താക്കിയ ടിഎന്‍ കോളേജിന് വനിതാ കമ്മീഷന് നോട്ടീസ് അയച്ചു

മദ്യപിച്ച പെണ്‍കുട്ടികളെ പുറത്താക്കിയ ടിഎന്‍ കോളേജിന് വനിതാ കമ്മീഷന് നോട്ടീസ് അയച്ചു

തമിഴ്നാട് നാഗപട്ടണം ജില്ലയിലെ മദ്യപിച്ച പെണ്‍കുട്ടികളെ പുറത്താക്കിയ ധര്‍മ്മപുരം അധികാം ആര്‍ട്സ് കോളേജിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. സുഹൃത്തിന്റെ വീട്ടിലെ ജന്മദിനാഘോഷത്തില്‍ കോളേജ് യൂണിഫോമില്‍ മൂന്ന് പെണ്‍കുട്ടികള്‍ മദ്യം കഴിക്കുന്ന വീഡിയോ വൈറല്‍ ആയതോടെയാണ് വിദ്യാര്‍ത്ഥകളെ പുറത്താക്കിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം പഠിക്കുന്ന രണ്ടു ആണ്‍കുട്ടികളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. 2019 നവംബറിലായിരുന്നു സംഭവം. ഓള്‍ ഇന്ത്യ പ്രൈവറ്റ് കോളേജ് എംപ്ലോയീസ് യൂണിയന്‍ (എ.ഐ.പി.സി.യു) നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ നോട്ടീസ് അയച്ചത്. മുന്നറിയിപ്പും തിരുത്തല്‍ നടപടികളും ഇല്ലാതെ വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിനെതിരെയാണ് നോട്ടീസ്.

പെണ്‍കുട്ടികള്‍ മദ്യപിക്കുന്ന വീഡിയോ വൈറല്‍ ആയതോടെ പലരും സ്ത്രീകളുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. സമ്മര്‍ദ്ദമുണ്ടായതോടെയാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജനുവരി 2 നാണു കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. പെണ്‍കുട്ടികളോടും അവരുടെ മാതാപിതാക്കളോടും വിശദീകരണം തേടാനും അച്ചടക്കനടപടി സ്വീകരിക്കാനും കോളേജ് ഭരണകൂടം ഡിസംബറില്‍ തീരുമാനിച്ചു. അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയതിനാണ് നാല് വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്നും പുറത്താക്കിയത് എന്നാണ് കോളേജ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

അതോട് അതേസമയം, വിദ്യാര്‍ത്ഥികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി ചില നിയമങ്ങളും ചട്ടങ്ങളും കോളേജ് പാലിച്ചിട്ടുണ്ടെന്ന് ധര്‍മ്മപുരം അധികാം ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. മാതാപിതാക്കളുടെ അറിവില്ലാതെ വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി സംഘടിപ്പിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. കാമ്പസില്‍ ഇത് സംഭവിച്ചില്ലെങ്കിലും യൂണിഫോമിലൂടെ പെണ്‍കുട്ടികള്‍ തങ്ങളുടെ കോളേജില്‍ നിന്നുള്ളവരാണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Spread the love
Previous ഷവോമി എത്തുന്നു ആദ്യ 16 ജിബി റാം സ്മാര്‍ട്ട്ഫോണുമായി
Next സുരക്ഷയില്‍ മുന്‍പന്തിയില്‍ : ഫൈവ് സ്റ്റാര്‍ റേറ്റിങ് കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കാര്‍

You might also like

LIFE STYLE

യുനെസ്‌കോയുടെ അദൃശ്യ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഇനി ഈന്തപ്പനയുമുണ്ട്‌

യുനെസ്‌കോയുടെ അദൃശ്യ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഇടംപിടിച്ച് ഈന്തപ്പന. കൊളംബിയയിലെ ബാഗോട്ടയില്‍ നടന്ന യുനെസ്‌കോ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റിയുടെ 14ാം വാര്‍ഷിക യോഗത്തിലാണ് ഈന്തപ്പന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ഡന്‍, കുവൈത്ത്, മൗറിത്താനിയ,

Spread the love
LIFE STYLE

പൊതു ഇടം എന്റേതും : രാത്രിനടത്തത്തില്‍ വന്‍ സ്ത്രീപങ്കാളിത്തം

പൊതു ഇടം എന്റേതും എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതു നിരവധി സ്ത്രീകള്‍. രാത്ര പതിനൊന്നു മണി മുതല്‍ ഒരു മണി വരെയായിരുന്നു സ്ത്രീകള്‍ നിരത്തില്‍ ഇറങ്ങിയത്. വനിതാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിലായിരുന്നു സ്ത്രീകളുടെ രാത്രിനടത്തം.   നിര്‍ഭയമായി നടക്കാനുള്ള

Spread the love
LIFE STYLE

കൊറോണ വൈറസ്: കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിൽ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പുതുതായി 197 പേരുൾപ്പെടെ കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. അതിൽ ഏഴു പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതുവരെ 16 പേരെയാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply