കൊറോണ വൈറസ് :  ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കൊറോണ വൈറസ് : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്കുകന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്പ്പി ച്ച് ചികിത്സ നല്കു കയാണ് പ്രധാനം. ചികിത്സിക്കുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

 

ചൈനയിൽ നിന്നോ, കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റേതെങ്കിലും രാജ്യത്ത് നിന്നോ, നാട്ടിൽ തിരിച്ച് എത്തിയതിന് ശേഷം  ശേഷം  പനി, ചുമ, ശ്വാസതടസം ഇവ അനുഭവപ്പെട്ടാൽ 0471 2552056 അല്ലെങ്കിൽ 1056 എന്ന നമ്പറിൽ വിളിച്ച് മാർഗനിർദേശം തേടണം. തുടർന്ന് എത്രയും പെട്ടന്ന് നിർദേശിച്ച ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ടു  യാത്രാവിവരവും രോഗവിവരവും പറയണം. രോഗമുള്ളപ്പോൾ യാത്ര ചെയ്യാനോ പൊതുസ്ഥലങ്ങളിൽ പോകാനോ പാടില്ല

 

രോഗബാധിത പ്രദേശത്തുനിന്നും എത്തിയിരിക്കുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പ്രസ്തുത സ്ഥലത്ത് നിന്നും പുറപ്പെട്ട തിയതി  മുതൽ 28 ദിവസത്തേക്ക് സ്വന്തം വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. സ്വന്തം കുടുംബാംഗങ്ങളുടെയും, ചുറ്റുപാടുള്ളവരുടെയും  സുരക്ഷക്കായി   ഈ കാലയളവിൽ പൊതുസ്ഥലങ്ങളിൽ പോകുവാനും, മറ്റുള്ളവരോട് അടുത്ത് ഇടപഴകാനും പാടില്ല. വീട്ടിൽ ഗർഭിണികൾ, കുട്ടികൾ, മറ്റ് ഗുരുതരമായ രോഗികൾ എന്നിവർ ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. .

 

രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ 

•    ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും, മൂക്കും തൂവാല, തോർത്ത് മുതലായവ കൊണ്ട് മറയ്ക്കുക. ഇവ ലഭ്യമായില്ലെങ്കിൽ മൂക്കും വായും കൈമുട്ടിനു മുകളിൽ ഉള്ളിലാക്കി ചുമയ്ക്കുക
•    കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് എങ്കിലും കഴുകുക
•    സോപ്പും വെള്ളവും ലഭ്യമായില്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റയിസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.
•    പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കര്ശനമായി ഒഴിവാക്കുക
•    രോഗബാധിത പ്രദേശങ്ങളിലേക്ക്  യാത്ര പരമാവധി ഒഴിവാക്കുക.

 

Spread the love
Previous നിയമസഭാ സമ്മേളനം നാളെ തുടങ്ങും : ബജറ്റ് അവതരണം ഫെബ്രുവരി ഏഴിന്‌
Next കൊറോണ വൈറസ്: കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിൽ

You might also like

LIFE STYLE

മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയന്ത്രിക്കുന്നതിന് 1945 ലെ ഡ്രഗ്‌സ്ആന്റ്‌കോസ്‌മെറ്റിക്‌സ് നിയമം ഭേഗഗതിചെയ്യാന്‍, പൊതുജനങ്ങളില്‍നിന്ന്  നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട്‌കേന്ദ്ര ഗവണ്‍മെന്റ്കരട് നിയമം പുറത്തിറക്കിയിട്ടുണ്ടെന്ന്‌കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി  അശ്വിനി കുമാര്‍ ചൗബെ അറിയിച്ചു.  ഇ-ഫാര്‍മസി വഴി മരുന്നുകള്‍ വില്‍ക്കുന്നതുംവിതരണംചെയ്യുന്നതും നിയന്ത്രിക്കാനുള്ള വ്യവസ്ഥകളുള്‍പ്പെടുത്തിയാണ്കരട് നിയമം

Spread the love
LIFE STYLE

സമര്‍പ്പണം, പുലരുന്നതു പുതുവര്‍ഷമെന്നറിയാത്തവര്‍ക്ക്

”ഇതല്ലോ കലണ്ടര്‍ നാളെയുടെ നരകപടം” കവി പാടിയതു പോലെ അനിവാര്യനായ അതിഥിയെ പോലെ, കണക്കുകളിലൊതുങ്ങുന്ന വര്‍ഷം വീണ്ടുമെത്തുന്നു. കാലത്തിന്റെ ചുമരില്‍ പുതിയൊരു കലണ്ടര്‍ തൂക്കാം. എന്നിട്ടു പ്രാര്‍ത്ഥിക്കാം. അതു നാളെയുടെ നരകപടമാകാതിരിക്കട്ടേ. ഒരാണ്ടിന്റെ രക്തസാക്ഷിത്വം. ആഘോഷത്തിന്റെ രാത്രിയില്‍ ഒരു വര്‍ഷനഷ്ടത്തിന്റെ വിങ്ങലുകള്‍.

Spread the love
LIFE STYLE

നിര്‍ഭയ: പ്രതികളെ തൂക്കിലേറ്റുന്നത് ഫെബ്രുവരി ഒന്നിന്

ദില്ലി കൂട്ടബലാത്സംഗ കേസില്‍ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടക്കും. നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്കാണ്  തൂക്കിലേറ്റുക. ഡല്‍ഹി കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വിചാരണക്കോടതി നേരത്തെ ഉത്തരവിട്ട പ്രകാരം ജനുവരി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply