വിഷമയമില്ലാത്ത ഫ്രഷ് മീനുമായി ധർമ്മജന്റെ ധര്‍മ്മൂസ് ഫിഷ് ഹബ്ബ്

കൊച്ചി: മീനില്ലാതെ ഊണ് കഴിക്കാൻ പറ്റാത്ത മലയാളികൾക്ക് ഇന്ന് പക്ഷെ മീനൊരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ഫോർമാലിനുംമറ്റ് രാസവസ്തുക്കളും അടങ്ങിയ മീനുകളുടെ കഥ കേട്ട് ഇനി എന്ത് ചെയ്യമെന്ന ആശങ്കയിൽ ഇരിക്കുന്ന മലയാളിക്ക് വിഷമില്ലാത്ത മീനുകൾ എന്ന പുതിയ പ്രതീക്ഷയുമായി എത്തിയിരിക്കുകയാണ് സിനിമ താരം ധർമ്മജൻ.

കൊച്ചി അയ്യപ്പൻകാവിലാണ് ധർമ്മജന്റെ പുതിയ സംരംഭമായ ധർമൂസ് ഫിഷ് ഹബ് തുടങ്ങിയിരിക്കുന്നത്. നടൻ കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം നിർവഹിച്ച ഹബ്ബിൽ നിന്നും ആദ്യമായി മീൻ വാങ്ങിയത് നടൻ സലിം കുമാറാണ്. വിഷം ചേർന്ന മീനുകൾ വിപണിയിൽ എത്തിയ കാലം മുതൽ ഇങ്ങനൊരു സംരംഭത്തിന്റെ ആലോചനയിലായിരുന്നെന്നും, ജനങ്ങൾക്ക് ഫ്രഷ് മീനുകൾ കൊടുക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ധർമ്മജൻ പറഞ്ഞു.

ഈ മാസം തന്നെ എറണാകുളം ജില്ലയില്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ 16 കടകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയാണ് ലക്ഷ്യം. ഉടനെ തന്നെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. മത്സ്യ ഫാമുകളില്‍ നിന്നും മത്സ്യ കൃഷി നടത്തിയുമാകും ആവശ്യത്തിന് മത്സ്യം ഫിഷ് ഹബ്ബിലേക്ക് എത്തിക്കുക. ഫിഷ് ഹബ്ബില്‍ ഫിഷ് ടാങ്കുകളും സജ്ജീകരിച്ചിട്ടുണ്ട്.

Previous ട്വന്റി20 മാതൃകയിലൂടെ വിഷമില്ലാത്ത മീൻ കഴിക്കാം...
Next രാജ്യത്തെ ആദ്യ സെല്‍ഫ്‌ഡ്രൈവിങ് വീല്‍ചെയറുമായി വിദ്യാര്‍ത്ഥികള്‍

You might also like

Special Story

എന്തിനും ഏതിനും ജൊബോയ്

തിരക്കേറിയ നഗരങ്ങളില്‍ ഓഫീസ് ഇതര ജോലികള്‍ക്ക് ആളുകളെ കണ്ടെത്തുക എന്നത് തികച്ചും ശ്രമകരമായ കാര്യമാണ്. അത്യാവശ്യ സമയത്ത് ആളെ കിട്ടില്ല എന്നുമാത്രമല്ല, ഉയര്‍ന്ന കൂലിയും വാങ്ങും. ഇനി ജോലിചെയ്യാമെന്നേറ്റ് വരുന്നവരാകട്ടെ, ആ ജോലി കൃത്യതയോടെ ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കാനും പറ്റില്ല. ഇവിടെയാണ്

SPECIAL STORY

ചായക്കടക്കാരിക്ക് അമേരിക്കയില്‍ അവാര്‍ഡ്

പതിനാറ് വര്‍ഷം മുന്‍പ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയതാണ് ബ്രൂക്ക് എഡി എന്ന അമേരിക്കക്കാരി. ഇന്ത്യാ സന്ദര്‍ശനം നടത്തുന്നതിനിടെ അവര്‍ ഒരു ചായ കുടിച്ചു. ഇന്ത്യന്‍ ചായ അവരെ കീഴടക്കി. തിരിച്ച് അമേരിക്കയിലെത്തി ഇന്ത്യന്‍ രുചിയുള്ള ചായക്കായി അലഞ്ഞു. പക്ഷേ ഒരിടത്തും കിട്ടിയില്ല.  

SPECIAL STORY

നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ആദമിന്റെ ചായക്കട

നാട്ടിന്‍പുറത്തെ ചായക്കടകളിലെ ആവി പറക്കുന്ന പുട്ടും കടലയും, നീട്ടിപ്പിടിച്ചടിക്കുന്ന ചായയുടെ ശബ്ദവും, എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഉണ്ടംപൊരിയുടെയും പഴം പൊരിയുടെയുമെല്ലാം കൊതിപ്പിക്കുന്ന മണവും അതോടൊപ്പം അവിടെ ഉണ്ടാകുന്ന കളിചിരികളും തര്‍ക്കങ്ങളും പുതിയ കാലത്തിന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തിലാണ് നാട്ടിന്‍പുറങ്ങളിലെ ചായക്കടയിലെ ഗൃഹാതുരത്വവും നന്മയും

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply