ദുബായിലെ ഡാന്യൂബ് ഹോം ഇന്ത്യയിലേക്ക്

ദുബായിലെ ഡാന്യൂബ് ഹോം ഇന്ത്യയിലേക്ക്

ഹൈദരാബാദ്: ദുബായ് ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന വീട്ടുപകരണ വിപണിയിലെ വമ്പനായ ഡാന്യൂബ് ഗ്രൂപ്പ് ഇന്ത്യയില്‍ സ്റ്റോര്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു. ഹൈദരാബാദില്‍ സ്വീഡിഷ് റീട്ടെയില്‍ ഫര്‍ണിച്ചര്‍ ഭീമനായ ഐകിയ ആദ്യ സ്റ്റോര്‍ ആരംഭിച്ചതിന്റെ പിന്നാലെയാണ് ഡാന്യൂബ് ഗ്രൂപ്പിന്റെ നീക്കം.

തെലുങ്കാനയുടെ ആസ്ഥാനമായ ഹൈദരാബാദില്‍ ഒക്ടോബര്‍ മാസത്തോടെ ഡാന്യൂബ് ആദ്യ സ്റ്റോര്‍ ആരംഭിക്കും. ഹൈടെക് സിറ്റിയിലെ ഐകിയ സ്‌റ്റോറിന് സമീപമായിരിക്കും ഡാന്യൂബ് സ്റ്റോറുമെന്ന് ചെലങ്കാന ഇന്‍ഡസ്ട്രീസ് സെക്രട്ടറി ജയേഷ് രഞ്ജന്‍ അറിയിച്ചു.

ഇതിനായി 1,400 കോടി നിക്ഷേപിക്കാനാണ് പദ്ധതി. ഇന്ത്യയിലൊട്ടാകെ 35ഓളം സ്‌റ്റോറുകള്‍ പത്ത് വര്‍ഷത്തിനുള്ളില്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്ത് വലിയ ഷോറൂമുകളും, ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്വര്‍ക്കും,  ലോജിസ്റ്റിക്‌സ് ഹബ്ബും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്. ഇതിനായി ഏകദേഷം 400 കോടിയുടെ നിക്ഷേപം നടത്തുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Previous അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരിമൂല്യത്തില്‍ നാലിരട്ടി വര്‍ധനവ്
Next സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി സുസ്‌കി

You might also like

Business News

ഇസാഫിന്റെ അറ്റാദായം 27 കോടി

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 27 കോടിരൂപ. ബാങ്കിന്റെ ആദ്യ സാമ്പത്തിക വര്‍ഷത്തിലാണ് ഈ നേട്ടം കൊയ്തത്. പലിശയിനത്തില്‍ 597 കോടി രൂപയാണ് ബാങ്ക് സ്വന്തമാക്കിയത്. 102 കോടി രൂപയാണ് മറ്റ്

Business News

ഡ്യൂപ്പില്‍ പകച്ച് ഡ്യൂക്ക്

വ്യാജന്മാരാല്‍ നിറഞ്ഞുതുളുമ്പുന്ന വിപണിയില്‍ വാഹനത്തിനും ഡിറ്റോ. പ്രമുഖ നിര്‍മ്മാതാക്കളുടെ മോഡലുകളെ അതേപടി പകര്‍ത്തി ചൈനീസ് വിപണിയില്‍ ഇറക്കുന്ന ശൈലി തുടങ്ങിയിട്ട് കുറച്ചേറെ നാളായി.   എന്നാല്‍ അമേരിക്കന്‍ കമ്പനിയും കോപ്പിയടിക്കാന്‍ പിന്നിലല്ലെന്നു തെളിയിച്ചിരിക്കുന്നു. പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ യുഎം കെടിഎം

Business News

അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരിമൂല്യത്തില്‍ നാലിരട്ടി വര്‍ധനവ്

അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യം രണ്ട് മാസത്തിനിടെ നാലിരട്ടി വര്‍ധനവ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജ്വല്ലറിയുടെ ഓഹരി മൂല്യം ജൂണ്‍ ആദ്യവാരത്തെ 70 രൂപയില്‍ നിന്ന് 285 രൂപയായി ഉയര്‍ന്നിരിക്കുന്നു. ജയില്‍ മോചിതനായി പൊതുരംഗത്തും ബിസിനസിലും വീണ്ടും സജീവമായ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply