വീടകങ്ങളില്‍ വിസ്മയം സൃഷ്ടിച്ച് ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സ്

വീടകങ്ങളില്‍ വിസ്മയം സൃഷ്ടിച്ച് ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സ്

വീടകങ്ങളില്‍ വിസ്മയം സൃഷ്ടിച്ചു മുന്നേറുന്ന സംരംഭം. സ്വന്തം വീടിന്റെ അകക്കാഴ്ച്ചകള്‍ക്കു മനസാഗ്രഹിക്കുന്ന രീതിയില്‍ ചാരുത പകരാന്‍ വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന ഹോം ഇന്റീരിയേഴ്‌സ് കമ്പനി. സ്വന്തം വീടു നിര്‍മിക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ കൂടിയാണു പടുത്തുയര്‍ത്തുന്നത്. ആ സ്വപ്‌നങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന, സ്വപ്‌നമയുര്‍ത്താന്‍ താങ്ങായി ഒപ്പം നില്‍ക്കുന്ന സ്ഥാപനമാണിത്. പേരു സൂചിപ്പിക്കുന്ന പോലെതന്നെ ഇന്നു നിരവധി പേര്‍ക്കു പ്രിയപ്പെട്ടതായിക്കഴിഞ്ഞിരിക്കുന്നു കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സ്. മറ്റൊന്നുമല്ല കാരണം, ഏല്‍പ്പിക്കുന്ന ജോലി കൃത്യതയോടെ, മനോഹരമായി, ബഡ്ജറ്റിലാതുങ്ങുന്ന വിധത്തില്‍ ചെയ്തു നല്‍കുകയാണ് ഇവര്‍. ഈ സംരംഭം ഇന്ന് ഈ മേഖലയിലെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഈ മേഖലയിലെ വളര്‍ച്ചയെക്കുറിച്ചും ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ പുതിയ പ്രവണതകളെക്കുറിച്ചും പ്രവര്‍ത്തരീതികളെക്കുറിച്ചും ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സിന്റെ സാരഥി പ്രിന്‍സ് ഫ്രാന്‍സിസ് സംസാരിക്കുന്നു.

 

വെല്ലുവിളി നിറഞ്ഞ തുടക്കം
2012ലാണു ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സിനു തുടക്കം കുറിക്കുന്നത്. റസിഡന്‍ഷ്യല്‍ പ്രൊജക്റ്റുകളിലാണു കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്. അതോടൊപ്പം അപ്പാര്‍ട്ട്‌മെന്റ്, ഫ്‌ളാറ്റ്, വില്ലകള്‍, റിന്നോവേഷന്‍ വര്‍ക്കുകള്‍ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അറിയാവുന്ന കുറെ ആളുകളാണു ആദ്യകാലത്തു സഹായിച്ചതും, വര്‍ക്ക് തന്നതും. ഇന്റീരിയര്‍ ഫര്‍ണിഷിങ് ഷോറൂം ആരംഭിക്കാം എന്നൊരു ആശയവുമായിട്ടാണു തുടക്കം. എന്നാല്‍ ഷോറൂമിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഘട്ടം എത്തിയപ്പോഴേക്കും ഫണ്ട് തീര്‍ന്നു. ഷോറൂം തുറക്കണമെങ്കില്‍ കുറച്ചുകൂടി പണം വേണം എന്ന സാഹചര്യം. ആ സമയത്താണ് സുഹൃത്ത് വഴി ഒരു ഓഫിസിന്റെ വര്‍ക്ക് ആദ്യമായി ലഭിക്കുന്നത്. ആ വര്‍ക്ക് പൂര്‍ത്തിയാക്കിക്കൊടുത്തു. അതില്‍ നിന്നു ലഭിക്കുന്ന പണം കൊണ്ടു മാത്രമേ ഷോറൂം തുറക്കുന്ന കാര്യങ്ങളിലേക്കു കടക്കാന്‍ കഴിയൂ എന്ന സാഹചര്യമായിരുന്നു. അങ്ങനെ പതുക്കെ പതുക്കെ വളര്‍ച്ച കൈവരിച്ചു. പിന്നീടു ചെറിയ ചെറിയ വര്‍ക്കുകളിലൂടെ മുന്നോട്ടുള്ള യാത്ര തുടര്‍ന്നു.

 

റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളില്‍ ശ്രദ്ധ
വലിയ മുതല്‍മുടക്കിലായിരുന്നു തുടക്കം. ആദ്യം ആരംഭിച്ച ഫര്‍ണിഷിങ് ഷോറൂമില്‍ ഇന്റീരിയര്‍ സപ്പോര്‍ട്ടീവായിട്ടുള്ള കാര്യങ്ങളും ഉണ്ടായിരുന്നു. വാള്‍ പേപ്പര്‍, ബ്ലൈന്‍ഡ്‌സ്, കര്‍ട്ടനുകള്‍, കാര്‍പ്പറ്റുകള്‍ എന്നിവയൊക്കെ. സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റീരിയര്‍ ഡിസൈനേഴ്‌സ്, ആര്‍ക്കിടെക്റ്റ്‌സ് എന്നിവരുടെ പിന്തുണയും ആ ഘട്ടത്തില്‍ ലഭിച്ചു. കാലക്രമേണ കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ചു. റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ എടുത്തു തുടങ്ങി. പിന്നീടു പതുക്കെ പൂര്‍ണമായും റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളില്‍ ഫോക്കസ് ചെയ്തു. അക്കാലത്തു നിരവധി ബിസിനസ് നെറ്റ് വര്‍ക്കുകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. അതില്‍ നിന്നും കൂടുതല്‍ ബിസിനസുകളും ലഭിച്ചു.

 

ആത്മവിശ്വാസത്തിന്റെ കരുത്തില്‍
ആദ്യം ഇത്തരമൊരു ആശയത്തെക്കുറിച്ചു പറയുമ്പോള്‍ വീട്ടുകാര്‍ക്കൊക്കെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആ പദ്ധതിയെ പൂര്‍ണമായും എതിര്‍ത്തില്ല. അക്കാലത്താണു മെന്ററായിരുന്ന ഗോപകുമാര്‍ ഒരു ഉപദേശം നല്‍കിയത്. പുതിയ സംരംഭം ആരംഭിക്കുകയാണെങ്കില്‍ മൂന്നാലു വര്‍ഷം എങ്ങനെയും മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കണം എന്നായിരുന്നു ആ ഉപദേശം. ആ ഒരു ചിന്ത എപ്പോഴും മനസില്‍ ഉണ്ടായിരുന്നു. ഏഴു വര്‍ഷത്തോളം പാര്‍ട്ണര്‍ഷിപ്പില്‍ ഒരുമിച്ചു നിന്നു. പിന്നീട് നല്ല രീതിയില്‍ പിരിയുമ്പോള്‍ രണ്ടു പേര്‍ക്കും ഒറ്റയ്‌ക്കൊറ്റയ്ക്കു വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ കരുത്തായിരുന്നു കൈമുതല്‍.

 

എന്‍ആര്‍ഐ ഫ്രണ്ട്‌ലി സമീപനം
സാധാരണ ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ ചിന്തിക്കുന്നതില്‍ നിന്നു വ്യത്യസ്തമായിട്ടുള്ള ചിന്തയാണു മുന്നോട്ടു നയിച്ചത്. യുണീക്കായി എന്തു ചെയ്യാന്‍ കഴിയുമെന്ന ആലോചനയുണ്ടായി. പുതിയ പ്രൊഡക്റ്റുകള്‍ വിപണിയില്‍ എത്തുമ്പോള്‍, അവയെക്കുറിച്ചു പഠിച്ച്, അവ കസ്റ്റമേഴ്‌സില്‍ എത്തിച്ചു. ഇത്തരത്തില്‍ ഒരു പുതുമ എന്നും കാത്തു സൂക്ഷിക്കാന്‍ സാധിച്ചു. പ്രവാസികളെ കേന്ദ്രീകരിച്ചുള്ള വര്‍ക്കുകള്‍ക്കാണു പ്രാധാന്യം നല്‍കിയത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു വര്‍ക്ക് ഏല്‍പ്പിക്കുമ്പോള്‍ അവര്‍ക്ക് എപ്പോഴുമൊരു ടെന്‍ഷനുണ്ടാവും. അതുകൊണ്ടു തന്നെ എന്‍ആര്‍ഐ ഫ്രണ്ട്‌ലിയായിട്ടുളള കണ്‍സെപ്റ്റ് രൂപീകരിച്ചു. അതിനായി വാട്‌സപ്പ് പോലുള്ള മാധ്യമങ്ങളെ വളരെ ഫലപ്രദമായി വിനിയോഗിച്ചിരുന്നു. എല്ലാദിവസവും അപ്‌ഡേഷനുകള്‍ പ്രവാസികള്‍ക്കു ലഭ്യമാക്കിത്തുടങ്ങി. ഇതൊക്കെ അവരുടെ വിശ്വാസം ലഭിക്കാനുള്ള കാരണമായി.
ഇവിടെയുള്ള ഒരു കസ്റ്റമറിനേക്കാളും വ്യക്തമായ ധാരണ എന്‍ആര്‍ഐ കസ്റ്റമര്‍ക്കുണ്ടാകും എന്നതാണ് ഇതുവരെയുള്ള അനുഭവത്തില്‍ നിന്നു പഠിച്ച പാഠം. എല്ലാ കാര്യങ്ങളും അവര്‍ വിഷ്വലൈസ് ചെയ്തിട്ടുണ്ടാകും. അതുകൊണ്ടു തന്നെ വളരെ സൂക്ഷ്മമായ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. സ്വന്തം വീട് എങ്ങനെ ചെയ്യുന്നോ അതുപോലെ തന്നെയാണ് മറ്റുള്ളവരുടെ വീടിന്റെ വര്‍ക്കുകളും ചെയ്തു കൊടുക്കാറുള്ളത്. ആ ആത്മാര്‍ത്ഥത കാണിക്കുന്നതു കൊണ്ടു തന്നെ നിരവധി പ്രവാസികളുടെ വര്‍ക്കുകള്‍ ലഭിച്ചു. ഏകദേശം എണ്‍പതു ശതമാനത്തോളം കസ്റ്റമേഴ്‌സും പ്രവാസികളായിരുന്നു.

 

ടേണ്‍കീ പ്രോജക്റ്റുകള്‍
ഏറ്റവും കൂടുതല്‍ ചെയ്യുന്നതു ടേണ്‍കീ പ്രോജക്റ്റുകളാണ്. സീലിങ്, പെയ്ന്റിങ്, ഫ്‌ളോറിങ് എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ടേണ്‍കീ പ്രോജക്റ്റുകളില്‍ വരുന്നുണ്ട്. എല്ലാം റെഡിയാക്കി കീ കൈമാറുന്ന രീതിയിലാണു പ്രവര്‍ത്തനം. ഈ നിര്‍മാണങ്ങള്‍ക്കൊക്കെ വേണ്ടിവരുന്ന സാമഗ്രികളൊക്കെ സ്വന്തമായി ഉത്പാദിപ്പിക്കുന്നുമുണ്ട്. അതിനാല്‍ ഗുണനിലവാരവും ഉറപ്പാക്കാന്‍ സാധിക്കുന്നു. ഇന്റീരിയര്‍ പ്രൊഡക്റ്റുകളുടെ കാര്യത്തില്‍ മൂന്നാമതൊരു ആളുടെ പിന്തുണ വേണ്ടി വരുന്നില്ല.

 

കസ്റ്റമറിന്റെ അഭിരുചി തിരിച്ചറിഞ്ഞ്
ആഡംബരം നിറഞ്ഞതായിരിക്കണം ഇന്റീരിയര്‍ എന്ന ധാരണയായിരുന്നു നിലനിന്നിരുന്നത്. 2005നു ശേഷമാണ് ആ ചിന്താഗതിയില്‍ മാറ്റം വരുന്നത്. ഇന്ന് ഒരു ശരാശരി വ്യക്തി മിനിമം ബഡ്ജറ്റില്‍ ഇന്റീരിയര്‍ ചെയ്തു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കാറുള്ളത്. അതുകൊണ്ടു തന്നെ ഇതിന്റെയൊരു സാധ്യത വളരെ വിപുലമാണ്. എന്നിരുന്നാലും കേരളത്തിന്റെ റസിഡന്‍ഷ്യല്‍ കള്‍ച്ചര്‍ വിലയിരുത്തുമ്പോള്‍ ഇനിയും ധാരാളം സാധ്യതകളുണ്ട്. ഭാവിയില്‍ വിവിധ മേഖലകളിലേക്കു മാറണമെന്ന മോഹം ലക്ഷ്യം വച്ചാണു പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു പോകുന്നത്.

 

ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് എല്ലാത്തിനും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ കസ്റ്റമര്‍ ആവശ്യപ്പെടുന്നതനുസരിച്ചുള്ള ബ്രാന്‍ഡുകളും ഉള്‍പ്പെടുത്തും. കസ്റ്റമറിന്റെ ടേസ്റ്റ് മനസിലാക്കിയാണു വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാറുള്ളത്. അവര്‍ക്കെന്തു വേണം എന്നതു തിരിച്ചറിയുന്നതു വളരെ പ്രധാനപ്പെട്ടതാണ്. അതുകൂടി തിരിച്ചറിഞ്ഞ ശേഷം മാത്രമേ ഒരു ഡിസൈന്‍ സമര്‍പ്പിക്കാറുള്ളൂ. ഒരു ഡിസൈനും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല.

 

യൂസര്‍ ഫ്രണ്ട്‌ലി കണ്‍സെപ്റ്റ്
ഡിസൈനിനെ മാത്രം കേന്ദ്രീകരിച്ചാല്‍ വളരെയധികം ചെലവു വരും. അതുകൊണ്ടു തന്നെ യൂസര്‍ ഫ്രണ്ട്‌ലി കണ്‍സെപ്റ്റിലാണു ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. വീട്ടുകാര്‍ക്കും അതിഥികള്‍ക്കും അരോചകമെന്നു തോന്നാതെ, കഴിയാവുന്ന വിധത്തില്‍ ഏറ്റവും മനോഹരമായി ഇന്റീരിയര്‍ ചെയ്യുക എന്ന ആശയത്തിലൂന്നിയാണു പ്രവര്‍ത്തനം. ഈ ആശയത്തിനാണു പ്രാമുഖ്യം കല്‍പ്പിക്കാറുള്ളത്. ഓരോ കസ്റ്റമറിന്റേയും ബഡ്ജറ്റിന്റെ പരിധിയില്‍ നിന്നു കൊണ്ടു ഡിസൈന്‍ ചെയ്തു കൊടുക്കും. കുറഞ്ഞ ബഡ്ജറ്റുകരാണെങ്കിലും അവര്‍ക്കു ചേരുന്ന രീതിയിലുള്ള ഡിസൈന്‍ നല്‍കും. എല്ലാത്തരം പ്രോജക്റ്റുകളും ചെയ്തു കൊടുക്കുന്നുണ്ട്. വലിയ ലക്ഷ്വറിയിലേക്ക് ഇന്റീരിയര്‍ ഡിസൈനിങ് പോകരുതെന്നു തന്നെയാണ് അഭിപ്രായം. വീടു നിര്‍മാണത്തിന് ഇന്‍വെസ്റ്റ് ചെയ്യുന്ന തുകയുടെ ഇരുപതു ശതമാനത്തിലധികം ഇന്റീരിയറിന്റെ ചെലവു കൂടാന്‍ പാടില്ല.

 

അനുഭവപരിചയം പ്രധാനം
ഏതു ജോലിക്കും അതിന്റേതായ സമ്മര്‍ദ്ദങ്ങളുണ്ട്. എന്നാല്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിനെ സംബന്ധിച്ചിടത്തോളം ഈ ടെന്‍ഷന്‍ അല്‍പ്പം കൂടുതലാണ്. കാരണം ഇതില്‍ത്തന്നെ നിരവധി കാറ്റഗറൈസേഷനുണ്ട്. എല്ലാകാര്യത്തിലും ഒരു പോലെ ശ്രദ്ധയുണ്ടാവണം. സീലിങ്, പെയ്ന്റിങ്, ഫര്‍ണിഷിങ് എന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതില്‍ അനുഭവപരിചയം വളരെ പ്രധാനപ്പെട്ടതാണ്. അത്രയധികം അനുഭവപരിയമുള്ളവരെയാണു ജോലിക്കാരായി കൂടെ നിര്‍ത്തിയിരിക്കുന്നത്. ഒരു പ്രത്യേക ടൈം എന്ന കണ്‍സെപ്റ്റ് ഒരു സ്റ്റാഫിനും നല്‍കിയിട്ടില്ല. അവരെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി പൂര്‍ത്തിയാക്കുക എന്നതു മാത്രമേ നിര്‍ബന്ധമുള്ളൂ. പ്രോജക്റ്റ് ഓപ്പറേഷനിലും മാനേജ് ചെയ്യുന്നതിലും അനുജന്‍ പ്രജിത്ത് ഫ്രാന്‍സിസും ഒപ്പമുണ്ട്. ഓഫീസ് അഡ്മിന്‍ കാര്യങ്ങളില്‍ സഹായിക്കാനായി ഭാര്യ നിമ്മി ജോര്‍ജ്ജും കൂടെയുണ്ട്.

 

കസ്റ്റമേഴ്‌സിന്റെ പ്രതികരണങ്ങള്‍

സ്വന്തം വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ഇത്രത്തോളം വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന മറ്റൊരു സ്ഥാപനമില്ല. അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്. അതി മനോഹരമായും സമയബന്ധിതമായും വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയെന്നു മാത്രമല്ല, ഒരു കസ്റ്റമറെ സംബന്ധിച്ചിടത്തോളം മനസ് ആഗ്രഹിക്കുന്ന വിധത്തില്‍ തന്നെ ആ വര്‍ക്കുകള്‍ ചെയ്തു തന്നു എന്നതാണ് ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സിന്റെ പ്രത്യേകത.

ബിന്ദു അനില്‍ ( എന്‍ആര്‍ഐ ദുബായ് )
മരട് കൊച്ചിന്‍

പലപ്പോഴും വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ആരെ ഏല്‍പ്പിച്ചാലും, അതു പൂര്‍ത്തിയാക്കി വരുമ്പോള്‍ പൂര്‍ണ്ണ തൃപ്തി അനുഭവപ്പെടാറില്ല. എന്നാല്‍ ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സ് കൃത്യമായും മനോഹരുമായും ആ വര്‍ക്ക് പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. മാത്രവുമല്ല ഇതിനായി ഉപയോഗിച്ചിരിക്കുന്നതു ഗുണമേന്മയുള്ള വസ്തുക്കളായതു കൊണ്ടു തന്നെ ദീര്‍ഘകാലം മനോഹരമായി നിലനില്‍ക്കുകയും ചെയ്യുന്നു.

ബോബന്‍ ജോസഫ് ( ബിസിനസ് മാന്‍ )
ചെറുപുഴ
കാസര്‍ഗോഡ്

മനോഹരവും ഈടുറ്റതുമാണു ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സിന്റെ വര്‍ക്കുകള്‍. അനുഭവത്തില്‍ നിന്നു ബോധ്യപ്പെട്ട കാര്യമാണിത്. പലപ്പോഴും എല്ലാസമയത്തും വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ശ്രദ്ധിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. എന്നാല്‍ വര്‍ക്കിന്റെ ഓരോ അപ്‌ഡേഷന്‍സും ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സ് നല്‍കിക്കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ വിചാരിച്ച രീതിയില്‍ത്തന്നെ ഇന്റീരിയര്‍ വര്‍ക്കുകള്‍ നടന്നു.

പ്രമോദ് ജി. പി. ( എന്‍ആര്‍ഐ ഒമാന്‍ )
കാക്കനാട്
കൊച്ചി

Spread the love
Previous ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു : മരുന്നുകള്‍ ഇവയാണ്‌
Next വിശ്വാസം കൈമുതലാക്കിയ വളര്‍ച്ച വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസ്

You might also like

Home Slider

ലോകത്തിലെ ഏറ്റവും കൂടിയ എരിവുള്ള ചിപ്‌സ് കഴിച്ച് യുവാവിന് സംഭവിച്ചത്

ലോകത്തിലെ ഏറ്റവും കൂടിയ എരിവുള്ള ചിപ്‌സ് ഏതാണ്. ഗൂഗിളില്‍ ടൈപ് ചെയ്താല്‍ അത് ജോളോ ചിപ് എന്ന ചിപ്‌സ് ആണെന്ന് കാണാന്‍ സാധിക്കും. ഈ ചിപ്‌സ് കഴിച്ചാല്‍ നരകം കണ്ടു വരും എന്നാണ് ശവപ്പെട്ടിയുടെ മാതൃകയിലുള്ള കവറില്‍ മുന്‍കരുതലായി എഴുതിയിരിക്കുന്നത്. ഈ

Spread the love
NEWS

ലോകത്തിലെ ഏറ്റവും വില്‍പ്പനയുള്ള ഹാന്‍ഡ്മെയ്ഡ് സോപ്പ് മെഡിമിക്സിന് 50 വയസ്സ്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഹാന്‍ഡ്മെയ്ഡ് സോപ്പ് മെഡിമിക്സിന്റെ നിര്‍മ്മാതാക്കളായ എവിഎ ഗ്രൂപ്പ് അവരുടെ മഹത്തായ യാത്രയുടെ 50 വര്‍ഷം ആഘോഷിക്കുന്നു. യന്ത്രവത്കരണത്തിന്റെ ഈ കാലഘട്ടത്തിലും കൈകൊണ്ട് നിര്‍മ്മിക്കപ്പെടുന്ന സോപ്പുകളുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നുവെന്നതാണ് മെഡിമിക്സ് സോപ്പിന്റെ പ്രത്യേകത. ഇന്ത്യന്‍ റെയില്‍വേയിലെ

Spread the love
Entrepreneurship

പരമ്പരാഗത രീതിയോട് ഗുഡ് ‌ബൈ പറയാം

ഉണ്ണി മൈക്കിള്‍, IILT Education കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ ലോകം മുഴുവന്‍ പകച്ചു നില്‍ക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്. ഈ കാലയളവില്‍ വെറുതെ നോക്കിയിരുന്നിട്ട് കാര്യം ഇല്ലായെന്നുള്ള സത്യം എല്ലാവരും തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ നിലവിലെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply