കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ കൊടുക്കേണ്ട സമയം

പ്രസവാവധി കഴിഞ്ഞ് തിരിച്ച ജോലിക്ക് പോകാൻ തുടങ്ങുമ്പോളേക്കും അമ്മമാരുടെ ആധിയും കൂടുകയാണ്. താൻ പോകുമ്പോൾ കുഞ്ഞ് കരയുമോ ? എങ്ങനെ മുലപ്പാൽ കുടിക്കാൻ സാധിക്കും? മുലപ്പാലല്ലാതെ മറ്റെന്തെങ്കിലും കൊടുക്കാൻ സാധിക്കുമോ? കുപ്പിപ്പാലിനോട് കുഞ്ഞ് എങ്ങനെ പ്രതികരിക്കും …. ഇങ്ങനെ നീണ്ടുപോകുകയാണ് അമ്മമാരുടെ വേവലാതികൾ. കുഞ്ഞിനെ കുപ്പിപ്പാൽ കുടിപ്പിച്ച് തുടങ്ങിയാൽ പിന്നീട് കുഞ്ഞ് മുലപ്പാൽ കുടിക്കാതിരിക്കുമോ എന്നാണ് പല അമ്മമാരുടെയും പേടി. സംശയങ്ങളുടെ നിര നീളുന്നുണ്ടെങ്കിലും ഇതിനു കൃത്യമായ ഒരു സമയമോ കാലമോ ഇല്ലെന്നുള്ളതാണ് സത്യം.

നവജാത ശിശുക്കൾക്ക് എപ്പോളും മുലപ്പാൽ കൊടുക്കുന്നത് തന്നെയാണ് ഉത്തമം. രണ്ട് മണിക്കൂർ ഇടവിട്ട് കുഞ്ഞുങ്ങളെ പാല് കുടിപ്പിക്കണം. കൃത്യമായ അളവിൽ കിട്ടുന്ന ഉറക്കത്തിനെയും മുലപ്പാലിനേയും ആശ്രയിച്ചിരിക്കും അവരുടെ ബുദ്ധി. ജോലിക്ക് പോകാൻ തുടങ്ങുന്ന അമ്മമാർ ആദ്യം തന്നെ മുലപ്പാൽ കുപ്പിയിലാക്കി കൊടുക്കാൻ തുടങ്ങണം. ഇതുവഴി കുട്ടി കുപ്പിപ്പാൽ കുടിക്കുന്നതിനോട് കാണിക്കുന്ന വിമുഖത ഒഴിവാക്കാൻ സാധിക്കും. ജോലിക്കു പോയി തുടങ്ങുമ്പോൾ ശീലിപ്പിക്കുന്നതിനേക്കാൾ ‘അമ്മ കൂടെ ഉള്ളപ്പോൾ തന്നെ കുപ്പിപ്പാൽ ശീലിപ്പിക്കാൻ ശ്രമിക്കുക.


നിങ്ങളുടെ കുട്ടി മുതിർന്നതാണെങ്കിലും ആദ്യമായി കൊടുക്കുമ്പോൾ അമ്മമാർ തന്നെ കുപ്പി പിടിച്ച് കുട്ടിക്ക് ശ്വാസം മുട്ടാത്ത തരത്തിൽ കൊടുക്കണം. ആദ്യം മുലപ്പാലിൽ നിന്നും ആരംഭിച്ച് പിന്നീട് പശുവിൻ പാലോ ഡോക്ടർമാർ നിർദേശിക്കുന്ന പൊടികളോ നൽകാം. കുഞ്ഞുങ്ങൾക്ക് കഫക്കെട്ടിന്റെ ശല്യം ഉണ്ടാകാതെ ഇരിക്കാൻ ഏറ്റവും നല്ലത് ആട്ടിൻ പാൽ നൽകുന്നതാണ്. കൊടുക്കുന്നതിന് മുന്നേ നിങ്ങളുടെ ശിശുരോഗ വിദഗ്ദ്ധനോട് അഭിപ്രായം ചോദിക്കുന്നത് നന്നായിരിക്കും.

കുഞ്ഞുങ്ങൾക്ക് ഭക്ഷണങ്ങൾ കൊടുക്കുന്ന പത്രങ്ങൾക്കും കുപ്പികൾക്കും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. എന്നാൽ പല മാതാപിതാക്കളും ഗുണമേന്മ ഉള്ള കുപ്പികൾ തിരഞ്ഞെടുക്കുന്നതിൽ പരാജയപെടാറുണ്ട്. അടിഭാഗം കട്ടിയുള്ള കുപ്പിയാണ് ഏറ്റവും നല്ലത്. കുഞ്ഞിന്റെ പ്രായത്തിന് ഉചിതമായ കുപ്പികൾ കടകളിൽ നിന്നും ചോദിച്ച് വാങ്ങുക. കുഞ്ഞിന്റെ താല്പര്യങ്ങൾക്ക് വില നൽകുക. കുഞ്ഞിനെ മടിയിൽ ചെരിച്ചു കിടത്തിവേണം പാല് കൊടുക്കാൻ. കൃത്യമായ ഇടവേളകളിൽ കൊടുക്കുന്നത് വഴി നല്ലൊരു ഭക്ഷണ ക്രമം നേരത്തെ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നു.

Previous എല്‍ഇഡി ഹെഡ്‌ലാംമ്പുമായി പുതിയ ആക്ടിവ 125
Next ഷവോമി റെഡ്മി വൈ 2 അവതരിപ്പിച്ചു

You might also like

LIFE STYLE

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂര്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂരെന്ന് എച്ച്എസ്ബിസി നടത്തിയ സര്‍വെ ഫലം. ന്യൂസീലന്‍ഡ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. ജോലി ചെയ്യാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആണ് ഒന്നാമതുളളത്. സ്വിറ്റ്സര്‍ലാന്‍ഡ്, യുഎസ്, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍

LIFE STYLE

സലാക്ക എന്ന സ്‌നേക്ക് ഫ്രൂട്ട്

ഇന്തോനേഷ്യയുടെ സ്വന്തം പഴമാണ് സലാക്ക എന്ന സ്നേക്ക് ഫ്രൂട്ട്. പനയുടെയും ചൂരലിന്റെയും അടുത്ത ബന്ധുവാണിത്. നമ്മുടെ ചെറുതെങ്ങു പോലെയാണ് വളര്‍ച്ച. ഓലമടലുകളില്‍ കൂര്‍ത്ത മുള്ളുകള്‍ ധാരാളമുണ്ട് സലാക്കയ്ക്ക്. അതിനാല്‍ സലാക്ക വേലിക്കായി വ്യാപകമായി ഇന്തോനേഷ്യയില്‍ നട്ടു വരുന്നു. സലാക്ക പഴങ്ങളുടെ പുറംതൊലി

LIFE STYLE

കുട്ടികളുടെ ഭക്ഷണക്രമം

കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെപ്പറ്റി അമ്മമാര്‍ എപ്പോഴും ആകുലരാണ്. എന്ത് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നുള്ളതിനെക്കുറിച്ച് പലരു അജ്ഞരാണ് എന്നുള്ളതാണ് സാരാം. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യപരമായ ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കിട്ടാതെ പോകുകയും ചെയ്യും. ഇതാ കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ആദ്യത്തെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply