ആരാധകര്‍ ഞെട്ടും നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരന്റെ പ്രതിഫലം കേട്ടാല്‍

ആരാധകര്‍ ഞെട്ടും നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരന്റെ പ്രതിഫലം കേട്ടാല്‍

ഐപിഎല്ലിന് ഓരോ കളികള്‍ക്കും കളിക്കാര്‍ക്കും എത്ര ആരാധകരാണ്. എന്നാല്‍ ഐപിഎല്ലിലൂടെ നമ്മുടെ പ്രിയപ്പെട്ട കളിക്കാര്‍ എത്രയാണ് പ്രതിഫലം വാങ്ങുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?. ഈ സീസണില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാറ്റ്സ്മാന്‍മാരുടെ പട്ടിക ഇന്‍സൈഡ് സ്പോര്‍ട്സ് പ്രസിദ്ധീകരിച്ചു. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള കളിക്കാര്‍ ഇവരാണ്;

ഗൗതം ഗംഭീര്‍

94.6 കോടി രൂപയാണ ഗൗതം ഗംഭീറിന്റെ പ്രതിഫലം. നൂറ് കോടി ക്ലബ്ബില്‍ എത്താന്‍ വെറും 3.4 കോടി രൂപയുടെ കുറവ് മാത്രമാണ് ഗംഭീറിനുള്ളത്. 2018 ഡിസംബറിലാണ് ഗൗതം ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 

സുരേഷ് റെയ്ന

88.7 കോടി രൂപയാണ് സുരേഷ് റെയ്നയുടെ പ്രതിഫലം. ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ അഞ്ചാമതാണ് റെയ്ന. 11 കോടി രൂപ നല്കിയാണ് റെയ്നയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്.

 

വിരാട് കോലി

17 കോടി രൂപയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് കോലിക്ക് നല്കിയ പ്രതിഫലം. 2009, 2011, 2016 എന്നീ വര്‍ഷങ്ങളില്‍ ഫൈനലില്‍ എത്തിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ കോലിക്ക് ഐപിഎല്‍ നേടാനായില്ല.

 

രോഹിത് ശര്‍മ

15 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ രോഹിത് ശര്‍മയെ നിലനിര്‍ത്തിയത്. 2013, 2015, 2017 എന്നിങ്ങനെ മൂന്ന് വര്‍ഷങ്ങളില്‍ ഐപിഎല്‍ വിജയികളാണ് മുംബൈ ഇന്ത്യന്‍സ്.

 

എംഎസ് ധോണി

122.8 കോടി രൂപയാണ് ധോണി ഇതുവരെ ഐപിഎല്ലില്‍ നിന്നും സമ്പാദിച്ചത്. 2010ലും 2011ലും ഐപിഎല്‍ കിരീടങ്ങള്‍ നേടിയതും ധോണി ടീം ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനായിരിക്കെയാണ്. ഈ സീസണില്‍ 15 കോടി രൂപയാണ് ധോണിയ്ക്ക് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ് മുടക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം പണം സമ്പാദിച്ച ബാറ്റ്സ്മാനാണ് എംഎസ് ധോണി.

Spread the love
Previous സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി 'ഉദ്യംസമാഗം'
Next വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന; നിര്‍ണായക തീരുമാനങ്ങള്‍ നാളെ

You might also like

AUTO

മൂന്ന് സൂപ്പര്‍ മോഡലുകളെ ഹോണ്ട തിരിച്ചുവിളിക്കുന്നു

തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ഹോണ്ട തങ്ങളുടെ സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു. ഏവിയേറ്റര്‍, ആക്ടീവ 125, ഗ്രേസിയ എന്നീ മൂന്നു മോഡലുകളാണ് ഹോണ്ട തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.   സസ്‌പെന്‍ഷനിലെ തകരാണ് കമ്പനിയെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചിരിക്കുന്നത്. 2018 ഫെബ്രുവരി ഏഴിനും മാര്‍ച്ച് 16നും ഇടയില്‍ഡ നിര്‍മിച്ച

Spread the love
NEWS

നികുതി മുന്‍കൂറായി നല്‍കണം

ആദായനികുതി നിയമത്തിലെ 208 -ാം വകുപ്പനുസരിച്ച് 10,000 രൂപയില്‍ കൂടുതല്‍ നികുതി ബാധ്യത വരുന്ന എല്ലാ നികുതിദായകരും മുന്‍കൂറായി തന്നാണ്ടിലെ ആദായ നികുതി അടയ്ക്കണം. എന്നാല്‍ റെസിഡന്റ് ആയിട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമില്ലെങ്കിലും മറ്റു വരുമാനങ്ങള്‍

Spread the love
SPECIAL STORY

ഇളനീരിലൂടെ നേടാം പ്രതിമാസം 75,000

കേരളത്തിന്റെ സ്വന്തം പ്രൊഡക്‌റ്റെന്ന് നാം അഭിമാനിക്കുന്ന ഇളനീരിലൂടെ നമുക്ക് പ്രതമാസം മുക്കാല്‍ ലക്ഷം രൂപ സമ്പാദിക്കാം. റോഡരികില്‍ കാണുന്ന ഇളനീര്‍ വാങ്ങാന്‍ തന്നെ ക്യൂ നില്‍ക്കുന്ന ഇക്കാലത്ത് പയ്ക്കറ്റില്‍ ഇളനീര്‍ വെള്ളം കിട്ടിയാല്‍ വളരെ വേഗം വാങ്ങിക്കുടിക്കാന്‍ ആളുകളെത്തും. ഇന്ത്യയിലും വിദേശത്തും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply