പാല്‍ അഭിഷേകത്തിനിടെ കട്ടൗട്ട് മറിഞ്ഞ് തല ഫാന്‍സിന് പരിക്ക്

പാല്‍ അഭിഷേകത്തിനിടെ കട്ടൗട്ട് മറിഞ്ഞ് തല ഫാന്‍സിന് പരിക്ക്


ചലച്ചിത്ര ആസ്വാദകരെക്കാള്‍ ആവേശമാണ് താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ ഫാന്‍സിന്. ആദരവ് കാണിക്കാന്‍ പണ്ടുമുതലേ ഫാന്‍സിന്റെ പ്രധാന പദ്ധതിയാണ് കട്ടൗട്ട്. ഇതിലെ മാല ചാര്‍ത്തലും പാലഭിഷേകവുമെല്ലാം പതിവു കാഴ്ചകളുമാണ്. പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ ഇത് വലിയ ആഘോഷവുമാണ്. എന്നാല്‍ അജിത്തിന്റെ ചിത്രവുമായി ബന്ധപ്പെട്ട് ഭീതിയുണര്‍ത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തമിഴ് സൂപ്പര്‍താരം അജിത്തിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം വിശ്വാസത്തിന്റെ ഒരു വലിയ കട്ടൗട്ടില്‍ കയറി പാലഭിഷേകം നടത്തുന്നവരാണ് അപകടത്തില്‍ പെട്ടത്. കട്ടൗട്ടിന്റെ മുകളിലേക്ക് വലിഞ്ഞുകയറി പാല്‍ ഒഴിക്കുന്നതിനിടെയാണ് അടിത്തറ ഇളകി കട്ടൗട്ട് ചരിഞ്ഞ് ഇവര്‍ താഴേക്ക് വീണത്.

സംഭവത്തില്‍ മൂന്നിലേറെപേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിജയ്‌യുടെ സര്‍ക്കാര്‍ സിനിമയുടെ റിലീസിന് കട്ടൗട്ടില്‍ പാലഭിഷേകത്തിന് കയറിയ ആരാധകന്‍ താഴെ വീണ് മരണപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
https://twitter.com/twitter/statuses/1083239596350046208

Spread the love
Previous വെള്ളൂര്‍ക്കുന്നം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാവുന്നു
Next കുറഞ്ഞ ചിലവേ വരൂ; സുന്ദരമാക്കാം നിങ്ങളുടെ വീട്

You might also like

MOVIES

സിനിമയെക്കുറിച്ച് ഇനിയൊന്നും ചോദിക്കരുത്: രഹസ്യം വെളിവാക്കാതെ രാജമൗലി

ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വന്‍ വിജയമായ ബാഹുബലി 2വിനു ശേഷമുള്ള ചിത്രമായതു കൊണ്ടു തന്നെ പ്രതീക്ഷകള്‍ ഏറെയാണ്. കഴിഞ്ഞദിവസം നടന്ന ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സില്‍ അതിഥിയായി രൗജമൗലി എത്തിയിരുന്നു. പുതിയ ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോള്‍,

Spread the love
MOVIES

സസ്‌പെന്‍സ് തീരുന്നു : ലൂസിഫറില്‍ പൃഥ്വിരാജും

ലൂസിഫറിലെ ഇരുപത്തേഴാമത്തെ കഥാപാത്രം ആരായിരിക്കുമെന്ന സജീവ ചര്‍ച്ചയിലായിരുന്നു സാമൂഹ്യ മാധ്യമങ്ങള്‍. മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലും ഉള്‍പ്പെടെ പല പേരുകളും പറഞ്ഞു കെട്ടു. ഒടുവില്‍ ആ സസ്‌പെന്‍സ് തീരുന്നു. പൃഥ്വിരാജും ലൂസിഫറില്‍ അഭിനയിക്കുന്നു എന്ന് ഇരുപത്തേഴാമത് ക്യാരക്റ്റര്‍ പോസ്റ്ററിലൂടെ വ്യക്തമായിരിക്കുന്നു.   ഓരോ

Spread the love
MOVIES

റെക്കോഡ് കളക്ഷന്‍; 500 കോടി പിന്നിട്ട് രജനിചിത്രം 2.0

റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ റെക്കോഡ് നേട്ടവുമായി രജനികാന്ത് ചിത്രം 2.0. ബോക്സ് ഓഫീസില്‍ 2.0യുടെ കളക്ഷന്‍ 500 കോടി പിന്നിട്ടു കഴിഞ്ഞു. രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത് ഹിന്ദി വിതരണാവകാശമുള്ള കരണ്‍ ജോഹറാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply