മാലിന്യങ്ങള്‍ ജൈവവളമാക്കുന്നു :  കമ്പോസ്റ്റിങ് ഇനോകുലം വിതരണത്തിന് തയാര്‍

മാലിന്യങ്ങള്‍ ജൈവവളമാക്കുന്നു : കമ്പോസ്റ്റിങ് ഇനോകുലം വിതരണത്തിന് തയാര്‍

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പത്തനംതിട്ടയിലെ ഐ.സി.എ.ആര്‍ കൃഷിവിജ്ഞാന കേന്ദ്രം തയ്യാറാക്കിയ കമ്പോസ്റ്റിങ്ങ് ഇനോകുലംവിതരണത്തിന് തയ്യാറായിരിക്കുന്നു.  ജൈവ മാലിന്യങ്ങള്‍ വിഘടിപ്പിച്ച്‌ വളമാക്കി മാറ്റാന്‍ കമ്പോസ്റ്റിങ്ങ് ഇനോകുലത്തിന് കഴിവുണ്ട്.  വീടുകളിലെയും കൃഷിസ്ഥലത്തെയും മാലിന്യങ്ങള്‍ 30 മുതല്‍ 40 ദിവസംകൊണ്ട്‌ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. നാടന്‍ പശുവിന്റെചാണകത്തില്‍ നിന്ന്‌വേര്‍തിരിച്ചെടുത്ത സൂഷ്മാണുകൂട്ടായ്മയാണ് കമ്പോസ്റ്റിങ്ങ് ഇനോകുലം.

 

ജൈവ മാലിന്യങ്ങള്‍സംസ്‌കരിക്കുന്ന പ്രക്രിയ
1.        ഒരു ടണ്‍ മാലിന്യം പല അടുക്കുകളായി (ഏകദേശം 100 കിലോ) 
    ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ നിരത്തുക.
2.      ഇതിലേക്ക് 2 ലിറ്റര്‍ കമ്പോസ്റ്റിങ്ങ് ഇനോക്കുലംതളിച്ചുകൊടുക്കുക.
3.      ഇതുപോലെ 10 നിരയ്ക്കും 2 ലിറ്റര്‍വീതം ഇനോക്കുലംതളിച്ച്
        കൊടുക്കുക.
4.     60%  ഈര്‍പ്പം നിലനിര്‍ത്തുക.  
5.    നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതെയും, മഴ നനയാതെയും മുകള്‍ഭാഗം ഷീറ്റുകൊണ്ട്മൂടുക.
6.      ഏഴുദിവസം ഇടവിട്ട്മുഴുവനായി ഇളക്കി കൊടുക്കുക.

അടുക്കള മാലിന്യം കമ്പോസ്റ്റ് ആക്കുന്ന പ്രകിയ – ദിവസേനയുള്ളഅടുക്കള മാലിന്യങ്ങള്‍ഒരുവലിപ്പമുള്ളചെടിചട്ടിയിലോ മണ്‍പാത്രത്തിലോ നിക്ഷേപിച്ചതിന് ശേഷം കമ്പോസ്റ്റിങ്ങ് ഇനോകുലംതളിച്ചുകൊടുക്കണം.  ഈ ചട്ടിഅടച്ച്‌സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
കമ്പോസ്റ്റിങ്ങ് ഇനോകുലംആവശ്യമുള്ളവര്‍ പത്തനംതിട്ടയിലെഐ.സി.എ.ആര്‍കൃഷിവിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടണം.

 

 

Spread the love
Previous സുസ്ഥിര വികസന ലക്ഷ്യം : സിഎംഎല്‍ആര്‍ഇ സെമിനാര്‍ സംഘടിപ്പിക്കുന്നു
Next ചെന്നൈയ്ക്കും എറണാകുളത്തിനുമിടയ്ക്ക്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍

You might also like

SPECIAL STORY

ആപ്പിള്‍ പറഞ്ഞ കഥ

സ്വപ്‌നം+ചിന്ത+പ്രവൃത്തി= വിജയം അനാഥത്വം, ദാരിദ്രം, ദേഷ്യ സ്വഭാവം, ഒറ്റപ്പെട്ട സ്‌കൂള്‍ ജീവിതം അങ്ങനെ ഒരു ശരാശരി മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമായ പ്രതിസന്ധികളെ തരണം ചെയ്ത് തന്റെ 25-ാം വയസില്‍ 25000 കോടി ആസ്ഥി നേടി ലോകത്തിനുതന്നെ മാതൃകയായി മാറിയ സംരംഭകനാണ് ആപ്പിള്‍

Spread the love
Special Story

ഇന്ത്യയിലെ ആദ്യ ‘ഫ്രീലാന്‍സേഴ്‌സ് ക്ലബ്ബു’മായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ്

അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതയെ ഒരു നൂതന ബിസിനസ്സാക്കി മാറ്റിയതിന്റെ കഥയാണ് എന്‍വറ ക്രിയേറ്റീവ് ഹബ്ബിന് പറയാനുള്ളത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഫ്രീലാന്‍സേഴ്സ് ക്ലബ്ബ് പോലെയുള്ള പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന എന്‍വറയുടെ സഹസ്ഥാപകന്‍ രജീഷ് തങ്ങളുടെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്

Spread the love
SPECIAL STORY

ഡയബറ്റിക് ഫുഡ് പ്രോഡക്റ്റ്സ് വിറ്റുനേടാം പ്രതിമാസം ഒരു ലക്ഷം രൂപ ലാഭം

പ്രമേഹരോഗികളുടെ നാടാണ് കേരളം. പക്ഷേ അവര്‍ക്കു കഴിക്കാനുള്ള ഭക്ഷണം ഇന്നുവരെ ബ്രാന്‍ഡഡ് ആയി പുറത്തിറങ്ങിയിട്ടില്ല. വളരെ ചുരുങ്ങിയ മുതല്‍മുടക്കില്‍ കുറച്ച് വിപണന തന്ത്രമുള്ള ആര്‍ക്കും വളരെ എളുപ്പം ആരംഭിക്കാവുന്ന ഒന്നാണ് ഡയബറ്റിക് ഫുഡ് പ്രൊഡക്റ്റ്‌സ്. ഈ സാഹചര്യം വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply